Month: November 2020
-
NEWS
പാലാ നഗരസഭയിലെ തർക്കം പരിഹരിച്ചു; സി.പി.ഐക്ക് 3 സീറ്റ്
സി.പി.ഐ വിഘടിച്ചു നിന്നതിനെ തുടർന്ന് അനിശ്ചിതമായ പാലാ നഗരസഭയിലെ സീറ്റുവിഭജന തർക്കം പരിഹരിച്ചു. കേരളാ കോൺഗ്രസ് ജോസ് വിഭാഗം 16, സി. പി. എം 6, സി.പി.ഐ 3, എൻ.സി.പി ഒന്ന് എന്നിങ്ങനെ സീറ്റുകളിൽ മൽസരിക്കും. 7 സീറ്റെന്ന ആവശ്യത്തിൽ സി. പി. ഐ ഉറച്ചു നിന്നതാണ് തർക്കത്തിലേക്ക് നയിച്ചത്. 10 സീറ്റുകളിൽ ഒറ്റക്ക് മൽസരിക്കാനും സി.പി.ഐ തീരുമാനിച്ചിരുന്നു. ഇന്ന് സ്ഥാനാർഥികൾ നോമിനേഷൻ നൽകാനിരിക്കെയാണ് സി.പി.എം ഇടപെട്ട് പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചത്.
Read More » -
NEWS
ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
ചെന്നൈ: നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവെ തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ് അപകടം സംഭവിച്ചത്. ദൈവകൃപയാല്‍ താന്‍ സുരക്ഷിതയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടി ട്വീറ്റ് ചെയ്തു. ഒരു ട്രക്ക് ഞങ്ങളുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരും. വേല്‍ മുരുകന്‍ ഞങ്ങളെ രക്ഷിച്ചു. മുരുകനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ഉദാഹരണമാണിതെന്നും ഖുശ്ബു ട്വീററില്‍ പറഞ്ഞു. തകര്‍ന്ന കാറിന്റെ ദൃശ്യങ്ങളും നടി പങ്കുവെച്ചു. ട്രക്ക് തന്റെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തന്റെ കാര്‍ ശരിയായ ദിശയിലായിരുന്നു. മറ്റ് സംശയങ്ങള്‍ ദൂരീകരിക്കാന്‍ വേണ്ടി പൊലീസ് ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്യുകയാണ്.’ ഖുശ്ബു പറഞ്ഞു.
Read More » -
NEWS
മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍. വിജിലന്‍സ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിം കുഞ്ഞിൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. രാവിലെ വിജിലൻസ് സംഘം വീട്ടിൽ എത്തിയിരുന്നു. തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ആണന്ന് അറിഞ്ഞ് അവിടെ എത്തിയാണ് അറസ്റ്റ് നടത്തിയത്.
Read More » -
NEWS
നയൻതാര- കുഞ്ചാക്കോ ബോബൻ ചിത്രം ‘നിഴല്‍’; സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ലേഡി സൂപ്പർസ്റ്റാർ നയന്‍താരയും, മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ പ്രശസ്തരായ നിരവധിപേർ ചേർന്നാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. നയൻതാരയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചേർന്ന് കരുതി വച്ച ഗംഭീര ട്രീറ്റ് തന്നെയാണിത്. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ്…
Read More » -
NEWS
തമിഴ് സീരിയല്‍ നടന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ് സീരിയല്‍ സെല്‍വരത്‌നത്തെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. വിരുദുനഗര്‍ സ്വദേശി വിജയകുമാറിനെ(30)യാണ് എംജിആര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിജയകുമാറിന്റെ ഭാര്യയുമായി നടന്‍ അടുപ്പത്തിലായിരുന്നെന്നും ഇതേ തുടര്‍ന്നാണ് നടനെ കൊലപ്പെടുത്തിയതെന്നും വിജയകുമാര്‍ മൊഴി നല്‍കി. സംഭവ സമയത്തെ സിസിടിവി ദൃശ്യത്തില്‍ വിജയകുമാറിന്റെ സാന്നിധ്യം കാണാം.രണ്ട് ദിവസം മുമ്പാണ് പ്രമുഖ തമിഴ് സീരിയന്‍ താരം സെല്‍വരത്‌നത്തെ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്. 41 വയസ് ആയിരുന്നു. ശ്രീലങ്കന്‍ അഭയാര്‍ത്ഥിയാണ് സെല്‍വരത്‌നവും വിജയകുമാറും. ശനിയാഴ്ച സീരിയല്‍ ഷൂട്ടിന് പോകാതെ സുഹൃത്തിനൊപ്പം തങ്ങുകയായിരുന്നു നടന്‍. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ വന്നതിനെ തുടര്‍ന്ന് പുറത്തേയ്ക്ക് ഇറങ്ങി. രാവിലെ ആറരയോടെ എംജിആര്‍ നഗറില്‍ വച്ചായിരുന്നു കൊലപാതകം. ഓട്ടോറിക്ഷയില്‍ വന്ന അക്രമികള്‍ വെട്ടിയും കുത്തിയും സെല്‍വരത്‌നത്തെ കൊല്ലുകയായിരുന്നു. തേന്മൊഴി ബി എ എന്ന സിനിമയില്‍ സെല്‍വരത്‌നം വില്ലന്‍ വേഷം കൈകാര്യം ചെയിതിരുന്നു.
Read More » -
NEWS
വിജിലൻസ് അന്വേഷിക്കുന്നു ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിവരം ചോർത്തിയത് ആര് ?
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ ഇന്നലെ തന്നെ വിജിലൻസ് സംഘം തീരുമാനിച്ചിരുന്നു .ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനതപുരത്ത് നിന്ന് ഒരു ഡി വൈ എസ് പി കൊച്ചിയിലേയ്ക്ക് പോകുകയും ചെയ്തു .പുലർച്ചെ തന്നെ ആലുവയിലെ വീട്ടിൽ എത്തി ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ എടുക്കാൻ ആയിരുന്നു നീക്കം . വിജിലൻസിലെ 10 ഉദ്യോഗസ്ഥർ ആലുവയിലെ വീട്ടിൽ എത്തിയത് ഇന്ന് പുലർച്ചെയാണ് .ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ആണെന്ന് ഭാര്യ പറഞ്ഞു .എന്നാൽ അത് വിശ്വസിക്കാൻ വിജിലൻസ് സംഘം തയ്യാറായില്ല .തുടർന്ന് വനിതാ പോലീസ് എത്തി വീട് പരിശോധിച്ചു .സമാന്തരമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും അന്വേഷണം ഉണ്ടായി.ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ഉണ്ട് എന്ന് സ്ഥിരീകരിക്കുന്നു .പിന്നാലെ ഇബ്രാഹിംകുഞ്ഞ് മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചു . മുതിർന്ന വിജിലൻസ് ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞ വിവരം എങ്ങിനെ ഇബ്രാഹിംകുഞ്ഞ് അറിഞ്ഞു എന്നാണ് വിജിലൻസ് ഇപ്പോൾ അന്വേഷിക്കുന്നത് .ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ എത്തിയത് .വിജിലൻസ് തീരുമാനം…
Read More » -
NEWS
ലൈഫ് മിഷന്‍ പദ്ധതി; ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: സ്വര്‍ണക്കടത്ത് കേസിന് പുറമെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് ആണ് ശിവശങ്കര്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അനുമതി പ്രകാരമാണ് വിജിലന്‍സ് ചോദ്യം ചെയ്യുക. ശിവശങ്കറിനെ കാക്കനാട് ജില്ലാ ജയിലില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയാണ് വിജിലന്‍സിന് ചോദ്യം ചെയ്യല്‍ നടക്കുക.
Read More » -
LIFE
ഉർവശി ശാപം ഉപകാരം ,കിഫ്‌ബി വിവാദം ഗുണം ചെയ്‌തെന്ന് സിപിഐഎം
നിരവധി ആരോപണങ്ങളിലും വിവാദങ്ങളിലും നട്ടം തിരിയുകയാണ് സർക്കാർ .ഈ സമയത്താണ് മറ്റൊരു വിവാദമായി കിഫ്‌ബി വരുന്നത് .വിവാദങ്ങളെ വികസനം കൊണ്ട് നേരിടാമെന്ന സിപിഐഎം ചിന്തയ്ക്ക് ശക്തി പകരുന്നതായി ഇത് .കിഫ്‌ബി വഴിയുണ്ടായ വികസനം ചൂണ്ടിക്കാട്ടി ആയിരുന്നു സർക്കാരിന്റെ പ്രതിരോധം .ഇതോടെ തെരഞ്ഞെടുപ്പ് വേളയിൽ വികസനം ഒരു ചർച്ചയായി .ഇത് പാർട്ടിയ്ക്കും സർക്കാരിനും ഗുണകരമായെന്നാണ് സിപിഐഎം വിലയിരുത്തൽ . കേന്ദ്ര ഏജൻസികളുടെ അന്വേഷണം സർക്കാരിന് തലവേദന ആണ് .മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കർ അഴിക്കുള്ളിലായത് വൻ തിരിച്ചടിയായി .എന്നാൽ കെ ഫോൺ അടക്കമുള്ള പദ്ധതികളിലേയ്ക്ക് അന്വേഷണം നീളുന്നു എന്ന സൂചന ലഭിച്ചതോടെ സർക്കാരിന് പിടിവള്ളിയായി .ജനോപകാരപ്രദമായ പദ്ധതികൾക്കെതിരെയുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ ഉപകരണമായി അന്വേഷണത്തെ ചിത്രീകരിക്കാൻ ഭരണപക്ഷത്തിനായി . കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന വികാരമാണ് താഴെ തട്ടിൽ എന്നാണ് സിപിഐഎം കമ്മിറ്റികൾ മേൽഘടകത്തിനു നൽകിയ റിപ്പോർട്ടിന്റെ ആകെത്തുക .ക്ഷേമ പെൻഷനും കോവിഡ് കാല റേഷനുമൊക്കെ സർക്കാരിന് അനുകൂലമായ ചിന്ത ഉണ്ടാക്കുന്നുണ്ട് .ആരോഗ്യ…
Read More » -
NEWS
മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കും ,വിജിലൻസ് സംഘം വീട്ടിൽ
പാലാരിവട്ടം അഴിമതി കേസിൽ വിജിലൻസ് സംഘം മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ .മുന്മന്ത്രിയെ അറസ്റ്റ് ചെയ്യാൻ ആണ് വിജിലൻസ് സംഘം വീട്ടിൽ എത്തിയത് എന്നാണ് സൂചന .എന്നാൽ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന് ഭാര്യ അറിയിച്ചു .വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ തുടരുകയാണ് . വനിതാ പോലീസ് സംഘവും വീട്ടിലെത്തി .ഭാര്യ മാത്രമാണ് ഉള്ളത് എന്ന് പറഞ്ഞത് കൊണ്ട് വനിതാ പോലീസിനെ വിളിച്ചു വരുത്തുക ആയിരുന്നു .വീട് പരിശോധനയ്ക്ക് വിജിലൻസ് സംഘം മുതിർന്നേക്കും എന്നാണ് റിപ്പോർട്ട് .
Read More » -
NEWS
കൊല്ലത്ത് ഇരുപത്തിയൊന്നുകാരിയുടെ ആത്മഹത്യയിൽ കാമുകനെതിരെ കുടുംബം
കൊല്ലത്ത് ഇരുപത്തിയൊന്നുകാരിയുടെ ആത്മഹത്യയിൽ കാമുകനെതിരെ പരാതിയുമായി കുടുംബം .യുവാവ് വിവാഹവും വാഗ്ദാനം നടത്തി പിന്മാറിയതാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പരാതി . കുമ്മിൾ സ്വദേശി ഷഹീന ആണ് ആത്മഹത്യ ചെയ്തത് .ഈ മാസം നാലാം തിയ്യതി ആണ് ഷഹീനയെ അവശനിലയിൽ കണ്ടെത്തിയത് .കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഷഹീന എലിവിഷത്തോടൊപ്പം താൻ മണ്ണെണ്ണ കുടിച്ചുവെന്ന വിവരം ആരോടും പറഞ്ഞിരുന്നില്ല .ആരോഗ്യ സ്ഥിതി മോശമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി എങ്കിലും മരണപ്പെട്ടു . ഷഹീന പീഡിപ്പിക്കപ്പെട്ടോ എന്നതുൾപ്പെടെ പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം .അഞ്ചൽ കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു പ്രണയം .എന്നാൽ യുവാവ് പിന്മാറിയത് ഷഹീനയെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നു കുടുംബം പറയുന്നു .
Read More »