NEWS

24 മണിക്കൂറിനിടെ 38,772 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94,31,692 ആയി ഉയര്‍ന്നു. 443 പേര്‍ക്കു കൂടി രോഗം ബാധിച്ച് മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 1,37,139 ആയി.

നിലവില്‍ 4,46,952 സജീവകേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,333 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 88,47,600 ആയി.

Signature-ad

ഇന്നലെ മാത്രം 8,76,173 സാമ്പിളുകള്‍ പരിശോധിച്ചതായും ഇതിനോടകം 14,03,79,976 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.

Back to top button
error: