Month: November 2020

  • NEWS

    തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഏത് മുന്നണിയ്ക്കാവും ജയം ?NewsThen തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മെഗാ സർവെ

    കോവിഡ് നിയന്ത്രണങ്ങൾ അനുശാസിക്കുന്ന വിധം ഓൺലൈൻ സർവെ ആണ് .വോട്ട് ചെയ്യാൻ അവകാശമുള്ള ഏവർക്കും സർവേയിൽ പങ്കെടുക്കാം .താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സർവേയിൽ പങ്കെടുക്കൂ .സർവെ നവംബർ 22 നു വൈകുന്നേരം 5 മണിയ്ക്ക് സമാപിക്കും https://www.surveymonkey.com/r/WLDTTG5

    Read More »
  • NEWS

    വേരറ്റു പോകുന്ന കോൺഗ്രസ്… പ്രശസ്ത പത്രപ്രവർത്തകനായ മാത്യു സാമുവൽ വിലയിരുത്തുന്നു

    ഈ കുറിപ്പ് വായിക്കുന്ന എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാം എന്ന് എനിക്കറിയാം…എന്നാലും ഇത് ഓർമിപ്പിക്കുന്നു… സോണിയ ഗാന്ധിയാണ് ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ട് ആയി ഇരുന്ന ഒരു നേതാവ്… ഈ കോൺഗ്രസ് പാർട്ടി തുടങ്ങുന്നത് പലരും വിചാരിച്ചിരിക്കുന്നതു പോലെ ഗാന്ധി കുടുംബത്തിൽ നിന്നല്ല. അത് എല്ലാവരും മനസ്സിലാക്കുന്നത് നന്നായിരിക്കും. നെഹൃവിനു ശേഷം ഇന്ദിര വരുന്നു. തുടർന്ന് രാജീവ് ഗാന്ധി സോണിയാഗാന്ധി രാഹുൽ ഗാന്ധി… ഒരു ഇടക്കാല സമയം ആരൊക്കെയോ വന്നു. ഈ പറയുന്ന കുടുംബ രാഷ്ട്രീയ മേൽക്കോയ്മ ഇന്ത്യയിൽ തുടക്കം കുറിക്കുന്നത് നെഹൃ കുടുംബമാണ്…! തുടർന്ന് അത് ഇന്ത്യയിൽ മുഴുവനും എല്ലാ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളും ഉപയോഗിക്കുവാൻ തുടങ്ങി. എടുത്തുനോക്കുക തമിഴ്നാട്, ആന്ധ്ര, മധ്യപ്രദേശ്, യുപി, ബീഹാർ… രാഷ്ട്രീയ വ്യത്യാസമില്ലാതെ കുടുംബ വാഴ്ച്ച തുടങ്ങി…! അതിൽ ബി.ജെ.പി മാത്രം വ്യത്യസ്തമായ ചിന്തിച്ചു. അതിന്റെ ഗുണം അവർക്ക് കിട്ടുകയും ചെയ്തു. ഇനി നോക്കാം ഏതൊക്കെ ഇന്ത്യൻ സ്റ്റേറ്റുകളിൽ ആണ് കോൺഗ്രസ്…

    Read More »
  • NEWS

    ശിവശങ്കറിന്റെ രേഖാമൂലമുളള വാദത്തിനെതിരെ ഇഡി രംഗത്ത്

    കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ രേഖാമൂലമുളള വാദത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രൂക്ഷവിമര്‍ശനം. വാദം നടന്ന് മൂന്ന് ദിവസത്തിന് ശേഷം വിധിക്ക് തലേദിവസം രേഖാമൂലം വാദം ഉന്നയിച്ചതിന് പിന്നില്‍ ഗൂഢ ഉദ്ദേശമുണ്ടെന്ന് ഇഡി ആരോപിച്ചു. രേഖാമൂലം നല്‍കിയത് തുറന്ന കോടതിയില്‍ ഉന്നയിക്കാത്ത വാദങ്ങളാണ്. ഇത് കോടതി നടപടികള്‍ക്ക് എതിരാണ്. ഇതിലൂടെ ജനവികാരം ഉയര്‍ത്താനും ശിവശങ്കര്‍ ശ്രമിക്കുന്നു. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്ക് തെളിയിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പൂര്‍ണമായി കോടതിക്ക് ഇഡി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ ഒഴിവാക്കിയുള്ള സന്ദേശങ്ങളാണ് ശിവശങ്കര്‍ കോടതിക്ക് നല്‍കിയിരിക്കുന്നതെന്നും രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ല. ശിവശങ്കര്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഇഡി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വ്യാഴാഴ്ച തുറന്ന കോടതിയില്‍ നടത്തിയ വാദങ്ങള്‍ക്ക് പുറമേയാണ് രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചത്. കുറ്റകൃത്യങ്ങളുമായി തനിക്ക്…

    Read More »
  • NEWS

    ദുബായില്‍ പുതിയ സൗധവുമായി താരരാജാവ്

    മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് തന്റെ പുതിയ വീടിന്റെ പേരിലാണ്. ദുബായില്‍ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. ആര്‍പി ഹൈറ്റ്‌സിലാണ് ലാലേട്ടന്റെ പുതിയ വീട്. വീടിന്റെ ഗൃഹപ്രവേശത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പുതിയ വീട്ടിലെ ആദ്യ അതിഥി മോഹന്‍ലാലിന്റെ ആദ്യ സിനിമയായ തിരനോട്ടത്തിന്റെ സംവിധായകനായ അശോക് കുമാറും കുടുംബവുമായിരുന്നു. ചിത്രങ്ങളില്‍ മനോഹരമായ വോള്‍പേപ്പറുകളും വുഡന്‍ ഫ്‌ളോറിങ്ങും വിശാലമായ ബാല്‍ക്കണിയുമെല്ലാം കാണാം. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ തൊട്ടടുത്തായി ബുര്‍ജ് ഖലീഫ കാണാം.   ദുബായിലെ ഏറ്റവും ആകര്‍ഷകമായ ലൊക്കേഷനിലാണ് ആര്‍പി ഹൈറ്റ്‌സ് സ്ഥിതി ചെയ്യുന്നത്. 50 നിലകളിലായി 300 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്സായ ദുബായ് മാളിന്റെ തൊട്ടടുത്താണ് ഈ അപാര്‍ട്‌മെന്റ് കോംപ്ലക്‌സ്. 1.3 മില്യന്‍ ദിര്‍ഹം മുതലാണ് വില ആരംഭിക്കുന്നത്. കുറഞ്ഞത് 2.6 കോടി രൂപ. പ്രമുഖ മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണകമ്പനിയാണ് ആര്‍പി ഹൈറ്റ്‌സ്. ദൃശ്യം 2…

    Read More »
  • NEWS

    24 മണിക്കൂറിനിടെ 29,164 കോവിഡ് കേസുകള്‍

    രാജ്യത്ത് നാലുമാസത്തിനിടെ ആദ്യമായി മുപ്പതിനായിരത്തിനു താഴെ കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,164 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 88,74,291 ആയി. 449 പേര്‍ കൂടി കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 1,30,519 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 4,53,401 സജീവകേസുകളാണുള്ളത്. 82,90,371 പേരാണ് ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടിയത്. ഇതില്‍ 40,791 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്. നവംബര്‍ 16 വരെ 12,65,42,907 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 8,44,382 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അരിയിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.

    Read More »
  • NEWS

    ഡല്‍ഹിയില്‍ 2 ജെയ്ഷെ തീവ്രവാദികള്‍ പിടിയില്‍

    ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട്‌പേര്‍ പിടിയില്‍. ജമ്മു കശ്മീര്‍ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ സനാവുള്ള മിറിന്റെ മകന്‍ അബ്ദുല്‍ ലത്തീഫ് (21), കുപ്വാരയിലെ മുല്ല ഗ്രാമത്തിലുള്ള ബഷിര്‍ അഹ്മദിന്റെ മകന്‍ അഷ്റഫ് ഖാതന (20) എന്നിവരാണ് പിടിയിലായത്. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ തിങ്കളാഴ്ച രാത്രി 10.15 ഓടെ സരായ് കാലെ ഖാനിലെ മില്ലേനിയം പാര്‍ക്കിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച രാത്രി ഡല്‍ഹി നഗരത്തില്‍ വന്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇത് പരാജയപ്പെടുത്തിയതായും ഡല്‍ഹി പോലീസ് അറിയിച്ചു. ജമ്മു കശ്മീര്‍ നിവാസികളായ രണ്ടു തീവ്രവാദികളെയും ഇവരില്‍ നിന്ന് രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെടുത്തതായും ഡല്‍ഹി പോലീസ് പറഞ്ഞു.

    Read More »
  • NEWS

    ദലിത് ദമ്പതികളെ വെട്ടിക്കൊന്നു; മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനുളള പ്രതികാരം

    ചെന്നൈ: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ദലിത് ദമ്പതികളെ വെട്ടിക്കൊന്നു. ഈറോഡില്‍ കൊടുമുടി ഗ്രാമത്തിലെ രാമസ്വാമി (55), ഭാര്യ അരുകണി (48) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ സംഘത്തിനു നേതൃത്വം നല്‍കിയ സൂര്യ, പിതാവ് സ്വാമിനാഥന്‍, സുഹൃത്ത് കിരുബ ശങ്കര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ചയാണു ദാരുണമായ സംഭവം. റോഡില്‍ പടക്കം പൊട്ടിക്കുകയായിരുന്ന സൂര്യയും സുഹൃത്തുക്കളും അതുവഴി വന്ന രാമസാമിയുടെ മകളെയും മരുമകനെയും പേരക്കുട്ടിയെയും അശ്ലീല വാക്കുകള്‍ ഉപയോഗിച്ചു പരിഹസിച്ചു. രാമസാമിയും ദലിത് കോളനിയിലെ താമസക്കാരും ഇതു ചോദ്യം ചെയ്ത് രാമസാമിയും ഗ്രാമീണരും ചേര്‍ന്നു മര്‍ദിച്ചതോടെ സൂര്യയും സുഹൃത്തുക്കളും ഓടി രക്ഷപ്പെട്ടു. എന്നാല്‍ ദലിതരില്‍നിന്നു മര്‍ദനമേറ്റതു നാണക്കേടാണെന്നും പ്രതികാരം ചെയ്യണമെന്നും സൂര്യയുടെ പിതാവിന്റെ നിര്‍ദേശം അനുസരിച്ച് അര്‍ധരാത്രിയില്‍ ദലിത് കോളനിയില്‍ എത്തിയ സൂര്യയും സംഘവും രാമസാമിയുടെ വീട് ആക്രമിച്ച് ഉറങ്ങിക്കിടന്ന രാമസാമിയെയും അരുകണിയെയും വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

    Read More »
  • NEWS

    കിഫ്‌ബി മസാല ബോണ്ടിനെ ടോം ജോസും ധന സെക്രട്ടറിയും എതിർത്തിരുന്നുവെന്ന് റിപ്പോർട്ട്

    കിഫ്‌ബി മസാല ബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധനസെക്രട്ടറി മനോജ് ജോഷിയും എതിർത്തിരുന്നുവെന്നു റിപ്പോർട്ട് .2018 ഒക്ടോബർ 2 നു മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റെ അജണ്ടയിൽ മസാല ബോണ്ട് ഉണ്ടായിരുന്നു . ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി ധനം സമാഹരിക്കാൻ കിഫ്‌ബി സി ഇ ഒ ബോർഡിന്റെ അനുമതി തേടുകയായിരുന്നു .രാജ്യത്തിനകത്ത് കുറഞ്ഞ പലിശയ്ക്ക് വായ്പ്പ ലഭ്യമാണ് എന്നിരിക്കെ എന്തിനാണ് മസാല ബോണ്ട് ഇറക്കുന്നത് എന്നായിരുന്നു മനോജ് ജോഷിയുടെ ചോദ്യം . വിദേശ വിപണിയിൽ പലിശ കുറഞ്ഞിരിക്കെ എന്താണ് മസാല ബോണ്ടിന്റെ പലിശ ഉയർന്നിരിക്കുന്നത് എന്നായിരുന്നു ടോം ജോസിന്റെ സംശയം .എന്നാൽ ബോർഡ് അംഗങ്ങൾ ആയ സുശീൽ ഖന്ന ,ആർ കെ നായർ തുടങ്ങിയവർ മസാല ബോണ്ടുമായി മുന്നോട്ട് പോകാൻ നിർദേശിക്കുക ആയിരുന്നു .പലിശ നിരക്ക് കൂടുതൽ ആയാലും വിദേശ വിപണിയിൽ കടക്കാനുള്ള അവസരം ഉപയോഗിക്കാം എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ…

    Read More »
  • NEWS

    കാരാട്ട് ഫൈസലിന് ഇടത് മുന്നണി ടിക്കറ്റ് ഇല്ല

    സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസി ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന് മത്സര ടിക്കറ്റ് നൽകാതെ എൽ ഡി എഫ് .കൊടുവള്ളി നഗരസഭയിലേക്കുള്ള മത്സര രംഗത്ത് നിന്ന് കാരാട്ട് ഫൈസലിനോട് പിന്മാറാൻ ആവശ്യപ്പെട്ടു .സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ആണ് തീരുമാനം . സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് കെടി റമീസ് നൽകിയ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ പേരുള്ളത് .സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചവരിൽ കാരാട്ട് ഫൈസലുമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു .

    Read More »
  • LIFE

    കെ എം എബ്രഹാം കിഫ്‌ബി വിടുന്നു ,സർക്കാരിനെ അറിയിച്ചു

    കിഫ്‌ബി സി ഇ ഒ സ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന് കെ എം എബ്രഹാം ഐ എ എസ് .ഡിസംബർ 31 നു കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് കെ എം എബ്രഹാം നിലപാട് വ്യക്തമാക്കുന്നത് . രണ്ട് മാസം മുമ്പ് തന്നെ തന്റെ നിലപാട് കെ എം എബ്രഹാം വ്യക്തമാക്കിയിരുന്നു എന്നാണ് സൂചന .നിലവിലെ വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് വിശദീകരണം . വിശ്രമ ജീവിതം അനുവദിക്കണമെന്നാണ് കെ എം എബ്രഹാമിന്റെ ആവശ്യം .എന്നാൽ ഈ വാർത്ത സ്ഥിരീകരിയ്ക്കാനോ തള്ളിക്കളയാനോ കെ എം എബ്രഹാമോ സർക്കാരോ തയ്യാറായിട്ടില്ല,

    Read More »
Back to top button
error: