NEWS
സോളാറിൽ ചില കാര്യങ്ങൾ കൂടി പുറത്ത് വരാനുണ്ടെന്ന് ഉമ്മൻ ചാണ്ടി
സോളാറിൽ 2 % രഹസ്യങ്ങൾ കൂടി പുറത്ത് വരാൻ ഉണ്ടെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി .ആരെയും വേദനിപ്പിക്കണ്ട എന്ന് കരുതിയാണ് ബിജു രാധാകൃഷ്ണനും താനും തമ്മിൽ അടച്ചിട്ട മുറിയിൽ സംസാരിച്ച കാര്യങ്ങൾ പുറത്ത് വിടാത്തത് എന്നും ഉമ്മൻ ചാണ്ടി .ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വേണോ എന്ന കാര്യത്തിൽ യുഡിഎഫിൽ ആശയക്കുഴപ്പം ഇല്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി .
വിജിലൻസിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ആയിരുന്നു താൻ .കെ എസ് എഫ് ഇ പോലുള്ള സ്ഥാപനത്തിൽ വിജിലൻസ് റെയ്ഡ് നടക്കുമ്പോൾ താൻ ആയിരുന്നു മുഖ്യമന്ത്രി എങ്കിൽ വകുപ്പ് മന്ത്രിയെ അറിയിക്കുമായിരുന്നു .അത് തന്റെ ശൈലി ആണെന്നും മറ്റുള്ളവരുടേത് അങ്ങിനെ ആവണം എന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .