NEWS

സി എ ജി റിപ്പോർട്ട് ധനമന്ത്രിയ്ക്ക് എവിടെ നിന്ന് കിട്ടി ?കള്ളം പറയുന്ന ധനമന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

നിയമസഭയിൽ വെക്കുന്നതിനു മുമ്പ് ധനമന്ത്രിയ്ക്ക് സി എ ജി റിപ്പോർട്ട് എങ്ങനെ കിട്ടിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ധന സെക്രട്ടറിക്ക് ലഭിക്കുന്ന റിപ്പോർട്ട് ഗവർണർക്കാണ് കൈമാറേണ്ടത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു .

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിച്ച് വേണം മന്ത്രി പെരുമാറാൻ .എന്നാൽ മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുന്ന ഗുരുതരമായ കുറ്റമാണ് ചെയ്തിരിക്കുന്നത് .പരസ്യമായി കള്ളം പറഞ്ഞ് ചട്ട ലംഘനം നടത്തിയ മന്ത്രി രാജിവെക്കണം .

മന്ത്രിയ്ക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്ത് നൽകിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .കരട് റിപ്പോർട്ട് എന്നുപറഞ്ഞാണ് ഇത് ചോർത്തി മാധ്യമങ്ങൾക്ക് നൽകിയത് .കരടും അസലും തിരിച്ചറിയാൻ പറ്റാത്ത ആളാണോ മന്ത്രി എന്നും രമേശ് ചെന്നിത്തല ചോദിച്ചു .

Back to top button
error: