TRENDING

സൗദിയില്‍ ഇനി മരം മുറിച്ചാല്‍ 59 കോടി പിഴ

സൗദി അറേബ്യയില്‍ മരം മുറിക്കുന്നവര്‍ക്കെതിരെ നിയമം കടുപ്പിക്കുന്നു.
അനധികൃതമായി ഇനി മരം മുറിക്കുന്നവര്‍ക്കു 10 വര്‍ഷം തടവോ 3 കോടി റിയാല്‍ (59.62 കോടി രൂപ) പിഴയോ രണ്ടും കൂടിയോ ശിക്ഷയാണ് നല്‍കുക.

മരം മുറിക്കുന്നതിനു പുറമേ, ഔഷധ സസ്യം, ചെടികള്‍ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകള്‍ ഉരിയുകയോ ചെയ്യുക, മരത്തിന്റെ കടയ്ക്കലുള്ള മണ്ണു നീക്കുക എന്നിവയെല്ലാം പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണെന്നും സൗദി അറേബ്യ വ്യക്തമാക്കി.

Signature-ad

വിഷന്‍ 2030നോടനുബന്ധിച്ചു ഹരിതവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണു നടപടി. ഒരു കോടി മരങ്ങള്‍ നടുന്ന ആദ്യഘട്ട പദ്ധതി 2021 ഏപ്രിലില്‍ പൂര്‍ത്തിയാകും.

Back to top button
error: