TRENDING

24 മണിക്കൂറിനിടെ 41,100 കോവിഡ് കേസുകള്‍

രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,14,579 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 447 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,29,635 ആയി. ഇതുവരെ രാജ്യത്ത് നിലവില്‍ 4,79,216 സജീവ കേസുകളാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 42,156 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. ഇതോടെ 82,05,728 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്.

രാജ്യത്ത് ഇതുവരെ 12,48,36,819 സാമ്പിളുകളാണ് പരിശോധിച്ചതെന്നും നവംബര്‍ 14ന് മാത്രം 8,05,589 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button