NEWS

തോമസ് ഐസക്ക് കണ്ണുരുട്ടി ,കെ എസ് എഫ് ഇയിലെ ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് റിപ്പോർട്ട് തല്ക്കാലം ഇല്ല

കെ എസ് എഫ് ഇ യിൽ നടന്ന റെയ്ഡ് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കുന്നതിൽ വിജിലൻസിന് അപ്രഖ്യാപിത വിലക്ക് .ധനമന്ത്രി തോമസ് ഐസക് ഇടഞ്ഞതോടെയാണ് റിപ്പോർട്ട് തല്ക്കാലം വേണ്ട എന്ന നിർദേശം ചെന്നത് എന്നാണ് സൂചന .നടപടി ശുപാർശ ചെയ്തുകൊണ്ട് സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകാൻ ആയിരുന്നു വിജിലൻസ് തീരുമാനം .

റെയ്ഡ് വിവരങ്ങൾ പുറത്ത് വിടരുത് എന്ന കർശന നിർദേശം വിജിലൻസിനുണ്ട് .അവധിയിൽ ആയിരുന്ന ഡയറക്ടർ സുധേഷ് കുമാറിനോട് ഉടൻ തിരിച്ചെത്താനും നിർദേശം നൽകി .ഡയറക്ടറുടെ അവധിയിൽ ഐ ജി എച്ച് വെങ്കിടേഷിനായിരുന്നു ചുമതല .

തുടർനടപടി കൂടിയാലോചനകൾക്ക് ശേഷം മതി എന്നാണ് ഡയറക്ടറുടെ നിർദേശം .റെയ്‌ഡിൽ പങ്കെടുത്ത ഉദ്യോഗസ്‌ഥർ നിലവിലെ സംഭവ വികാസങ്ങളിൽ അതൃപ്തർ ആണെന്നാണ് സൂചന .അതേസമയം ഗുരുതര ക്രമക്കേട് കണ്ടെത്തിയ 36 കെ എസ് എഫ് ഇ ശാഖകളിൽ ധൃതി പിടിച്ച് ഓഡിറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട് .

Back to top button
error: