NEWS
കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി
കോഴിക്കോട്: കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി.
കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയാണ് ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസിനെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞത്.
ഞായറാഴ്ച രാത്രി ഡോക്ടറെ കാണിക്കാനാണെന്നു പറഞ്ഞ് ആളില്ലാത്ത നിലയില്‍ എത്തിച്ചെന്നും ലിഫ്റ്റില്‍ വെച്ച് പിടിച്ചുതളളിയെന്നും യുവതി പരാതിയില്‍ പറയുന്നു. അത്തോളി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തില്‍ ആശുപത്രി അധികൃതരും അന്വേഷണം നടത്തുന്നുണ്ട്.
ഡോക്ടറോടും മറ്റും പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.