NEWS

കാരാട്ട് ഫൈസലിന് ഇടത് മുന്നണി ടിക്കറ്റ് ഇല്ല

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസി ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന് മത്സര ടിക്കറ്റ് നൽകാതെ എൽ ഡി എഫ് .കൊടുവള്ളി നഗരസഭയിലേക്കുള്ള മത്സര രംഗത്ത് നിന്ന് കാരാട്ട് ഫൈസലിനോട് പിന്മാറാൻ ആവശ്യപ്പെട്ടു .സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ആണ് തീരുമാനം .

സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് കെടി റമീസ് നൽകിയ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ പേരുള്ളത് .സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചവരിൽ കാരാട്ട് ഫൈസലുമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു .

Back to top button
error: