Month: November 2020
-
NEWS
മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സി എ ജി അറിയിച്ചിരുന്നുവെന്ന് സൂചന ,തോമസ് ഐസക്കിന്റെ വാദം പൊളിയുന്നു
മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സി എ ജി നേരത്തെ അറിയിച്ചിരുന്നുവെന്നു സൂചന .കരട് റിപ്പോർട്ടിൽ ആണ് സി എ ജി ഇക്കാര്യം പറഞ്ഞത് .ധനവകുപ്പ് ഇതിനു മറുപടി നൽകുകയും ചെയ്തു .ഇക്കാര്യം സർക്കാരിനെ അറിയിക്കാതെ സി എ ജി അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തി എന്നായിരുന്നു സർക്കാരിന്റെ വാദം . മസാല ബോണ്ട് വഴി 2150 കോടി രൂപ കിഫ്‌ബി സമാഹരിച്ചത് ഭരണ ഘടനാ വിരുദ്ധമെന്ന് കരട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ സി എ ജി ഉദ്യോഗസ്ഥർ നിരവധി തവണ ധനവകുപ്പിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു .പിന്നാലെ റിപ്പോർട്ട് അംഗീകാരത്തിനായി ഡൽഹിയിലെ ഓഫീസിലേയ്ക്ക് അയച്ചു .ധനവകുപ്പിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്നുതന്നെ ആയിരുന്നു ഡൽഹിയിലെ ഉദ്യോഗസ്ഥർ കേരളത്തിലെ ഓഡിറ്റ് സംഘത്തെ അറിയിച്ചത് . ഡൽഹിയിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് മാറ്റങ്ങൾ വരുത്തിയ റിപ്പോർട്ട് ധനവകുപ്പിന് നൽകി .എന്നാൽ കിഫ്‌ബി കോർപ്പറേറ്റ് സ്ഥാപനം ആണെന്നതും കിഫ്ബിയ്ക്ക് സംസ്ഥാന സർക്കാരിന് ബാധകമാകുന്ന നിയമങ്ങൾ ബാധകമല്ല…
Read More » -
LIFE
മോഹൻലാൽ മദ്യപിക്കുന്നതൊക്കെ നമുക്ക് ഹീറോയിസമാണ്. പക്ഷെ ഉർവശി മദ്യപിച്ചാൽ വഴിതെറ്റിപോയി. ജസ്റ്റ് മല്ലു തിങ്ങ്സ് -ആർ ജെ സലിം
അഭിനയത്തിൽ മെച്വർ ആവണമെങ്കിൽ ഉർവ്വശിയെപ്പോലെ ആവണം. ഒരു നല്ല അഭിനേതാവ് വീഞ്ഞ് പോലെയാണ്. പഴകുന്തോറും വീര്യം കൂടും അതിന്. അഭിനേതാവിന്റെ കാര്യമാണ് പറഞ്ഞത്. ആക്റ്റർ എന്നതിനേക്കാൾ സ്റ്റാർ എന്ന സ്വത്വം കൊണ്ട് നടക്കുന്നവർ പാല് പോലെയാണ്. ഇരിക്കുന്തോറും പുളിക്കും. ഉർവശി ഏറ്റവും വീര്യം കൂടിയ വീഞ്ഞാണ്. ഓരോ സിനിമ കഴിയുമ്പോഴും മൂല്യം ഇരട്ടിക്കുന്ന വീഞ്ഞ്. സൂരരൈ പോട്രുയിലെ ഉർവശിയുടെ അമ്മ കഥാപാത്രം സത്യത്തിൽ കാഴ്ച്ചയിൽ ഉർവശിയോട് അത്രയധികം ചേർന്ന് നിൽക്കാത്തൊരു കഥാപാത്രമാണ്. പക്ഷെ അതിനെപ്പോലും ഈ അളവിൽ ചെയ്തു ഫലിപ്പിക്കണമെങ്കിൽ അത് ഉർവശിക്ക് മാത്രം പറ്റുന്ന കാര്യങ്ങളിൽ ഒന്നാണ്. “എതുക്കടാ വന്തേ ? ” എന്ന് വൈകി വന്ന സൂര്യയോടു ചോദിക്കുന്നുണ്ട് ഉർവശി. സിനിമയിലെ തന്നെ ട്രിഗറിങ് പോയിന്റാണ്. പ്ലോട്ട് മോട്ടിവേഷൻ മുഴുവൻ ഉള്ള രംഗം. ഈ രംഗത്തിന്റെ ആഴത്തിലാണ് സിനിമ മുഴുവൻ നിൽക്കുന്നത്. മാരൻ എന്തിനു ഇത്രയ്ക്ക് സഹിക്കണം എന്ന ലോജിക്കൽ ചോദ്യത്തിന്റെ ഉത്തരമുള്ളത് ഇവിടെയാണ്. അവിടെയാണ് നായകന്റെ ഒപ്പം…
Read More » -
NEWS
കാസർകോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിപട്ടിക എല്‍.ഡി.എഫ് പുറത്തിറക്കി
കാസര്‍കോട്: ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍ പുറത്തിറക്കി. പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. 17 ഡിവിഷനുകളില്‍ പത്തില്‍ സി.പി.എം മത്സരിക്കും. മൂന്നു ഡിവിഷനുകള്‍ ആണ് സി.പി.ഐയ്ക്ക് നല്‍കിയിട്ടുള്ളത്. ഒരു സീറ്റ് കേരള കോണ്‍ഗ്രസിനും ഒന്ന് എല്‍.ജെ.ഡിക്കും ഒരു സീറ്റ് ഐ.എന്‍.എല്ലിനും നല്‍കിയിട്ടുണ്ട്, ചിറ്റാരിക്കല്‍ ഡിവിഷനില്‍ ഡി.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ എല്‍.ഡി.എഫ് പിന്തുണക്കുമെന്നും സതീഷ്ചന്ദ്രന്‍ പറഞ്ഞു. ഐ.എന്‍.എല്ലിന് നല്‍കിയ സിവില്‍ സ്റ്റേഷനിലും സി.പി.എം മത്സരിക്കുന്ന ചെങ്കളയിലും സ്ഥാനാര്‍ഥികളെ തീരുമാനമായിട്ടില്ല. മറ്റു ഡിവിഷനുകളില്‍ മത്സരിക്കുന്നവരുടെ പേരു വിവരങ്ങൾ ചുവടെ: ചെറുവത്തൂര്‍: സി. ജെ സജിത്ത്, മടിക്കൈ: ബേബി ബാലകൃഷന്‍, പെരിയ: ഫാത്തിമത്ത് ഷംന, ദേലംപാടി: എ.പി കുശലന്‍, കരിന്തളം: കെ. ശകുന്തള, കുമ്പള: കെ. ശാലിനി, മഞ്ചേശ്വരം: അബൂബക്കര്‍ സാദിക്ക്, പുതിഗെ: ബി. വിജയകുമാര്‍, ബേഡകം: അഡ്വ.എസ്.എന്‍ സരിത, വോര്‍ക്കാടി: പുഷ്പ ജയറാം, എടനീര്‍: സി. ജാനു, ഉദുമ: ജമീല…
Read More » -
NEWS
50 കുട്ടികളെ പീഡിപ്പിച്ച എൻജിനീയറെ അറസ്റ്റ് ചെയ്തു
ഉത്തർപ്രദേശിൽ 50 കുട്ടികളെ പീഡിപ്പിച്ച എൻജിനീയറെ അറസ്റ്റ് ചെയ്തു .അഞ്ചിനും പതിനാറിനും ഇടയിലുള്ള കുട്ടികളെയാണ് ഇയാൾ 10 വർഷമായി പീഡിപ്പിച്ചത് .ഇയാൾ ഡാർക്ക് വെബിൽ വിഡിയോകളും ഫോട്ടോകളും അപ്ലോഡ് ചെയ്തതായും കണ്ടെത്തി . ചിത്രകൂട് ,ബന്ധ ,ഹമീപൂർ എന്നീ മൂന്നു ജില്ലകളിൽ ആയാണ് കുട്ടികളെ പീഡിപ്പിച്ചത് .ബന്ധ ജില്ലയിൽ നിന്നാണ് പ്രതിയെ സിബിഐ പിടികൂടിയത് . ഇയാളുടെ വീട്ടിൽ സിബിഐ നടത്തിയ റെയ്‌ഡിൽ 8 മൊബൈൽ ഫോണുകൾ ,8 ലക്ഷം രൂപ ,സെക്സ് ടോയ്‌സ് ,ലാപ്ടോപ്പ് ,മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയവ കണ്ടെടുത്തു . ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകിയാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നത് .തന്റെ ചെയ്തികളെ കുറിച്ച് കുട്ടികൾ പുറത്ത് പറയില്ലെന്ന് ഇയാൾ കരുതിയിരുന്നു .
Read More » -
NEWS
-
NEWS
ബിനീഷ് കോടിയേരി എൻ സി ബി കസ്റ്റഡിയിൽ
ബിനീഷ് കോടിയേരിയെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കസ്റ്റഡിയിൽ എടുത്തു .ചോദ്യം ചെയ്യലിനായി എൻ സി ബി ഉദ്യോഗസ്ഥർ ജയിലിൽ എത്തി .കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത ബിനീഷ് ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിൽ ആണ് .നാർക്കോട്ടിക്സ് നിയമപ്രകാരം എൻസിബി കേസെടുത്താൽ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള സാധ്യത പരിമിതപ്പെടും . മലയാളികൾ അടക്കമുള്ള ലഹരിമരുന്ന് വിതരണക്കാർ പിടിയിലായതോടെയാണ് അന്വേഷണം ബിനീഷ് കോടിയേരിയിലേക്കെത്തിയത് . പ്രതി അനൂപ് മുഹമ്മദിന് ബിനീഷ് സഹായം നൽകിയിരുന്നു എന്ന് കണ്ടെത്തിയതോടെ അന്വേഷണം ശക്തമായി .അനൂപിന്റെ ലഹരി വിതരണ താവളമായ ഹോട്ടൽ തുടങ്ങാൻ ആയിരുന്നു ബിനീഷിന്റെ സഹായം . ബിനീഷ് ആണ് യഥാർത്ഥ യജമാനൻ എന്നും താൻ വെറും ബിനാമിയാണെന്നും അനൂപ് മൊഴിയും നൽകി .സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട് ആണ് ഇ ഡിയുടെ റഡാറിൽ ബിനീഷ് പെടാൻ കാരണം .ഈ പണം ലഹരി മരുന്ന് കടത്തിന് ബിനീഷ് ഉപയോഗിച്ചിരുന്നോ എന്നാണ് എൻസിബി അന്വേഷിക്കുന്നത് .
Read More » -
LIFE
രാജാവിനു കടലയും പ്രജകൾക്ക് കടുകും -യാത്രാവിവരണം:മിത്ര സതീഷ്
വിജയനഗര സാമ്രാജ്യത്തിൽ നിലനിന്നിരുന്ന അസമത്വത്തിന്റെയ് ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് രാജാവിന് കടലയും പ്രജകൾക്ക് കടുകും എന്നത് … കാര്യം പിടികിട്ടിയില്ല അല്ലേ???? കാര്യങ്ങൾ മനസ്സിലാക്കാൻ ഹേമകുട കുന്നിൽ പോകണം. ഹമ്പിയിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ അടുത്താണ് ഹേമകൂട കുന്നുകൾ സ്ഥിതി ചെയ്യുന്നത്. ഹേമകൂട കുന്നുകൾക്ക് ഈ പേര് ലഭിച്ചതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഈ കുന്നിന്റെയ് മുകളിൽ ഒരിക്കൽ ശിവ ഭഗവാൻ ഉഗ്ര തപസ്സു ചെയ്തിരുന്നു. അവിടെ അടുത്ത് താമസിച്ചിരുന്ന പമ്പ എന്ന പെൺകുട്ടിക്ക് ശിവനോട് വല്ലാത്ത ആരാധന തോന്നുകയും ഭഗവാനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു. അതിനായി പമ്പയും തപസ്സിരുന്നു. പമ്പയെ സഹായിക്കാൻ കാമദേവൻ ശിവന്റെയ് നേരെ അമ്പെയ്തു. തപസ്സിനു ഭംഗം വന്ന ദേഷ്യത്തിൽ ശിവൻ തൃക്കണ്ണു തുറക്കുകയും കാമദേവൻ ഭസ്മമാകുകയും ചെയ്തു. കോപാഗ്നിയിൽ അവിടെയുള്ള പാറകൾ ഉരുകി താഴോട്ടൊഴുകി മന്മഥ കുണ്ഡ് എന്ന കുളം പോലും രൂപീകരിക്കപ്പെട്ടു എന്നാണ് ഐതിഹ്യം . ഇതാണ് വിരൂപാക്ഷ ക്ഷേത്രത്തിനടുത്തുള്ള മന്മഥ ടാങ്ക്. ഏതായാലും…
Read More » -
NEWS
” ആദ്യത്തെ പെണ്ണ് ” തിരുവന്തപുരത്ത്
വിശ്വ ശില്പി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ് എസ് നായർ നിർമ്മിച്ച് സതീഷ് അനന്തപുരി സംവിധാനം ചെയ്യുന്ന “ആദ്യത്തെ പെണ്ണ് ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവന്തപുരം ചെമ്പൂരിൽ ആരംഭിച്ചു. പുതുമുഖങ്ങളായ സൽമാൻ,വൈഗ എന്നിവര്‍ നായികാ നായകന്മാരാവുന്ന ഈ ചിത്രത്തില്‍ ദേവൻ ,ദിനേശ് പണിക്കർ, ജയൻ ചേര്‍ത്തല,എെ എം വിജയൻ,നോബി, അസ്സീസ് നെടുമങ്ങാട്, വിതുര തങ്കച്ചൻ, ആൻ്റണി, വിഡ്രോസ്, ജോജോ, ഗീത വിജയൻ ,അംബിക മോഹൻ, കവിതലക്ഷ്മി, പൂർണ്ണിമ ആനന്ദ്, തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.ഒപ്പം, പ്രൊഡക്ഷന്‍ കൺട്രോളർ ജെ.പി മണക്കാട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജൂ അമ്പാടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സതീഷ് അനന്തപുരിയുടെ വരികള്‍ക്ക് നെയ്യാറ്റിക്കര പുരുഷോത്തമന്‍ സംഗീതം പകരുന്നു.എഡിറ്റര്‍-വിജില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട് വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്,മേക്കപ്പ്- രാജേഷ് അമ്പാടി, കല-ജയൻ മാസ്സ്, അസ്സോസിയേറ്റ് ഡയറക്ടർ- മഹേഷ്, അസിസ്റ്റന്റ് ഡയറക്ടർ-ഷാൻ അതുൽ രാജ്,സ്റ്റില്‍സ്- വിനീത്,പ്രൊഡക്ഷൻ എകസിക്യൂട്ടീവ് രാജൻ മണക്കാട്,ഓഫീസ് നിർവഹണം-സഞ്ജയ് പാൽ,വാർത്താ പ്രചരണം- എ എസ് ദിനേശ്.
Read More » -
സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.31 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 55,54,265 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി സുകുമാരന്‍ (85), ശാസ്തമംഗലം സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (83), ആനയറ സ്വദേശിനി അമ്മുക്കുട്ടി (78), കല്ലാട്ടുമുക്ക് സ്വദേശിനി കുല്‍സുബീവി (55), നേമം സ്വദേശിനി റഷീദ (43), കൊല്ലം…
Read More » -
NEWS
ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി . ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യഹര്‍ജിയില്‍ വാദം കേട്ട ശേഷം ഇന്ന് രാവിലെ 11 ന് വിധി പറയാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ ശിവശങ്കര്‍ ഇന്നലെ രേഖാമൂലം സമര്‍പ്പിച്ച വാദങ്ങള്‍ എതിര്‍ത്ത് കൊണ്ട് രാവിലെ ഇഡി സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മൂന്ന് മണിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച തുറന്ന കോടതിയില്‍ നടത്തിയ വാദങ്ങള്‍ക്ക് പുറമേയാണ് രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചത്. കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍ തുടങ്ങിയ കേസുകളില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ തന്റെ മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതിന് താന്‍ വഴങ്ങിയിട്ടില്ലെന്നും ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍…
Read More »