Month: November 2020
-
NEWS
സ്‌കൂളുകളിലേക്കുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ സ്വര്‍ണക്കള്ളക്കടത്ത് പ്രതികളുടെ ബന്ധം : അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി
തിരുവനന്തപുരം :സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ ഉറപ്പിച്ചത് സ്വര്‍ണ്ണകള്ളക്കടത്തു കേസ് പ്രതികളാണെന്ന വിവരം പുറത്ത് വന്ന സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ഐ റ്റി @ സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി കൈറ്റ് എന്ന സര്‍ക്കാര്‍ സ്ഥാപനം ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍തോതില്‍ അഴിമതി നടത്തിയതായി ആരോപണം ഉണ്ട്. ഈ സാഹചര്യത്തില്‍ കൈറ്റ് സി. ഇ.ഒ അന്‍വര്‍ സാദത്ത് അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യമാണ്. ഓഗസ്‌റ് മൂന്നിന് സ്വര്‍ണ്ണകള്ളക്കടത്തു കേസിലെ പ്രതിയായ അബ്ദുള്‍ ഹമീദ് വരിക്കോടന്‍ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ ആണ് പ്രതികളുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നത്. ഐ റ്റി പ്രൊജക്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പ്രതി റമീസിനോടൊപ്പം ഹമീദ് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മറ്റൊരു പ്രതിയായ സന്ദീപുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കള്ളക്കടത്തിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താനായി മാഫിയ സംഘങ്ങള്‍ക്ക് കഴിഞ്ഞത്…
Read More » -
NEWS
ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ 2021 ഫെബ്രുവരി മുതല്‍ ഇന്ത്യയില്‍, പൊതുജനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍
ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ 2021 ഫെബ്രുവരി മുതല്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വയോധികര്‍ക്കുമാണ് മുന്‍ഗണന. 2021 ഏപ്രില്‍ മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് തീരുമാനം. അന്തിമ പരീക്ഷണങ്ങള്‍ക്കും അനുമതിക്കും ശേഷമാകും നടപടയെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പുനെവാല പറഞ്ഞു. 2024 ഓടെ വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരിയില്‍ 10 കോടി ഡോസും ജൂലൈയില്‍ 40 കോടി ഡോസും നിര്‍മ്മിക്കാനാണ് നീക്കം. 5-6 ഡോളറിന് ഒരു ഡോസ് വാക്‌സിന്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഒരാള്‍ക്ക് ആവശ്യമായ രണ്ട് ഡോസ് വാക്‌സീന്‍ പരമാവധി 1000 രൂപയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുട്ടികള്‍ക്കുളള വാക്‌സിന്‍ സമയം നീളും. കുട്ടികള്‍ക്ക് യാതൊരുതരത്തിലും പ്രതികൂലമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാകും വാക്‌സിന്‍ ലഭ്യമാക്കുക.
Read More » -
NEWS
നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് മുമ്പ് യോഗം ചേര്‍ന്നുവെന്ന് പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ജനുവരിയില്‍ യോഗം ചേര്‍ന്നുവെന്ന് പോലീസ് പറയുന്നു. അതില്‍ കാസര്‍ഗോഡ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ സഹായി ബി. പ്രദീപ് പങ്കെടുത്തിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആരംഭിക്കുന്നത്. വിചാരണ തുടങ്ങുന്നതിന് തൊട്ടുമുമ്പ് കൊച്ചിയിലെ ഒരു ഹോട്ടലില്‍ യോഗം ചേര്‍ന്നുവന്നാണ് പോലീസിന് ലഭിച്ച വിവരം. യോഗത്തില്‍ പ്രദീപ് പങ്കെടുത്തിരുന്നോ എന്ന് അന്വേഷിക്കുകയാണ്. യോഗത്തിന് ശേഷമാണ് പ്രദീപ് കാഞ്ഞങ്ങാട്ടേക്ക് പോയത്. കാസര്‍ഗോട്ട് പ്രദീപ് ബന്ധപ്പെട്ട പ്രധാന വ്യക്തികള്‍ ആരെല്ലാമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read More » -
NEWS
ക്രിപ്‌റ്റോ കറന്‍സി വഴി ലഹരികടത്തിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ അറസ്റ്റില്‍
ബെംഗളൂരു: ക്രിപ്‌റ്റോ കറന്‍സി വഴി ലഹരികടത്തിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ അറസ്റ്റില്‍. ജയനഗര്‍ സ്വദേശി ശ്രീകൃഷ്ണയാണ് (25) ആണ് അറസ്റ്റിലായത്. രഹസ്യ നാണയമായ ക്രിപ്‌റ്റേ കറന്‍സി ഉപയോഗിച്ച് ഡാര്‍ക്ക് വെബിലൂടെ വിദേശത്ത് നിന്ന് ലഹരിമരുന്ന് വരുത്താന്‍ സാങ്കേതിക സഹായം നല്‍കുകയായിരുന്നു ഇയാള്‍. ഇത് കൂടാതെ സര്‍ക്കാരിന്റെ സൈറ്റുകള്‍ ഇയാള്‍ ഹാക്ക് ചെയ്താതായി കണ്ടെത്തിയതായും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ആംസ്റ്റര്‍ഡാമില്‍ നിന്ന് കമ്പ്യൂട്ടര്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇയാള്‍ ലഹരി ഇടപാടുകള്‍ക്ക് ഈ വിദേശബന്ധവും ഉപയോഗപ്പെടുത്തി. ചാമരാഡ്‌പേട്ടിലെ വിദേശ പോസ്റ്റാഫീസിലേക്ക് എത്തിയ ലഹരിമരുന്ന് പാഴ്‌സലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രുദ്രപ്പ ലമാനിയുടെ മകന്‍ ദര്‍ശന്‍ ലമാനിയുള്‍പ്പെടെ 8 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് ശ്രീകൃഷ്ണയുടെ വിവരം ലഭിച്ചത്.
Read More » -
NEWS
ഭൂട്ടാന്‍ അതിര്‍ത്തിക്ക് സമീപം ഗ്രാമം സൃഷ്ടിച്ച് ചൈന
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭൂട്ടാന്‍ അതിര്‍ത്തിക്ക് രണ്ട് കിലോമീറ്റര്‍ സമീപത്ത് പ്രദേശം കയ്യേറി ഗ്രാമം സൃഷ്ടിച്ച് ചൈന. 2017ല്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ദിവസങ്ങളോളം മുഖാമുഖം നിന്ന ദോക്ലാമിന് 9 കിലോമീറ്റര്‍ അടുത്താണ് ചൈന പുതിയ ഗ്രാമം സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ പാംഗ്ഡ എന്ന ഗ്രാമം ഭൂട്ടാന്റ അതിര്‍ത്തിയിലേക്കും വ്യാപിച്ച് കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, വളരെ കുറച്ച് മാത്രം സൈനിക ശക്തിയുള്ള ഭൂട്ടാനെ ചൈനയുടെ അധിനിവേശത്തില്‍ നിന്നും ചെറുക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. ദോക്ലാമിന്റെ വലിയൊരു ഭാഗം കയ്യേറി ആധിപത്യം സൃഷ്ടിക്കാനുള്ള ശ്രമമാണ് ചൈന ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
Read More » -
NEWS
പാലാരിവട്ടം പാലം അഴിമതി; ഉത്തരവില്‍ ഒപ്പിട്ട ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തു
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കരാറുകാരന് വായ്പ അനുവദിച്ചുകൊണ്ടുളള ഉത്തരവില്‍ ഒപ്പിട്ട ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. സ്പെഷ്യല്‍ സെക്രട്ടറി കെ സോമരാജന്‍, അണ്ടര്‍ സെക്രട്ടറി ലതാകുമാരി, അഡീഷണല്‍ സെക്രട്ടറി സണ്ണി ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി പി.എസ് രാജേഷ് എന്നിവരെയാണ് പ്രതികളാക്കിയത്. കിറ്റ്കോയുടെ രണ്ട് ഉദ്യോഗസ്ഥര്‍ കൂടി അഴിമതി കേസില്‍ പ്രതി ചേര്‍ത്തു. എഞ്ചിനീയര്‍ എ.എച്ച് ഭാമ, കണ്‍സല്‍ട്ടന്റ് ജി സന്തോഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇതോടെ കേസിലെ മൊത്തം പ്രതികള്‍ പതിനേഴായി.
Read More » -
NEWS
24 മണിക്കൂറിനിടെ 45,882 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. 90,04,365 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 84.28 ലക്ഷം പേരും രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 4,43,794 പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്. രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,32,162 ആയി ഉയര്‍ന്നു.മഹാരാഷ്ട്രയാണ് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് ബാധിച്ച സംസ്ഥാനം. 17,63,055 പേര്‍ക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചത്.
Read More » -
NEWS
ദുരൂഹ സാഹചര്യത്തിൽ കനാലിൽ യുവാവ് മരിച്ച നിലയിൽ
ദുരൂഹ സാഹചര്യത്തിൽ തൃശ്ശൂരിൽ യുവാവ് കനാലിൽ മരിച്ച നിലയിൽ .തിരുമുടിക്കുന്ന് വലിയ വീട്ടിൽ ഡേവിസിന്റെ മകൻ എബിന്റെ മൃതദേഹമാണ് കനാലിൽ നിന്ന് കണ്ടെടുത്തത് .33 വയസായിരുന്നു . കൊരട്ടി പടിഞ്ഞാറേ അങ്ങാടിയിലെ കട്ടപ്പുറം – കാതിക്കുടം ജലസേചന കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് .അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ ആയിരുന്നു . ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി ആയിരുന്നു എബിനെന്നു പോലീസ് പറയുന്നു .ശരീരത്തിൽ മർദ്ദമേറ്റതെന്നു തോന്നിപ്പിക്കുന്ന പാടുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു .മുണ്ടും ഷർട്ടും സമീപത്ത് നിന്നുതന്നെ കിട്ടി .എബിനൊപ്പം കഴിഞ്ഞ ദിവസം കണ്ട യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം . മൃതദേഹം ത്രിശൂർ മെഡിക്കൽ കോളേജിൽ ആണുള്ളത് .നാട്ടുകാരാണ് കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടടുത്തത് .
Read More » -
NEWS
അങ്കിൾ എന്ന് വിളിച്ചതോടെ വയലന്റ് ആയി നടൻ നന്ദമൂരി ബാലകൃഷ്ണ ,ഫോൺ വലിച്ചെറിഞ്ഞും നായകന്റെ കൈക്കിട്ടടിച്ചും പ്രതിഷേധം
തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണയെ അങ്കിൾ എന്ന് യുവനടൻ വിളിച്ചതോടെ പുലിവാല് പിടിച്ച് സിനിമാ പ്രവർത്തകർ .സെഹരി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കാൻ ആണ് സിനിമയുടെ അണിയറപ്രവർത്തകർ നന്ദമൂരി ബാലകൃഷ്ണയെ ക്ഷണിച്ചത് .യുവനടൻ അങ്കിൾ എന്ന് വിളിച്ചതോടെ താരം ദേഷ്യത്തിലായി .സോറി സാർ ബാലകൃഷ്‌ണ എന്ന് തിരുത്തിയെങ്കിലും താരത്തിന്റെ ദേഷ്യം കുറഞ്ഞില്ല . പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ .പോസ്റ്റർ റിലീസിനിടെ ബാലകൃഷ്ണ തന്റെ ഫോൺ എടുത്തെറിഞ്ഞു .പോസ്റ്ററിൽ യുവ നടൻ പിടിച്ചപ്പോൾ കൈത്തട്ടി മാറ്റി . കോവിഡ് കാലത്ത് വീട്ടിൽ ഇരിപ്പ് തന്നെയായിരുന്നു താരം .ഗ്ലൗസ് ഒക്കെ ഇട്ടാണ് വേദിയിലെത്തിയത് .ഹർഷ് ,സിമ്രാൻ ചൗധരി തുടങ്ങിയവർ ആണ് ചിത്രത്തിലെ നായികാ നായകന്മാർ .
Read More » -
NEWS
36ന്റെ പിറന്നാൾ മധുരത്തിന്റെ നിറവിൽ നയൻതാര, നിഴൽ ലോക്കേഷനിൽ ആഘോഷം
പുതിയ സിനിമയുടെ സെറ്റിൽ ജന്മദിനം ആഘോഷിച്ച് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര.നിഴൽ സിനിമയുടെ സെറ്റിലാണ് സഹതാരങ്ങൾക്കും അണിയറപ്രവർത്തകർക്കും ഒപ്പം താരം ഇത്തവണ പിറന്നാൾ ആഘോഷിച്ചത്.നടൻ കുഞ്ചാക്കോ ബോബൻ, സംവിധായകരായ അപ്പു എൻ ഭട്ടതിരി,ഫെലിനി, നിർമ്മാതാക്കളായ ജിനേഷ് ജോസ്, കുഞ്ഞുണ്ണി, ജിനു വി നാഥ്,ഡിക്സൺ പെടുത്താസ് അടക്കമുള്ളവർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. മുപ്പത്തിയാറാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ‘നിഴലി’ലെ നയന്‍താരയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടത് ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. നിഴലിന്റെ എറണാകുളത്തെ സെറ്റിലാണ് സഹപ്രവർത്തകർ നയൻസ് പിറന്നാൾ ആഘോഷം ഒരുക്കിയത്.
Read More »