NEWS

ഇഡി മേധാവിയുടെ കാലാവധി നീട്ടിയത് ദുരുദ്ദേശ്യത്തോടെ: പ്രശാന്ത് ഭൂഷണ്‍

നിയമം ലംഘിച്ച് മോഡിസര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെ‌ന്റ് ഡയറക്‌ടറേറ്റ് (ഇഡി) മേധാവി എസ് കെ മിശ്രയുടെ സേവനകാലാവധി നീട്ടിനല്‍കിയത് രാഷ്ട്രീയദുരുദ്ദേശ്യത്തോടെയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഇഡിയുടെ പ്രവര്‍ത്തനത്തെ പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രധാന പങ്ക് മിശ്രയ്ക്കുണ്ട്.

Signature-ad

ഒട്ടേറെ പ്രതിപക്ഷനേതാക്കളെ കേസില്‍പെടുത്താന്‍ ഇഡിയെ ഉപകരണമാക്കിയതില്‍ മിശ്ര വ്യക്തിപരമായി വലിയ പങ്ക് വഹിച്ചു.

കേന്ദ്ര വിജിലന്‍സ് കമീഷന്‍(സിവിസി) നിയമം ലംഘിച്ചാണ് മിശ്രയുടെ സേവനകാലാവധി നീട്ടിയത്.

രണ്ട് വര്‍ഷത്തേയ്ക്കാണ് അദ്ദേഹത്തെ ആദ്യം നിയമിച്ചത്.

രണ്ട് വര്‍ഷമോ വിരമിക്കല്‍പ്രായം വരെയോ ആണ് സിവിസി നിയമപ്രകാരം ഇഡി ഡയറക്ടറുടെ സേവനകാലാവധി.

മിശ്രയുടെ കാര്യത്തില്‍ വിരമിക്കല്‍പ്രായം കഴിഞ്ഞു.

ഇഡി ഡയറക്ടറായി രണ്ട് വര്‍ഷം പിന്നിട്ടു.

തുടക്കത്തില്‍ രണ്ട് വര്‍ഷത്തേയ്ക്ക് നിയമിച്ച മിശ്രയുടെ കാലാവധി ഇപ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ മൂന്ന് വര്‍ഷമാക്കി.

തികച്ചും നിയമവിരുദ്ധമായ ഈ നടപടിയെ കോടതിയില്‍ ചോദ്യംചെയ്യാന്‍ കഴിയുമെന്നും പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു

Back to top button
error: