Month: November 2020

  • NEWS

    എന്താണ് പാലാരിവട്ടം മേൽപ്പാലം അഴിമതി ?

    കൊച്ചിയിൽ പാലാരിവട്ടത്ത് ദേശീയപാതയിൽ ഉള്ള നാലുവരി മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ നടന്ന അഴിമതിയാണ് പാലാരിവട്ടം മേൽപ്പാലം അഴിമതി. കൊച്ചി നഗരത്തിലേക്കുള്ള ഗതാഗത തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് മേൽപ്പാലം  നിർമ്മിച്ചത് . യുഡിഎഫ്  സർക്കാർ അധികാരത്തിൽ ഇരുന്ന കാലത്ത് 2014 സെപ്റ്റംബർ ഒന്നിനാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2016 ഒക്ടോബർ 12ന് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ  പാലാരിവട്ടം മേൽപ്പാലം ഉദ്ഘാടനം ചെയ്തു . ഗതാഗതം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ തന്നെ പാലത്തിൽ കുഴികൾ കാണപ്പെട്ടു . പാലാരിവട്ടം സ്വദേശിയായ കെ.വി. ഗിരിജൻ ഇത് സംബന്ധിച്ച് മന്ത്രിക്ക് പരാതി നൽകി . പരാതിയെ തുടർന്ന് കാര്യങ്ങൾ പഠിക്കാൻ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനെ ചുമതലപ്പെടുത്തി.  താത്കാലിക പ്രശ്ന പരിഹാരമായി സ്പാനിനു അടിയിലുള്ള ബൈയറിങ്ങിനു താത്കാലിക താങ്ങ് നൽകി. എന്നാൽ തൊട്ടടുത്ത വർഷം തന്നെ 2019 മേയ് 1-ന് രാത്രി മുതൽ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചുപൂട്ടേണ്ടി വന്നു. മേൽപ്പാലനിർമ്മാണത്തിൽ…

    Read More »
  • NEWS

    തിരഞ്ഞെടുപ്പിലെ താരങ്ങള്‍

    തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. എങ്ങും വാശിയേറിയ പ്രചരണവും, തന്ത്രങ്ങളും മെനയുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നത് മത്സരരംഗത്തേക്ക് ഈ വര്‍ഷം കടന്നു വന്ന വനിതാ സ്ഥാനാര്‍ത്ഥികളെയാണ്. പണ്ട് ഒരു പെണ്‍കുട്ടിയെ മത്സരിപ്പിക്കാന്‍ സമ്മതിപ്പിക്കുക എന്നതുതന്നെ ദുര്‍ഘടമായിരുന്ന കാലത്ത് നിന്നും ഇന്ന് നേര്‍ക്ക് നേര്‍ പോരാടാന്‍ സ്ത്രീകള്‍ എത്തുന്നുവെന്നത് അങ്ങേയറ്റം കൗതുകവും പ്രതീക്ഷയുമാണ്. പലയിടത്തും സ്ത്രീകള്‍ സ്വതന്ത്രരായി മത്സരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടുന്നതും, സോഷ്യല്‍ മീഡിയയിലെ താരമാകുന്നതും പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഡിവിഷനിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് വിബിത ബാബുവാണ്. മുണ്ടുടത്ത് നല്ല ഫാഷനില്‍ വോട്ട് ചോദിക്കുന്ന വിബിതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ഒരു കൂട്ടര്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് യോജിച്ച വേഷമല്ലിതെന്ന് പറയുമ്പോഴും സ്ഥാനാര്‍ത്ഥി ആയതുകൊണ്ട് നല്ല വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നാണ് വിബിതയുടെ പക്ഷം. പുതിയ കാലത്ത് മത്സരിക്കുമ്പോള്‍ നമ്മള്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളണമെന്നും വിബിത പറയുന്നു.…

    Read More »
  • LIFE

    നയൻതാര ആദ്യം സിനിമയിൽ അഭിനയിക്കില്ല എന്ന് പറഞ്ഞു,നയൻതാരയെ ടെലിവിഷൻ സ്‌ക്രീനിൽ കൊണ്ടുവന്ന സന്ധ്യ ബാലസുമയുടെ അനുഭവം

    2001-2002 കാലഘട്ടത്തിൽ ആണ് അന്ന് കൈരളി ടിവിയിൽ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്ന സന്ധ്യ ബാലസുമ നയൻ‌താരയെ ആദ്യം കാണുന്നത്.കൈരളി ടിവിയ്ക്ക് വേണ്ടി ഒരു വുമൺസ് പ്രോഗ്രാം ചെയ്യുവാൻ ഒരു ആങ്കറിനെ അന്വേഷിക്കുക ആയിരുന്നു സന്ധ്യ.മനോരമയുടെ വനിതാ മാഗസിനിൽ അകത്തെ പേജിലെ നിരവധി മോഡലുകളുടെ ചിത്രങ്ങൾക്കിടയിൽ നിന്നാണ് സന്ധ്യ നയൻതാരയെ കണ്ടെത്തുന്നത്. ആ സംഭവം നയൻ‌താരയുടെ ജന്മദിനത്തിൽ ഇതാദ്യമായി സന്ധ്യ ബാലസുമ പങ്കുവെയ്ക്കുന്നു.

    Read More »
  • NEWS

    എ.കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു

    ന്യൂഡല്‍ഹി: മുന്‍പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലടക്കം പങ്കെടുക്കാന്‍ തയ്യാറായി ഇരിക്കുന്നതിനിടെയാണ് ആന്റണിക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആന്റണിയുടെ മക്കള്‍ അടക്കമുള്ളവര്‍ നിലവില്‍ ക്വാറന്റൈനിലാണ്.

    Read More »
  • NEWS

    പശുക്കളുടെ സംരക്ഷണവും ക്ഷേമവും; മധ്യപ്രദേശില്‍ ‘കൗ ക്യാബിനറ്റ്’ വരുന്നു

    സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണവും ക്ഷേമവും മുന്‍നിര്‍ത്തി കൗ ക്യാബിനറ്റ് രൂപീകരിക്കാനൊരുങ്ങി മധ്യപ്രദേശ്. മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. മൃഗസംരക്ഷണം, വനംവകുപ്പ്, ഗ്രാമീണ വികസനം, കര്‍ഷക ക്ഷേമ വകുപ്പുകള്‍ എന്നിവ കൗ ക്യാബിനറ്റിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ 22ന് പകല്‍ 12 മണിയ്ക്ക് അഗര്‍ മാള്‍വയിലെ ഗോപാഷ്ടമി ഗോസംരക്ഷണകേന്ദ്രത്തില്‍ കൗ ക്യാബിനറ്റിന്റെ ആദ്യ യോഗം നടക്കുമെന്ന് മന്ത്രി അറിയിച്ചു.

    Read More »
  • NEWS

    ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’; ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ ജലീല്‍

    കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. കവി ഉളളൂര്‍ എസ് പരമേശ്വരയ്യരുടെ വരികള്‍ ചൊല്ലിയാണ് ജലീല്‍ പ്രതികരിച്ചത്. നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ. നമുക്ക് നാം തന്നെയാണ് സ്വര്‍ഗവും നരകവും തീര്‍ക്കുന്നത് എന്നതാണ് ഇതിന്റെ അര്‍ത്ഥം. നിലവില്‍ സ്വർണക്കടത്തു കേസിലും യുഎഇയിൽ നിന്ന് അനധികൃതമായി ഈന്തപ്പഴം എത്തിച്ച് വിതരണം ചെയ്തതിലും കെ.ടി. ജലീൽ ആരോപണം നേരിടുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എൻഐഎയും ഇതുമായി ബന്ധപ്പെട്ട് കെ.ടി.ജലീലിനെ ചോദ്യം ചെയ്തിരുന്നു. പ്രതിപക്ഷം കെ.ടി. ജലീലിനെതിരെ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അറസ്റ്റ്. ആരോഗ്യസ്ഥിതി പരിഗണിച്ചായിരിക്കും ഇബ്രാഹിംകുഞ്ഞിനെ കോടതിയില്‍ ഹാജരാക്കുമെന്ന് തീരുമാനിക്കുക. അതേസമയം അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ലീഗ് നേതാക്കള്‍ പ്രതികരിച്ചു. അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമായ അറസ്റ്റ് എന്നാണ് പി കെ…

    Read More »
  • LIFE

    ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി ലേഡി സൂപ്പര്‍സ്റ്റാര്‍

    തമിഴ് സിനിമ ലോകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് മുപ്പത്തിയാറാം ജന്മദിനം. ആരാധകരും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. താരത്തിന് ആശംസകള്‍ നേര്‍ന്ന് രണ്ട് ചിത്രങ്ങളാണ് ഇന്ന് അപ്‌ഡേറ്റ് നല്‍കിയിരിക്കുന്നത്. നയന്‍താരയും മലയാളത്തിന്റെ പ്രീയപ്പെട്ട താരം കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന നിഴല്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററും, മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നെട്രിക്കണ്‍ എന്ന ചിത്രത്തിന്റെ ടീസറുമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. നിഴലും, നെട്രിക്കണ്ണും ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. നയന്‍താരയുടെ കാമുകനായ വിഗ്നേഷ് ശിവനാണ് നെട്രിക്കണ്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ്. നയന്‍താരയുടേതായി നിരവധി അണിയറയിലൊരുങ്ങുന്നത്.

    Read More »
  • NEWS

    ഓഡിറ്റിന്റെ കാണാപ്പുറങ്ങൾ: എഴുത്തുകാരനായ പി.ആർ.ഡി മുൻ ഡ. ഡയറക്ടർ വി.ആർ അജിത് കുമാർ എഴുതുന്നു

    കിഫ്ബിയില്‍ അഴിമതിയുണ്ടോ എന്നറിയില്ല. തോമസ് ഐസക് നിയമലംഘനം നടത്തി എന്നദ്ദേഹം തന്നെ സമ്മതിക്കുന്നു. അങ്ങിനെ എങ്കില്‍ അതെന്തിനായിരുന്നു എന്നദ്ദേഹത്തിന് മാത്രമെ അറിയൂ. അതവിടെ നില്‍ക്കട്ടെ… സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്‌തൊരാള്‍ എന്ന നിലയില്‍ ഓഡിറ്റിനെപറ്റിയാണ് എനിക്ക് പറയാനുള്ളത്. സാമ്പത്തികവുമായി ബന്ധപ്പെട്ട ഏതു ഫയല്‍ വന്നാലും ഉദ്യോഗസ്ഥരുടെ തലയ്ക്കു മുകളില്‍ ഡമോക്ലിസിന്റെ വാള്‍ പോലെ വന്നു നില്‍ക്കുന്ന ഒന്നാണ് ഓഡിറ്റ്. അത് ഇന്റേണല്‍ ഓഡിറ്റായാലും ലോക്കല്‍ ഫണ്ട് ഓഡിറ്റായാലും ഏജി ഓഡിറ്റായാലും. ഗുണമേന്മ ഒന്നും നോക്കണ്ട സാറെ, ലോവസ്റ്റ് ക്വാട്ട് ചെയ്തവന് കൊടുത്തേരെ, ഇല്ലെങ്കില്‍ ലവന്മാര്‍ നൂറ് ക്വറി ചോദിക്കും. പിന്നെ ആകെ തൊന്തരവാ, നമ്മളെന്തിനാ റിസ്‌ക് എടുക്കുന്നെ…ഫയല്‍ കൊണ്ടുവരുമ്പോഴേ സെക്ഷനിലുള്ളവര്‍ പറയും. ഇത്തരത്തില്‍ മോശപ്പെട്ടവ സ്വീകരിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നിര്‍ബ്ബന്ധിതമാകുന്നതിന് പ്രധാന കാരണമായി എനിക്കു തോന്നിയിട്ടുളളത് ഓഡിറ്റ് ഭയം കൊണ്ടാണ് എന്നാണ്. അഴിമതി നിയന്ത്രിക്കാന്‍ ഒരു പരിധി വരെ ഓഡിറ്റ് സഹായിക്കുന്നുണ്ടാവാം. രാഷ്ട്രീയമായും ഓഡിറ്റ് ഉപയോഗപ്പെടാറുണ്ട്. വിനോദ്‌റായ് യുടെ കാലത്തെ 2…

    Read More »
  • NEWS

    ജവാന്‍ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിച്ച് എക്‌സൈസ്

    ജവാന്‍ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിച്ച് എക്‌സൈസ്. ആല്‍ക്കഹോളിന്റെ അളവ് കൂടിയതിനെ തുടര്‍ന്ന് 245, 246, 247 എന്നീ മൂന്ന് ബാച്ചുകളിലുളള ജവാന്‍ മദ്യത്തിന്റെ വില്‍പ്പനയാണ് മരവിപ്പിച്ചത്. സര്‍ക്കാരിന് കീഴിലുളള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സാണ് ഈ മദ്യം നിര്‍മ്മിക്കുന്നത്. കോഴിക്കോട് മുക്കത്ത് ഈ മദ്യം കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് എക്‌സൈസ് വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യത്തിന് വീര്യം കൂടുതലുളളതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലേയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ അറിയിപ്പ് നല്‍കി.

    Read More »
  • LIFE

    തവസിക്ക് സഹായവുമായി താരങ്ങള്‍

    കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയ വീഡിയോയാണ് തമിഴ് നടന്‍ തവസിയുടേത്. കാന്‍സര്‍ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന താരം സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടുളള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 30 വര്‍ഷത്തോളം സിനിമയിലുണ്ട് തനിക്ക് ഈ രോഗം വരുമെന്ന് പ്രതീക്ഷിച്ചില്ല, ഒന്നും ചെയ്യാന്‍ ാസധിക്കാത്ത അവസ്ഥ നന്നായി സംസാരിക്കാന്‍ കഴിയുന്നില്ല. സഹപ്രവര്‍ത്തകരും സന്മനസ്സുളളവരും കഴിയുംവിധം സഹായിക്കണം. അഭിനയച്ചിലേക്ക് തിരിച്ചുവരാന്‍ സഹായിക്കണം എന്നതായിരുന്നു തവസി വീഡിയോയിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ തവസിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് മക്കള്‍സെല്‍വം വിജയ് സേതുപതി. ഒരു ലക്ഷം രൂപയാണ് താരം അടിയന്തര സഹായമായി തവസിക്ക് നല്‍കിയത്. നടന്‍ ശിവകാര്‍ത്തികേയന്‍ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് വ്യക്തമാക്കിയിരുന്നു. കോമഡി, നെഗറ്റീവ് റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടന്‍ തവസി കാന്‍സര്‍ ബാധിതനായതോടെ തിരിച്ചറിയാന്‍ പോലും സാധിക്കാതെ ആശുപത്രിയില്‍ ദുരിതം അനുഭവിക്കുകയാണ്. ശിവകാര്‍ത്തികേയന്റെ വരുത്തപെടാത്ത വാലിബര്‍ സംഘം, അഴകര്‍ സാമിയിന്‍ കുതിരെ തുടങ്ങിയ ചിത്രങ്ങളിലെ തവസിയുടെ പ്രകടനം ഏറെ ജനപ്രീതി നേടിയിരുന്നു.

    Read More »
Back to top button
error: