ദുബായില്‍ പുതിയ സൗധവുമായി താരരാജാവ്
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് തന്റെ പുതിയ വീടിന്റെ പേരിലാണ്. ദുബായില്‍ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. ആര്‍പി ഹൈറ്റ്‌സിലാണ് ലാലേട്ടന്റെ പുതിയ വീട്. വീടിന്റെ ഗൃഹപ്രവേശത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
പുതിയ വീട്ടിലെ ആദ്യ അതിഥി മോഹന്‍ലാലിന്റെ ആദ്യ സിനിമയായ തിരനോട്ടത്തിന്റെ സംവിധായകനായ അശോക് കുമാറും കുടുംബവുമായിരുന്നു. ചിത്രങ്ങളില്‍ മനോഹരമായ വോള്‍പേപ്പറുകളും വുഡന്‍ ഫ്‌ളോറിങ്ങും വിശാലമായ ബാല്‍ക്കണിയുമെല്ലാം കാണാം. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ തൊട്ടടുത്തായി ബുര്‍ജ് ഖലീഫ കാണാം.
ദുബായിലെ ഏറ്റവും ആകര്‍ഷകമായ ലൊക്കേഷനിലാണ് ആര്‍പി ഹൈറ്റ്‌സ് സ്ഥിതി ചെയ്യുന്നത്. 50 നിലകളിലായി 300 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്സായ ദുബായ് മാളിന്റെ തൊട്ടടുത്താണ് ഈ അപാര്‍ട്‌മെന്റ് കോംപ്ലക്‌സ്. 1.3 മില്യന്‍ ദിര്‍ഹം മുതലാണ് വില ആരംഭിക്കുന്നത്. കുറഞ്ഞത് 2.6 കോടി രൂപ. പ്രമുഖ മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണകമ്പനിയാണ് ആര്‍പി ഹൈറ്റ്‌സ്.
ദൃശ്യം 2 ചിത്രീകരണം അവസാനിച്ചതിന് ശേഷമാണ് മോഹന്‍ലാലും ഭാര്യ സുചിത്രയും ഗൃഹപ്രവേശനത്തിനായി ദുബായിലേക്ക് പോയത്. ചെന്നൈയിലെ വീട്ടിലാണ് താരം ലോക്ക്ഡൗണ്‍ കാലം ചെലവഴിച്ചത്. കൊച്ചിയിലെ എളമക്കരയിലെ വീട്ടില്‍ താരം കൃഷി ചെയ്യുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.