വേരറ്റു പോകുന്ന കോൺഗ്രസ്… പ്രശസ്ത പത്രപ്രവർത്തകനായ മാത്യു സാമുവൽ വിലയിരുത്തുന്നു
ഈ കുറിപ്പ് വായിക്കുന്ന എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാം എന്ന് എനിക്കറിയാം…എന്നാലും ഇത് ഓർമിപ്പിക്കുന്നു… സോണിയ ഗാന്ധിയാണ് ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ട് ആയി ഇരുന്ന ഒരു നേതാവ്…
ഈ കോൺഗ്രസ് പാർട്ടി തുടങ്ങുന്നത് പലരും വിചാരിച്ചിരിക്കുന്നതു പോലെ ഗാന്ധി കുടുംബത്തിൽ നിന്നല്ല. അത് എല്ലാവരും മനസ്സിലാക്കുന്നത് നന്നായിരിക്കും. നെഹൃവിനു ശേഷം ഇന്ദിര വരുന്നു. തുടർന്ന് രാജീവ് ഗാന്ധി സോണിയാഗാന്ധി രാഹുൽ ഗാന്ധി…
ഒരു ഇടക്കാല സമയം ആരൊക്കെയോ വന്നു. ഈ പറയുന്ന കുടുംബ രാഷ്ട്രീയ മേൽക്കോയ്മ ഇന്ത്യയിൽ തുടക്കം കുറിക്കുന്നത് നെഹൃ കുടുംബമാണ്…!
തുടർന്ന് അത് ഇന്ത്യയിൽ മുഴുവനും എല്ലാ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളും ഉപയോഗിക്കുവാൻ തുടങ്ങി. എടുത്തുനോക്കുക തമിഴ്നാട്, ആന്ധ്ര, മധ്യപ്രദേശ്, യുപി, ബീഹാർ… രാഷ്ട്രീയ വ്യത്യാസമില്ലാതെ കുടുംബ വാഴ്ച്ച തുടങ്ങി…! അതിൽ ബി.ജെ.പി മാത്രം വ്യത്യസ്തമായ ചിന്തിച്ചു. അതിന്റെ ഗുണം അവർക്ക് കിട്ടുകയും ചെയ്തു.
ഇനി നോക്കാം ഏതൊക്കെ ഇന്ത്യൻ സ്റ്റേറ്റുകളിൽ ആണ് കോൺഗ്രസ് പാർട്ടി ഉള്ളതും, ഉണ്ടാകാൻ പോകുന്നതും, വരാൻ പോകുന്നതും എന്ന്…!
തമിഴ്നാട് :
ഐ.എൻ.സി വളരെ വർഷങ്ങൾ കൊണ്ട് വെന്റിലേറ്റർ സ്ഥിതിയിലാണ്. കഴിഞ്ഞ 15 വർഷം കൊണ്ട് ചെറുപ്പക്കാരനായ ഒരു നേതാവിനെ പോലും ഈ പാർട്ടിക്ക് ഇവിടെ ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചില്ല.
കേരളം:
എന്നും കോൺഗ്രസ് പാർട്ടിയുടെ കൂടെ നിന്ന ഒരു സംസ്ഥാനമാണ്. പ്രത്യേകിച്ച് ഗാന്ധി കുടുംബത്തോട് വിധേയത്വം പുലർത്തുന്ന മലയാളികൾ. പാർട്ടി ഇന്നും ഇവിടെ ശക്തമാണ്
കർണാടക:
കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് ഇനി ഒരിക്കലും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടി അധികാരത്തിൽ വരില്ല..! ചിലപ്പോൾ അടുത്ത നിയമസഭാ ഇലക്ഷനോടുകൂടി പ്രതിപക്ഷ സഖ്യ നിരയിലെ രണ്ടാംസ്ഥാനത്തേക്ക് വന്നേക്കാം…!
തെലുങ്കാന:
അവിടെ ഭരിക്കുന്ന പാർട്ടിക്ക് എതിരാളി ബി.ജെ.പിയാണ്. അതായത് ഈ സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി തീർന്നുപോയി. ചരിത്രമായി മാറി
ആന്ധ്ര:
വൈ.എസ്.ആർ പാർട്ടി ഭരിക്കുന്നു ചന്ദ്രബാബു നായിഡുവിൻ്റെ പാർട്ടിയാണ് പ്രതിപക്ഷം. കോൺഗ്രസ് പൂർണമായും തകർന്നു.
മഹാരാഷ്ട്ര:
ഭരിക്കുന്ന സഖ്യ കക്ഷിയുടെ മൂന്നാം സ്ഥാനം…! അടുത്ത ഇലക്ഷൻ കഴിയുന്നതോടുകൂടി ഒരു ചെറിയ പ്രാദേശിക പാർട്ടിയായി കോൺഗ്രസ് മാറും.
ഗുജറാത്ത്:
കോൺഗ്രസിന് പ്രതിപക്ഷം എന്ന നിലയിൽ പോലും ഒന്നും ചെയ്യുവാൻ കഴിയുന്നില്ല. ബി.ജെ.പിക്കെതിരെ മത്സരിക്കുന്ന സീറ്റുകളിൽ പോലും വലിയ മാർജിനിൽ പുറകിലോട്ട് പോകുന്നു. അടുത്ത നിയമസഭാ ഇലക്ഷനോടുകൂടി മുഖ്യ പ്രതിപക്ഷ സ്ഥാനത്ത് നിന്നും കോൺഗ്രസ് പുറത്തുപോവുകയും. മറ്റൊരു രാഷ്ട്രീയ പാർട്ടി അവിടെ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
രാജസ്ഥാൻ:
ഭരണം നടത്തുന്ന പാർട്ടി. പക്ഷേ ഏതുസമയവും താഴെ പോകാം. അവിടെയും കോൺഗ്രസിന്റെ ഭാവി അത്ര ശോഭനമല്ല.
മധ്യപ്രദേശ്:
ഒരു വിധം ചെറുപ്പക്കാർ നേതാക്കൾ മുഴുവനും കോൺഗ്രസ് വിട്ട് ബി. ജെ.പിയിലേക്ക് പോകുന്നു. ഇവരെ കാര്യമായി ശ്രദ്ധിക്കുവാനോ നേതൃത്വം കൊടുക്കുവാനോ ദേശീയ നേതൃത്വത്തിന് കഴിയുന്നില്ല..! ഇരുളടഞ്ഞ രീതിയിൽ ആകുന്നു കോൺഗ്രസ് പാർട്ടി മധ്യപ്രദേശിൽ…!
ബീഹാർ:
വളരെ ദയനീയം. ലീഡർഷിപ്പ് എന്ന് പറയുന്നത് ഈ സംസ്ഥാനത്ത് ശൂന്യതയാണ്. ഒരിക്കലും കോൺഗ്രസ് പാർട്ടി ഈ സംസ്ഥാനത്ത് തിരികെ വരില്ല
ഉത്തർപ്രദേശ്:
രണ്ട് ശതമാനത്തിനു താഴെ വോട്ട് നേടുന്ന പാർട്ടി… അതാണ് ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥിതി, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത്…!
പഞ്ചാബ്:
കോൺഗ്രസ് പാർട്ടി ഇവിടെ ശക്തമാണ് അത് അമരീന്ദർ സിംഗ് എന്ന ഒരു നേതാവ് ഉള്ളതുകൊണ്ടാണ്
ഹരിയാന:
പ്രധാന പ്രതിപക്ഷമാണ് കോൺഗ്രസ്. പക്ഷേ ഇനിയും അവിടെ അസംബ്ലി ഇലക്ഷൻ വിജയിക്കുവാൻ കഴിയുമോ അല്ലെങ്കിൽ പാർലമെന്റ് ഇലക്ഷനിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസിനെ കിട്ടുമോ എന്നൊന്നും പ്രവചിക്കാൻ കഴിയാത്ത രീതിയിൽ ആയി…!
വെസ്റ്റ് ബംഗാൾ:
കോൺഗ്രസ് പാർട്ടി പൂർണ്ണമായിട്ടും തീർന്നു പോകും ഈ വരാൻപോകുന്ന അസംബ്ലി ഇലക്ഷനിൽ. നല്ലൊരു ശതമാനം നേതാക്കളും ബിജെപിയിലേക്ക് കുടിയേറി
ആസാം:
മുഖ്യപ്രതിപക്ഷ പാർട്ടി ആണെങ്കിലും വരുന്ന തെരഞ്ഞെടുപ്പിൽ ഇപ്പോൾ കിട്ടിയ അത്രയും സീറ്റുപോലും കോൺഗ്രസ് പാർട്ടിക്ക് നിലനിർത്തുവാൻ സാധിക്കില്ല.
ഡൽഹി:
സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസ് ഉണ്ട്. ഓഫീസിൽ നേതാക്കന്മാരോ പ്രവർത്തകരോ ഇല്ല…!
പോണ്ടിച്ചേരി:
കോൺഗ്രസ് ഭരണം നടത്തുന്നു. പ്രത്യേകിച്ച് ദേശീയ പ്രസക്തമല്ലാത്ത ഒരു സംസ്ഥാനം..!
ജാർഖണ്ഡ്:
കോൺഗ്രസ് പിന്തുണയോടുകൂടി ഹേമന്ത് സോറൻ ഭരിക്കുന്നു.
ചത്തീസ്ഗഡ്:
കോൺഗ്രസ് പാർട്ടി ഭരിക്കുന്നു. ഇവിടെ ഇന്നും കോൺഗ്രസ് ശക്തമാണ്…!
ഗോവ:
എല്ലാ രണ്ടു മാസവും കഴിയുമ്പോൾ കോൺഗ്രസ് പാർട്ടിയുടെ എം.എൽ.എമാരും നേതാക്കളും എവിടെയാണ് എന്ന് പ്രവചിക്കുവാൻ ബുദ്ധിമുട്ട്…!
== == ==
ഇനി നിങ്ങൾ പറയൂ കോൺഗ്രസ് എങ്ങനെ ഇന്ത്യയിൽ അധികാരത്തിൽ വരും…?
ഒരിക്കലും വരികയില്ല എന്ന് അസന്നിഗ്ധമായി ഈയുള്ളവൻ പറയുന്നു…!