NEWS

കിഫ്‌ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ ബന്ധം ,വിവാദം വേറെ വഴിക്ക്

സമഗ്ര നിർബന്ധിത ഓഡിറ്റിനെ ചൊല്ലി സർക്കാരും സിഎജിയും തമ്മിൽ ഏറ്റുമുട്ടൽ ശക്തമാകവേ വേറൊരു വിവാദം കൂടി കൊഴുക്കുന്നു .കിഫ്‌ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിനെ ബന്ധമാണ് പുതിയ വിവാദം ഉയർത്തിയിരിക്കുന്നത് ,കിഫ്ബിയ്ക്ക് രണ്ടാം ഓഡിറ്റാണ് പി വേണുഗോപാൽ കൂടി ഉൾപ്പെട്ട സ്ഥാപനം നടത്തുന്നത് .സ്വർണക്കടത്ത് പ്രതിയുമായി ലോക്കർ ഇടപാട് ഉള്ള വ്യക്തിയാണ് വേണുഗോപാൽ .എം ശിവശങ്കർ ഐ എ എസിന്റെ നിർദേശപ്രകാരം ആണിത് എന്ന് വേണുഗോപാൽ മൊഴി നൽകിയിരുന്നു .

അതേസമയം പുറത്ത് വന്നത് കരട് റിപ്പോർട്ട് അല്ല സമ്പൂർണ റിപ്പോർട്ട് ആണെന്ന് സിഎജി വ്യക്തമായിരുന്നു .നവംബർ 6 നു തന്നെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു .നവംബർ 14 നു വാർത്താകുറിപ്പും ഇറക്കി .എന്നാൽ കരട് റിപ്പോർട്ട് ആണെന്നാണ് നവംബർ 14 മുതൽ ധനമന്ത്രി പറയുന്നത് .

Signature-ad

കിഫ്‌ബി എടുത്ത വിദേശ വായ്പകൾ ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന സർക്കാരിന് 3100 കോടി രൂപ നഷ്ടമുണ്ടാക്കി എന്നുമാണ് റിപ്പോർട്ടിലെ പരാമർശം .എന്നാൽ ഇത് ഗൂഢാലോചന ആണെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കുന്നത് .

സ്വർണ്ണക്കടത്ത് -മയാക്കുമരുന്നു വിവാദങ്ങൾ സർക്കാരിനെയും സിപിഐഎമ്മിനെയും ഗ്രസിക്കവെയാണ് കിഫ്‌ബി വിവാദവും ഉണ്ടാകുന്നത് .ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണ് വിവാദത്തിനു തിരി കൊളുത്തിയത് .എന്നാൽ സ്വപ്ന കേസിൽ അന്വേഷണ ഏജൻസികൾക്ക് മുമ്പിൽ ഹാജരായ ചാർട്ടേർഡ് അക്കൗണ്ടന്റ് കിഫ്‌ബി ഓഡിറ്റിങ്ങിന്റെ ഭാഗമാണെന്ന വിവരം പുറത്ത് വന്നതോടെ വിവാദം വേറെ വഴിക്ക് നീങ്ങുകയാണ് .

ഇക്കഴിഞ്ഞ ജൂൺ മാസം 30 ആം തിയ്യതി കിഫ്ബിയുടെ ഓഡിറ്റ് രണ്ട് കമ്പനികളെ ഏൽപ്പിക്കാൻ തീരുമാനിക്കുക ഉണ്ടായി .അതിൽ ഒന്നാണ് വേണുഗോപാലുമായി ബന്ധമുള്ള സ്ഥാപനം .ഈ പശ്ചാത്തലത്തിൽ കിഫ്ബിയെ കുറിച്ചും അന്വേഷിക്കാൻ കേന്ദ്ര എജൻസികൾക്ക് പഴുതൊരുങ്ങുകയാണ് .

Back to top button
error: