ഇ ഡി പിടിമുറുക്കുന്നു ,ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് പരിശോധന

വടകരയിലെ ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന .മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം .

ഊരാളുങ്കലിന് ലഭിച്ച കരാറുകളുമായി ബന്ധപ്പെട്ടാണ് പരിശോധന .രാവിലെ 9 നു ആരംഭിച്ച പരിശോധന ഏതാണ്ട് മൂന്നു മണിക്കൂറോളം നീണ്ടുനിന്നു .എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ,കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ആണ് പരിശോധന നടത്തിയത് .

ഊരാളുങ്കലിൻറെ ഇടപാടുകളിൽ രവീന്ദ്രന് പങ്കുണ്ടോ എന്നാണ് അന്വേഷണം .സർക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകൾ ലഭിച്ച സ്ഥാപനം ആണ് ഊരാളുങ്കൽ .

Leave a Reply

Your email address will not be published. Required fields are marked *