NEWS

നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

പട്‌ന: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ജെഡിയു മേധാവിയുമായ നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ബീഹാറിലെ ഇരുപത്തിമൂന്നാമത് മുഖ്യമന്ത്രിയാണ് അദ്ദേഹം. തുടർച്ചയായി നാലാം തവണയാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

നിതീഷ്‌കുമാറിനു പുറമെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ കൂടി സ്ഥാനമേല്‍ക്കുന്നുണ്ട്. രണ്ട് പേരും ബിജെപിയില്‍ നിന്നാണ്, തര്‍കിഷോര്‍ പ്രസാദും രേണു ദേവിയും. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്‌എം) മേധാവി സന്തോഷ് കുമാര്‍ സുമന്‍, വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) യുടെ മുകേഷ് സാഹ്നി, ജെഡിയുവിന്റെ വിജയ് കുമാര്‍ ചൗധരി, വിജേന്ദ്ര പ്രസാദ് യാദവ്, അശോക് ചൗധരി, മേവ ലൗല്‍ ചൗധരി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

വിജയ് കുമാര്‍ ചൗധരി കൂടി മന്ത്രിയാവുന്നതോടെ സ്പീക്കര്‍ സ്ഥാനം ബിജെപിക്കാണെന്ന് ഏകദേശം ഉറപ്പായി. ചൗധരിയായിരുന്നു കഴിഞ്ഞ നിയമസഭയിലെ സ്പീക്കര്‍. ജനവിധിയെ അട്ടിമറിച്ചുകൊണ്ടാണ് നിതീഷ് കുമാര്‍ മന്ത്രിസഭ രൂപീകരിച്ചതെന്ന് ആരോപിച്ച്‌ ആര്‍ജെഡി സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. അമിത് ഷായും മറ്റ് ബിജെപി നേതാക്കളും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു.

Back to top button
error: