പുറത്ത് വന്നത് അന്തിമ റിപ്പോർട്ട് തന്നെയെന്ന് ധനമന്ത്രി ,കരടിൽ ഇല്ലാത്ത റിപ്പോർട്ട് എങ്ങിനെ അന്തിമ റിപ്പോർട്ടിൽ ഇടം പിടിച്ചുവെന്നു മറുചോദ്യം ,കിഫ്‌ബി വിവാദം അവസാനിക്കുന്നില്ല
സി എ ജി തന്നത് നിയമസഭയിൽ വെയ്ക്കാനുള്ള അന്തിമ റിപ്പോർട്ട് തന്നെയെന്ന് ധനമന്ത്രി ഡോ .തോമസ് ഐസക്ക് .കിഫ്ബിയുടെ വായ്പാ ഇടപാടുകൾ ഭരണഘടനാ വിരുദ്ധമെന്ന റിപ്പോർട്ട് കരട് മാത്രമാണെന്നാണ് മന്ത്രി പറഞ്ഞിരുന്നത് .കരട് റിപ്പോർട്ട് എന്ന് പറഞ്ഞത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും മന്ത്രി പറഞ്ഞു .
റിപ്പോർട്ട് കരടോ അന്തിമമോ എന്നതല്ല വിഷയം .അത് എങ്ങിനെ വികസനത്തെ ബാധിക്കുന്നു എന്നതാണ് നോക്കേണ്ടത് .യുഡിഎഫ് ഇക്കാര്യം ആണ് പറയേണ്ടത് .കരടിൽ ഇല്ലാത്ത നാല് പേജ് ഡൽഹിയിൽ എഴുതിച്ചേർത്തതാണ് .കേരളത്തെ വികസന വഴിയിൽ ശ്വാസം മുട്ടിക്കാൻ ആണ് സി എ ജി ശ്രമിക്കുന്നത് .
കേരളത്തിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ട് .സി എ ജി റിപ്പോർട്ട് ഏകപക്ഷീയമാണ് .ചട്ടലംഘനം നിയമസഭയിൽ നോക്കാമെന്നും മന്ത്രി പറഞ്ഞു .റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയത് .അത് ഭരണഘടനാ ലംഘനം അല്ല .കിഫ്‌ബി വായ്പ എടുത്തത് സംസ്ഥാന സർക്കാർ അല്ല .കോർപ്പറേറ്റ് സ്ഥാപനമാണ്.അതുകൊണ്ട് കേന്ദ്ര സർക്കാരിന്റെ അനുമതി വേണ്ട എന്നും തോമസ് ഐസക്ക് വ്യക്തമാക്കി .