NEWS

വിജിലൻസിനെ ധനമന്ത്രിയ്ക്ക് വിശ്വാസമില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് വി മുരളീധരൻ

കെ എസ് എഫ് ഇ റെയ്‌ഡിനെതിരെ ധനമന്ത്രി രംഗത്ത് വന്നത് മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടമായതിന്റെ തെളിവാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ .വിജിലൻസിൽ വിശ്വാസമില്ലാത്ത ധനമന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു .

കേന്ദ്ര ഏജൻസികൾ മാത്രമല്ല സംസ്ഥാന ഏജൻസികൾ വരെ പിണറായി സർക്കാരിന്റെ അഴിമതി തുറന്നു കാട്ടുകയാണെന്നു മുരളീധരൻ ആരോപിച്ചു.വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലും കെ എസ് എഫ് ഇയിലും അഴിമതി ഉണ്ടെന്ന് പറഞ്ഞത് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിജിലൻസ് ആണ് .മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കെതിരെ കേസ് എടുത്തതും കെ എസ് എഫ് ഇ റെയ്ഡ് ചെയ്തതും സംസ്ഥാന സർക്കാരിന്റെ ഏജൻസിയാണ് .പിന്നെ കേന്ദ്ര ഏജൻസി രാഷ്ട്രീയം കളിയ്ക്കുക ആണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്ന് വി മുരളീധരൻ ചോദിച്ചു .

Back to top button
error: