റെഡ്മി 9എ യുടെ വില വര്‍ധിപ്പിച്ച് ഷവോമി

ന്ത്യയില്‍ റെഡ്മി 9എ യുടെ വില വര്‍ധിപ്പിച്ച് ഷവോമി. 6,799 രൂപ വിലയുണ്ടായിരുന്ന 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലിന് 6,999 രൂപയായാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ 3 ജിബി റാമും 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള പതിപ്പിന് 7,499 രൂപയായി തന്നെയാണ് വില തുടരുന്നത്.

20:9 ആസ്‌പെക്റ്റ് റേഷിയോയുള്ള റെഡ്മി 9എയില്‍ 720 x 1600 പിക്‌സല്‍ റെസല്യൂഷനുള്ള 6.53 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണുള്ളത്. ഡിസ്‌പ്ലേയില്‍ സെല്‍ഫി ക്യാമറ സ്ഥാപിക്കുന്നതിനായി മുകളില്‍ ഒരു വാട്ടര്‍ ഡ്രോപ്പ് നോച്ച് സവിശേഷതയുണ്ട്.

3 ജിബി റാമും 62 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി ജോടിയാക്കിയ 2 ജിഗാഹെര്‍ട്സ് ഒക്ടാ-കോര്‍ മീഡിയടെക് ഹെലിയോ ജി 25 പ്രോസസറാണ് ഈ ഹാന്‍ഡ്സെറ്റിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ വികസിപ്പിക്കാന്‍ ഇതില്‍ സാധിക്കും. ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമായുള്ള MIUI 12 ഔട്ട്-ഓഫ്-ബോക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റെഡ്മി 9എ പ്രവര്‍ത്തിക്കുന്നത്.

13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും (എഫ്/2.2 അപര്‍ച്ചര്‍), 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും റെഡ്മി 9 എയ്ക്കുണ്ട്. 5,000 mAh ബാറ്ററിയാണ് റെഡ്മി 9 എയില്‍. 4 ജി വോള്‍ട്ട്, വൈ-ഫൈ 802.11 802.11 ബി/ജി/എന്‍, ബ്ലൂടൂത്ത് 5, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളില്‍ വരുന്നത്. 194 ഗ്രാം ഭാരം വരുന്ന ഈ ഹാന്‍ഡ്സെറ്റിന് AI ഫേസ് അൺലോക്ക് ഫീച്ചർ ചേർത്തിട്ടുണ്ട്. നേച്ചര്‍ ഗ്രീന്‍, സീ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ ഈ ഹാന്‍ഡ്സെറ്റ് വിപണിയില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *