NEWS

ആദായനികുതി വകുപ്പ് റെയ്ഡില്‍ കുടുങ്ങി മോഹന്‍ലാല്‍ ഗ്രൂപ്പ്

സ്വര്‍ണമൊത്ത വ്യാപാര കേന്ദ്രമായ മോഹന്‍ലാല്‍ ഗ്രൂപ്പില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. മോഹന്‍ലാല്‍ ഗ്രൂപ്പിന്റെ 32 സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 500 കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി.

Signature-ad

മുംബൈ, കൊല്‍ക്കത്ത, തിരുനെല്‍വേലി, മധുരൈ, ട്രിച്ചി, കോയമ്പത്തൂര്‍, സേലം, ചെന്നൈ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് സാമ്പത്തിക ക്രമക്കേടുകള്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയത്.

814 കിലോഗ്രാമോളം സ്വര്‍ണം വിവിധ സ്ഥാപനങ്ങല്‍ നിന്നായി പിടിച്ചെടുത്തു. ഈ സ്വര്‍ണം രേഖകളില്‍ കാണിച്ചിട്ടുള്ളതല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2018-19 കാലയളവില്‍ മാത്രം 102 കോടി രൂപയുടെ അനധികൃത സമ്പാദനം മോഹന്‍ലാല്‍ ഗ്രൂപ്പില്‍ നടന്നിട്ടുണ്ട്. വേണ്ടത്ര രേഖകളില്ലാതെയായിരുന്നു ഇവിടെ നിന്നും സ്വര്‍ണത്തിന്റെ കൈമാറ്റം നടന്നിരുന്നതെന്നും ആദായ വകുപ്പ് വിശദമാക്കുന്നത്.

ചെന്നൈ ഓഫീസില്‍ മാത്രം കഴിഞ്ഞ വര്‍ഷ 102 കോടി രൂപയുടെ ഇടപാട് നടന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്വര്‍ണ വ്യാപാരത്തിലെ പ്രമുഖരാണ് മോഹന്‍ലാല്‍ ഗ്രൂപ്പ്. അതുകൊണ്ട് തന്നെ കണക്കില്‍പ്പെടാത്ത സ്വര്‍ണവും സാമ്പത്തിക ഇടപാടുകളും കണ്ടെത്താന്‍ സാധ്യതയുണ്ട്

Back to top button
error: