കോടതി മാറ്റില്ല, നടിയുടെയും സർക്കാരിന്റെയും ഹർജി തള്ളി

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റില്ലെന്ന് ഹൈക്കോടതി .ഇത് സംബന്ധിച്ച നടിയുടെയും സർക്കാരിന്റെയും ഹർജി ഹൈക്കോടതി തള്ളി .സിംഗിൾ ബെഞ്ച് ജഡ്ജി വി ജി അരുണാണ് ഉത്തരവിട്ടത് .

വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി .ജഡ്ജും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈക്കോടതി നിർദേശിച്ചു .

വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മാനസിക പീഡനം ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടി നടിയും സർക്കാരും കോടതിയെ സമീപിച്ചിരുന്നു .വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *