NEWS
ഡല്‍ഹിയില്‍ 2 ജെയ്ഷെ തീവ്രവാദികള്‍ പിടിയില്‍
ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട്‌പേര്‍ പിടിയില്‍. ജമ്മു കശ്മീര്‍ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ സനാവുള്ള മിറിന്റെ മകന്‍ അബ്ദുല്‍ ലത്തീഫ് (21), കുപ്വാരയിലെ മുല്ല ഗ്രാമത്തിലുള്ള ബഷിര്‍ അഹ്മദിന്റെ മകന്‍ അഷ്റഫ് ഖാതന (20) എന്നിവരാണ് പിടിയിലായത്.
ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ തിങ്കളാഴ്ച രാത്രി 10.15 ഓടെ സരായ് കാലെ ഖാനിലെ മില്ലേനിയം പാര്‍ക്കിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
തിങ്കളാഴ്ച രാത്രി ഡല്‍ഹി നഗരത്തില്‍ വന്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇത് പരാജയപ്പെടുത്തിയതായും ഡല്‍ഹി പോലീസ് അറിയിച്ചു. ജമ്മു കശ്മീര്‍ നിവാസികളായ രണ്ടു തീവ്രവാദികളെയും ഇവരില്‍ നിന്ന് രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെടുത്തതായും ഡല്‍ഹി പോലീസ് പറഞ്ഞു.