NEWS

മതപരിവര്‍ത്തനം തടയല്‍; യുപിയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

ലക്‌നോ: ഉത്തര്‍പ്രദേശിലെ യോഗി ആദ്യത്യനാഥ് സര്‍ക്കാര്‍ ഇറക്കിയ മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. മുസ്ലിം മതവിശ്വാസിയായ ഒരാള്‍ മകളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു എന്ന രക്ഷിതാവിന്റെ പരാതിയിലാണ് ബറേലി ജില്ലയിലെ ദേരനിയ പോലീസ് സ്റ്റേഷനില്‍പുതിയ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

തന്റെ കുടുംബത്തിനു നേരെ ആരോപിതന്‍ വധഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു. പുതിയ ആന്റി കണ്‍വേര്‍ഷന്‍ നിയമത്തിലെ 504, 506 വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ, ഇയാള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മറ്റു വകുപ്പുകളും ചുമത്തുമെന്ന് ബറേലി റൂറല്‍ എസ്പി സന്‍സര്‍ സിംഗ് പറഞ്ഞു.പ്രതി ഒളിവിലാണെന്നും ഇയാളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

കഴിഞ്ഞദിവസമാണ് മതപരിവര്‍ത്തനത്തെ എതിര്‍ക്കുകയെന്ന നിലപാടോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഒപ്പുവച്ചത്.

വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം നിര്‍ബന്ധ മതപരിവര്‍ത്തനവും എന്നിവ ഇനി കുറ്റകരമാകും. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെ ശിക്ഷയും 15,000 രൂപ വരെ പിഴയുമാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

Back to top button
error: