NEWS

എ.കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: മുന്‍പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലടക്കം പങ്കെടുക്കാന്‍ തയ്യാറായി ഇരിക്കുന്നതിനിടെയാണ് ആന്റണിക്ക് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആന്റണിയുടെ മക്കള്‍ അടക്കമുള്ളവര്‍ നിലവില്‍ ക്വാറന്റൈനിലാണ്.

Back to top button
error: