NEWS

ജവാന്‍ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിച്ച് എക്‌സൈസ്

വാന്‍ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിച്ച് എക്‌സൈസ്. ആല്‍ക്കഹോളിന്റെ അളവ് കൂടിയതിനെ തുടര്‍ന്ന് 245, 246, 247 എന്നീ മൂന്ന് ബാച്ചുകളിലുളള ജവാന്‍ മദ്യത്തിന്റെ വില്‍പ്പനയാണ് മരവിപ്പിച്ചത്.

സര്‍ക്കാരിന് കീഴിലുളള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സാണ് ഈ മദ്യം നിര്‍മ്മിക്കുന്നത്.

കോഴിക്കോട് മുക്കത്ത് ഈ മദ്യം കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് എക്‌സൈസ് വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യത്തിന് വീര്യം കൂടുതലുളളതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലേയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ അറിയിപ്പ് നല്‍കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker