Month: November 2020
-
NEWS
ജോസിനും ജോസഫിനും രണ്ടില ചിഹ്നം ഇല്ല,കേരള കോൺഗ്രസ്സ് (എം) ന്റെ ചിഹ്നം മരവിപ്പിച്ചു
കേരള കോൺഗ്രസ്സ് (എം) ന്റെ ചിഹ്നമായ ‘രണ്ടില’ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. കേരള കോൺഗ്രസ്സ് (എം)-ലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ.മാണി വിഭാഗവും ‘രണ്ടില’ ചിഹ്നം തങ്ങൾക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ചു കൊണ്ട് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ വി.ഭാസ്‌ക്കരൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇപ്രകാരം ചിഹ്നം മരവിപ്പിച്ച നടപടി ഹൈക്കോടതിയിൽ നിലവിലുളള കേസുകളിലെ വിധിക്ക് വിധേയമായിരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേരള കോൺഗ്രസ്സ് (എം) പി.ജെ.ജോസഫ് വിഭാഗത്തിന് ‘ചെണ്ട’ യും, കേരള കോൺഗ്രസ്സ് (എം) ജോസ്.കെ.മാണി വിഭാഗത്തിന് ‘ടേബിൾ ഫാനും’ അതാത് വിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് അവർക്ക് അനുവദിച്ചു.
Read More » -
NEWS
കിഫ്ബിയും വിവാദങ്ങളും :ധനമന്ത്രിയ്ക്ക് നേരെ ചൂണ്ടപ്പെടുന്ന വിരലുകൾ
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കിഫ്ബിയ്ക്ക് തുടക്കമിട്ടത് .കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിയമം അനുസരിച്ചാണ് കിഫ്‌ബി നിലവിൽ വന്നത് .1999 നവംബർ 11 നാണ് കിഫ്‌ബിയുടെ ജനനം . 2016 ൽ എൽഡിഎഫ് സർക്കാർ അധികാരം ഏറ്റെടുത്തു .കിഫ്‌ബി ചട്ടങ്ങൾ പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചു .സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കലും സാമ്പത്തിക മാന്ദ്യം മറികടക്കലും ആയിരുന്നു ഉദ്യേശം .വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും പണം കടം വാങ്ങി വികസന പ്രവർത്തനങ്ങൾ നടത്തുക എന്നതായിരുന്നു ലക്‌ഷ്യം . കടം വാങ്ങുന്ന പണം തിരിച്ചടക്കാൻ സർക്കാർ രണ്ടു വഴികൾ ആണ് കണ്ടത് . മോട്ടോർ വാഹന നികുതിയിൽ നിന്ന് ഒരു നിശ്ചിത ശതമാനവും പെട്രോൾ സെസ് വരുമാനത്തിന്റെ നിശ്ചിത ശതമാനവുമാണ് സർക്കാർ തിരിച്ചടവിനായി കണ്ടത് .മോട്ടോർ വാഹന നികുതി 10 %വും പിന്നീട് 50 %വും കിഫ്ബിയ്ക്ക് നൽകും .വിദേശ വിപണിയിൽ മസാല ബോണ്ടിറക്കുമ്പോൾ സർക്കാർ…
Read More » -
NEWS
സി എ ജി റിപ്പോർട്ട് ധനമന്ത്രിയ്ക്ക് എവിടെ നിന്ന് കിട്ടി ?കള്ളം പറയുന്ന ധനമന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല
നിയമസഭയിൽ വെക്കുന്നതിനു മുമ്പ് ധനമന്ത്രിയ്ക്ക് സി എ ജി റിപ്പോർട്ട് എങ്ങനെ കിട്ടിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ധന സെക്രട്ടറിക്ക് ലഭിക്കുന്ന റിപ്പോർട്ട് ഗവർണർക്കാണ് കൈമാറേണ്ടത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു . ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിച്ച് വേണം മന്ത്രി പെരുമാറാൻ .എന്നാൽ മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുന്ന ഗുരുതരമായ കുറ്റമാണ് ചെയ്തിരിക്കുന്നത് .പരസ്യമായി കള്ളം പറഞ്ഞ് ചട്ട ലംഘനം നടത്തിയ മന്ത്രി രാജിവെക്കണം . മന്ത്രിയ്ക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്ത് നൽകിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .കരട് റിപ്പോർട്ട് എന്നുപറഞ്ഞാണ് ഇത് ചോർത്തി മാധ്യമങ്ങൾക്ക് നൽകിയത് .കരടും അസലും തിരിച്ചറിയാൻ പറ്റാത്ത ആളാണോ മന്ത്രി എന്നും രമേശ് ചെന്നിത്തല ചോദിച്ചു .
Read More » -
NEWS
മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് വീണ്ടും എട്ടിന്റെ പണി ,മറ്റൊരു മുതിർന്ന നേതാവ് കൂടി പാർട്ടി വിട്ടു
മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് തിരിച്ചടികൾ തുടരുന്നു.മുതിർന്ന നേതാവ് ഏക്നാഥ് ഗഡ്സെയ്ക്ക് പിന്നാലെ മറ്റൊരു മുതിർന്ന നേതാവ് കൂടി പാർട്ടി വിട്ടിരിക്കുകയാണ് .മുൻ കേന്ദ്രമന്ത്രി ജെയ്‌സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീൽ ആണ് പാർട്ടി വിട്ടത് .ചൊവ്വാഴ്ച രാവിലെ തന്റെ രാജിക്കത്ത് ജെയ്‌സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീൽ സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനു അയച്ചു കൊടുത്തു . “പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണ് .എന്നാൽ പാർട്ടി അവസരം നൽകുന്നില്ല .അതുകൊണ്ട് രാജി വെക്കുന്നു .”ജെയ്‌സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീൽ വാർത്താ ഏജൻസിയോട് പറഞ്ഞു .പത്ത് വർഷമായി താൻ അവഗണന നേരിടുക ആണെന്നും ജെയ്‌സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീൽ കൂട്ടിച്ചേർത്തു . “എംഎൽഎ ,എംപി തുടങ്ങിയ സ്ഥാനങ്ങൾ ഒന്നും തനിയ്ക്ക് വേണ്ട .പാർട്ടിയിൽ ഉത്തരവാദിത്വം തരാൻ ആണ് ആവശ്യപ്പെട്ടത് .എന്നാൽ പാർട്ടി അതിനു തയ്യാറായില്ല .പാർട്ടിയെ കെട്ടിപ്പടുത്തവരെ ഇപ്പോൾ പാർട്ടിയ്ക്ക് വേണ്ട .”ജെയ്‌സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീൽ പറഞ്ഞു . എന്നാൽ ജെയ്‌സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീലിന്റെ…
Read More » -
LIFE
ജോജു ജോര്‍ജിന്റെ പുതിയ ചിത്രം തൊടുപുഴയില്‍ ആരംഭിച്ചു
ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പീസ്. സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ആശ ശരത്ത്, സിദ്ധിഖ്, ലെന, അദിതി രവി, വിജിലേഷ്, ഷാലു റഹീം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്‌ക്രിപ്ട് ഡോക്ടര്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഷമീര്‍ ഗിബ്രാനാണ് ഛായാഗ്രഹണം. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, കല ശ്രീജിത്ത് ഓടക്കാലി, സംഗീതം ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സക്കീര്‍ ഹുസൈന്‍, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ് ജിഷാദ്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ് ജിതിന്‍ മധു, ചീഫ് അസോ. ഡയറക്ടര്‍ കെ.ജെ വിനയന്‍, അസോ. ഡയറക്ടര്‍ മുഹമ്മദ് റിയാസ്, പി ആര്‍ പി.ശിവപ്രസാദ് എന്നിവരാണ്. ഒടിടി റിലീസായി എത്തിയ ഹലാല്‍ ലൗവ് സ്റ്റോറിയാണ് ജോജു ഒടുവിലായ് അഭിനയിച്ച ചിത്രം. മികച്ച…
Read More » -
NEWS
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികളുടെ ജാമ്യാപേക്ഷ തളളി
കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തളളി. കേസിലെ എട്ടാം പ്രതി നജീബ്, പ്രീജ എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പിനിടെ പ്രതികള്‍ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന പ്രോസിക്യുഷന്‍ വാദങ്ങളും അംഗീകരിച്ചാണ് ഹര്‍ജികള്‍ തളളിയത്. ഒന്നാംഓണ ദിവസം രാത്രിയാണ് വെഞ്ഞാറമൂടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
Read More » -
NEWS
അച്ഛനും സഹോദരനും സിപിഐ മുൻ എംഎൽഎമാർ എങ്കിലും സുമൻ ബിജെപി സ്ഥാനാർഥി
സിപിഐ മുതിർന്ന നേതാവും പുനലൂർ മുൻ എംഎൽഎയുമായ പി കെ ശ്രീനിവാസന്റെ മകൻ സുമൻ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നു .സിപിഐ മുൻ എംഎൽഎ പി എസ് സുപാലിന്റെ സഹോദരൻ കൂടിയാണ് സുമൻ .സിപിഐഎം അഞ്ചൽ മുൻ ഏരിയ സെക്രട്ടറി കൂടിയായ സുമൻ ഏരൂർ പാഞ്ചായത്തിലെ പതിനാലാം വാർഡിൽ ആണ് മത്സരിക്കുന്നത് . സിപിഐഎമ്മിൽ കടുത്ത വിഭാഗീയത ആണ് സുമൻ ആരോപിക്കുന്നത് .അതുകൊണ്ടാണ് പാർട്ടി വിട്ടതെന്നും സുമൻ പറയുന്നു .മൂന്നുവർഷം മുമ്പ് സിപിഐഎം വിട്ട സുമനെ ഇടതു കോട്ട പിടിക്കാൻ ആണ് ബിജെപി നിർത്തിയിരിക്കുന്നത് . പിതാവ് പികെ ശ്രീനിവാസൻ അഴിമതിരഹിത പൊതുപ്രവർത്തകൻ ആയാണ് അറിയപ്പെടുന്നത് .സംശുദ്ധ രാഷ്ട്രീയത്തിന്റെ അംഗീകാരം തനിക്കും കിട്ടുമെന്ന് സുമൻ വിശദീകരിക്കുന്നു .
Read More » -
NEWS
പുറത്ത് വന്നത് അന്തിമ റിപ്പോർട്ട് തന്നെയെന്ന് ധനമന്ത്രി ,കരടിൽ ഇല്ലാത്ത റിപ്പോർട്ട് എങ്ങിനെ അന്തിമ റിപ്പോർട്ടിൽ ഇടം പിടിച്ചുവെന്നു മറുചോദ്യം ,കിഫ്‌ബി വിവാദം അവസാനിക്കുന്നില്ല
സി എ ജി തന്നത് നിയമസഭയിൽ വെയ്ക്കാനുള്ള അന്തിമ റിപ്പോർട്ട് തന്നെയെന്ന് ധനമന്ത്രി ഡോ .തോമസ് ഐസക്ക് .കിഫ്ബിയുടെ വായ്പാ ഇടപാടുകൾ ഭരണഘടനാ വിരുദ്ധമെന്ന റിപ്പോർട്ട് കരട് മാത്രമാണെന്നാണ് മന്ത്രി പറഞ്ഞിരുന്നത് .കരട് റിപ്പോർട്ട് എന്ന് പറഞ്ഞത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും മന്ത്രി പറഞ്ഞു . റിപ്പോർട്ട് കരടോ അന്തിമമോ എന്നതല്ല വിഷയം .അത് എങ്ങിനെ വികസനത്തെ ബാധിക്കുന്നു എന്നതാണ് നോക്കേണ്ടത് .യുഡിഎഫ് ഇക്കാര്യം ആണ് പറയേണ്ടത് .കരടിൽ ഇല്ലാത്ത നാല് പേജ് ഡൽഹിയിൽ എഴുതിച്ചേർത്തതാണ് .കേരളത്തെ വികസന വഴിയിൽ ശ്വാസം മുട്ടിക്കാൻ ആണ് സി എ ജി ശ്രമിക്കുന്നത് . കേരളത്തിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ട് .സി എ ജി റിപ്പോർട്ട് ഏകപക്ഷീയമാണ് .ചട്ടലംഘനം നിയമസഭയിൽ നോക്കാമെന്നും മന്ത്രി പറഞ്ഞു .റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയത് .അത് ഭരണഘടനാ ലംഘനം അല്ല .കിഫ്‌ബി വായ്പ എടുത്തത് സംസ്ഥാന സർക്കാർ അല്ല .കോർപ്പറേറ്റ് സ്ഥാപനമാണ്.അതുകൊണ്ട് കേന്ദ്ര സർക്കാരിന്റെ അനുമതി…
Read More » -
LIFE
സൂരറൈ പോട്രിനെതിരെ നെഗറ്റീവ് കമന്റുമായി യൂട്യൂബര്‍; ഡിസ്‌ലൈക്കുമായി ആരാധകരും പ്രേക്ഷകരും
സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്ര്. ക്യാപ്റ്റന്‍ ഗോപിനാഥിന്റെ സിംപ്ലി ഫ്‌ളൈ എന്ന പുസ്തകത്തെ ആസ്പദമാക്കി തയ്യാറിക്കിയ ബയോപിക് ചിത്രമാണിത്. ബയോപിക് എന്നര്‍ത്ഥത്തില്‍ ചിത്രത്തെ പരിഗണിക്കുമ്പോഴും ചിത്രത്തില്‍ എഴുത്തുകാരിയായ സംവിധായിക ചില ഫിക്ഷനല്‍ എലമെന്റെുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിസ്മരിച്ചു കൂടാ. ചിത്രത്തെ തീയേറ്റര്‍ റിലീസായി ആദ്യമേ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുകയായിരുന്നു. ദിപാവലിയോടനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്തത്. ഒടിടി റിലീസ് ആയിരുന്നിട്ടു കൂടി ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം സൂര്യയുടെ കരിയിറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണെന്നാണ് ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. സൂര്യയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ച മലയാളികളായ ഉര്‍വ്വശിയുടേയും അപര്‍ണ ബാലമുരളിയുടേയും പ്രകടനത്തെക്കുറിച്ചും വളരെ മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ പങ്ക് വെച്ചത്. ചിത്രം തീയേറ്റര്‍ റിലീസ് ചെയ്യാതിരുന്നതും വലിയ നഷ്ടമായെന്നും പരക്കേ അഭിപ്രായം ഉയര്‍ന്നിരുന്നു എന്നാല്‍ സൂരറൈ പോട്ര് എന്ന ചിത്രം ഇപ്പോള്‍…
Read More » -
NEWS
വമ്പന്‍മാരോട് ഏറ്റുമുട്ടാന്‍ രേഷ്മ; 18ന് 21 തികയും, 19ന് പത്രിക സമര്‍പ്പിക്കും
അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കന്നിയങ്കം കുറിക്കുന്ന രേഷമ മറിയം റോയ് എന്ന കൊച്ചുമിടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ താരം. ഇരുപത്തിയൊന്ന് വയസ്സ് പൂര്‍ത്തിയായി തൊട്ടടുത്ത ദിവസം നോമിനേഷന്‍ നല്‍കുന്ന കേരളത്തിലെ ആദ്യ സ്ഥാനാര്‍ത്ഥി എന്ന പേരിനാണ് രേഷ്മ ഉടമയാകുന്നത്. വോട്ടവകാശം പതിനെട്ടാണെങ്കിലും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെങ്കില്‍ ഇരുപത്തിയൊന്ന് വയസ്സുതികയണം. നവംബര്‍ 18നാണ് രേഷ്മയ്ക്ക് 21 വയസ്സുതികയുക. നോമിനേഷന്‍ നല്‍കേണ്ട അവസാന തിയതി പത്തൊന്‍പതും. പത്രിക സമര്‍പ്പണം അവസാന തീയതി വരെ നീളുമെങ്കിലും രേഷ്മ ഇതിനോടകം പ്രചരണ രംഗത്ത് സജീവമായി കഴിഞ്ഞു. ഒരുപക്ഷേ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് രേഷ്മ. തിരഞ്ഞെടുപ്പില്‍ തുടക്കക്കാരിയാണെങ്കിലും അതിന്റേതായ ഭയമൊന്നും രേഷമയ്ക്കില്ല. തികഞ്ഞ വിജയപ്രതീക്ഷയില്‍ ചുറുചുറുക്കോടെ താരം മുന്‍നിരയിലുണ്ട്. ഡിഗ്രി പഠനകാലത്ത് എസ്എഫ്എയിലൂടെയാണ് രേഷ്മ രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നത്. തുടര്‍ന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സിപിഐഎം ഊട്ടുപാറ ബ്രാഞ്ചംഗം എന്നീ നിലകളില്‍…
Read More »