Month: November 2020

  • NEWS

    ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണം പാര്‍ട്ടി ഗൗരവമായിട്ടാണ് കാണുന്നത്

    തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിച്ച്‌ മന്ത്രി എ.കെ.ബാലന്‍. വിഷയം പാര്‍ട്ടി ഗൗരവതരമായാണ് കാണുന്നതെന്നും ഇതിനാലാണ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഒരുവിധ ഇടപെടലും ഉണ്ടാകാത്തതെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടി അന്വേഷിക്കുന്നതിലും നല്ലത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതല്ലേ എന്നും മന്ത്രി ചോദിച്ചു. മൊഴികള്‍ ചോരുന്നത് സുപ്രീം കോടതി വിധിക്ക് എതിരാണെന്നും കുറ്റപത്രം വരുമ്പോള്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • NEWS

    മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണം ലഭ്യമാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ , 1000 പേര്‍ക്ക് ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ നല്‍കുന്ന ‘ശ്രവണ്‍’ പദ്ധതിയ്ക്ക് തുടക്കം

    തിരുവനന്തപുരം: സഹായ ഉപകരണങ്ങള്‍ ആവശ്യമായ സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അതിനാവശ്യമായ തുക വികലാംഗ ക്ഷേമ കോര്‍പറേഷന് നല്‍കുന്നതാണ്. കഴിഞ്ഞ 4 വര്‍ഷമായി വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വിവിധ പദ്ധതികളിലൂടെ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കി വരുന്നു. ശുഭയാത്ര, കാഴ്ച തുടങ്ങിയവ ഇത്തരത്തിലുള്ള ശ്രദ്ധേയ പദ്ധതികളാണ്. കേഴ്‌വി പരിമിതി നേരിടുന്ന 1000 പേര്‍ക്ക് ഈ വര്‍ഷം ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്ന വികലാംഗക്ഷേമ കോര്‍പറേഷന്റ ‘ശ്രവണ്‍’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശ്രവണ സഹായികള്‍ക്കായി നിരവധി അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി 1000 പേര്‍ക്ക് ഗുണനിലവാരമുള്ള ഡിജിറ്റല്‍ ശ്രവണ സഹായികള്‍ ഇയര്‍മോള്‍ഡോഡു കൂടി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം കരിക്കകം സ്വദേശി ഹരിദാസ്, ചിറയിന്‍കീഴ് സ്വദേശിനി ജി. ചന്ദ്രിക എന്നിവര്‍ക്കാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. വിവിധ ജില്ലകളില്‍ പ്രത്യേക ക്യാമ്പുകള്‍…

    Read More »
  • NEWS

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 60 ലക്ഷം രൂപയുടെ വന്‍ സ്വര്‍ണവേട്ട

    കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 60 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ദുബായില്‍ നിന്ന് വന്ന മലപ്പുറം സ്വദേശി ഹസ്‌കര്‍ പിടിയിലായി. ഇന്ന് രാവിലെയാണ് 1.144 കിലോഗ്രാം സ്വര്‍ണം വിമാനത്താവള അധികൃതര്‍ പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.

    Read More »
  • NEWS

    ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് നല്‍കിയ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

    തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍  കനേഡിയന്‍  ഗവേഷണ ഏജന്‍സിയായ  പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ചിനു വിറ്റ സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സംസ്ഥാനത്തെ പത്തു ലക്ഷം ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് വിറ്റ വിവരം   പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ കാരവന്‍ ആണ് പുറത്തു കൊണ്ടുവന്നത്. ഇതിന്റെ ഡിജിറ്റല്‍ തെളിവുകളും പ്രസ്തുത മാധ്യമം പുറത്തു വിട്ടിട്ടുണ്ട്.സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുള്ള രാജ്യത്ത് ഒരു വ്യക്തിയുടെ അറിവോ സമ്മതമോ കൂടാതെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടില്ല എന്നതാണ് നിയമം എന്നിരിക്കെ  ഈ നടപടിയെക്കുറിച്ചു അടിയന്തരമായി അന്വേഷണം നടത്തണം എന്നാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. കത്തിന്റെ പൂര്‍ണ രൂപം താഴെ : സംസ്ഥാനത്തെ 10 ലക്ഷം ജനങ്ങളുടെ സമഗ്ര ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ ഗവേഷണ ഏജന്‍സിയായ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിനു (പിഎച്ച്ആര്‍ഐ) കൈമാറിയത് സംബന്ധിച്ച അതീവ…

    Read More »
  • NEWS

    കോവിഡ് തലച്ചോറിന്റെ മുന്‍ഭാഗത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നു: പഠനം

    കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണഘട്ടങ്ങളിലുമാണ് പലരാജ്യങ്ങളിലെ ഗവേഷകര്‍. എന്നാല്‍ ഓരോ ദിവസവും വൈറസിനെ കുറിച്ച് വ്യത്യസ്തമായ പഠന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ അമേരിക്കയിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനാണ് പുതിയ പഠനവുമായി രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് രോഗികളില്‍ മൂന്നിലൊരാള്‍ക്കും തലച്ചോറിന്റെ മുന്‍ഭാഗത്ത് പ്രശ്നങ്ങളുണ്ടാകുന്നതായാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡിന്റെ നാഡീവ്യൂഹ സംബന്ധമായ ലക്ഷണങ്ങളിലേക്കാണ് ഈ പഠനം വെളിച്ചം വീശുന്നത്. ഇഇജി കണ്ടെത്തിയ അസാധാരണത്വങ്ങളിലാണ് പഠനം ഊന്നല്‍ നല്‍കുന്നത്. ഇത്തരത്തില്‍ തലച്ചോറിന്റെ മുന്‍ഭാഗത്ത് പ്രശ്നങ്ങളുണ്ടായ 600ലധികം രോഗികളെ ഗവേഷണത്തില്‍ കണ്ടെത്തി. മന്ദഗതിയിലുള്ള പ്രതികരണം, ചുഴലി പോലുള്ള പ്രശ്നങ്ങള്‍, സംസാരിക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, മയക്കത്തിന് ശേഷം എഴുന്നേല്‍ക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ട കോവിഡ് രോഗികള്‍ക്കാണ് ഇഇജി ടെസ്റ്റ് നടത്തിയത്. മന്ദഗതിയിലുള്ള വൈദ്യുത പ്രവര്‍ത്തനമാണ് ഇവരുടെ തലച്ചോറിന്റെ മുന്‍ഭാഗത്ത് കണ്ടെത്തിയത്. രോഗമുക്തിക്ക് ശേഷവും പൂര്‍വസ്ഥിതിയില്‍ എത്താത്ത സ്ഥിരമായ നാശം തലച്ചോറിന് ഏല്‍പ്പിക്കാന്‍ കോവിഡിന് സാധിക്കുമെന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. കൊറോണ…

    Read More »
  • NEWS

    പെട്ടിമുടി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കൈമാറി

    മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഭൂമിയുടെ കൈമാറ്റവും വീടുകളുടെ തറക്കല്ലിടലും നടന്നു. റവന്യൂ വകുപ്പ് കണ്ടെത്തിയ എട്ടു കുടുംബങ്ങള്‍ക്കാണ് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. വീടുകളുടെ തറക്കലിടല്‍ ചടങ്ങ് വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിച്ചു. കെഡിഎച്ച് വില്ലേജില്‍ ഉള്‍പ്പെട്ട കുറ്റിയാര്‍വാലിലെ 50 സെന്റ് ഭൂമിയാണ് എട്ടു കുടുംബങ്ങള്‍ക്കായി അനുവദിച്ചത്. 1964 ലെ ഭൂപതിവ് ചട്ട പ്രകാരമാണ് ഭൂമി നല്‍കിയിരിക്കുന്നത്. അപകടത്തില്‍ കാണാതായ നാലുപേരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 66 പേരുടെ ജീവനാണ് പെട്ടിമുടി ദുരന്തത്തില്‍ നഷ്ടമായത്. നാലു പേരെ കാണാതായി. 85 ദിവസത്തിനു ശേഷമാണ് അപകടത്തില്‍പെട്ട അവശേഷിക്കുന്ന എട്ടു കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി കൈമാറിയത്.

    Read More »
  • NEWS

    മലയാളത്തിലെ ശ്രദ്ധേയ കഥാകൃത്തായ ഐസക്ക് ഈപ്പൻ എഴുതുന്നു: സ്ത്രീവിരുദ്ധതയുടെ തുടർ പാഠങ്ങൾ…

    ബാലൽസംഗത്തിനു ഇരയായ സ്ത്രീ ആത്മാഭിമാനമുണ്ടെങ്കിൽ മരിക്കും. മുല്ലപ്പള്ളി….. ഇതൊരു ചെറിയ പ്രസ്താവന അല്ല. സവർണതയുടെ കോട്ട കൊത്തളങ്ങളിൽ നീതി നിഷേധിക്കപ്പെട്ടു ജീവിതം ഹോമിച്ച ഒട്ടനവധി സ്ത്രീകളെ ചരിത്രത്തിൽ നിന്ന് തൂത്തെറിഞ്ഞു തങ്ങളുടെ ഫ്യൂഡൽ ജീവിത വ്യവസ്ഥിതി നിലനിർത്താൻകാലങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്ന മാടമ്പിത്തരത്തിന്റെ പൊതു പ്രസ്താവനയാണത്. ചിന്തിക്കേണ്ട ഒരു പാട് കാര്യങ്ങളുണ്ടതിൽ. ഒരു സ്ത്രീയും തനിക്കൊരു അഭിസാരികയായി ജീവിക്കണമെന്ന് ആഗ്രഹിക്കാറില്ല. ബലാത്സംഗം ചെയ്തു തരണമേ എന്ന് വിലപിക്കാറുമില്ല. എന്നിട്ടും നിസഹായരായ അവരെ, മറ്റു യാതൊരു കഴിവുകളും ഇല്ലാത്ത, പുരുഷന്മാർ ബലാത്സംഗം ചെയുന്നു. എന്നിട്ട് നിങ്ങളുടെ ആത്മാഭിമാനം പോയെന്നും അതുകൊണ്ടു മരണമാണ് ഇനി നല്ലതെന്നും ഉപദേശിക്കുന്നു. സ്ത്രീയെ ബലാത്സംഗം ചെയ്താൽ, പുരുഷന്റെ ആത്മാഭിമാനം പോകുന്നില്ല എങ്കിൽ അതിനൊരു അർത്ഥമേ ഉള്ളു… അയാൾക്ക്‌ പണ്ടും അതുണ്ടായിരുന്നില്ല. തന്നെയല്ല അങ്ങനെയെങ്കിലും സ്ത്രീ ഇല്ലാതായി കിട്ടിയാൽ ഇനി അടുത്ത ഇരയെ തേടി പോകാം എന്ന പുരുഷന്റെ കുരുട്ടു ബുദ്ധിയും ഇതിൽ ഉണ്ട്. കഴിഞ്ഞ 70 വർഷത്തിനുള്ളിൽ ഇന്ത്യയിൽ അരങ്ങേറിയ…

    Read More »
  • NEWS

    101 കിലോയിൽ നിന്ന് 71ലേയ്ക്ക്; സിമ്പുവിന്റെ ന്യൂ ലുക്ക് വൈറല്‍

    തെന്നിന്ത്യന്‍ താരം സിമ്പു ഓരോ ദിവസം ചെല്ലുന്തോറും ചോക്ലേറ്റ് ബോയ് ആയികൊണ്ടിരിക്കുകയാണ്. അതിനുദാഹരണമാണ് സമൂഹ മാധ്യമത്തില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്ന താരത്തിന്റെ ന്യൂ ലുക്ക്. സുശീന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഈശ്വരന്‍’ എന്ന ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ ഈ ന്യൂലുക്ക്. 30 കിലോ ഭാരമാണ് സിമ്പു കുറച്ചത്. ലോക്ക് ഡൗണില്‍ സിനിമാ ചിത്രീകരണം നിലച്ചതോടെ സിമ്പുവിന്റെ ശരീരഭാരം 100 കടന്നിരുന്നു. ഈ ചിത്രങ്ങളും സമൂഹ മാധ്യമത്തില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഭാരം കുറയ്ക്കാനായി സെലിബ്രിറ്റി ഫിറ്റ്‌നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലായിരുന്നു സിമ്പുവിന്റെ പരിശീലനം. നടന്റെ പുതിയ ലുക്കിന് പിന്നില്‍ കഠിനാധ്വാനവും സമര്‍പ്പണവുമാണെന്ന് സഹോദരി ഇലാക്കിയ ട്വീറ്റ് ചെയ്തു. ‘ശരീരഭാരം കുറയ്ക്കുക എന്നതിനേക്കാളേറെ സ്വന്തം ലക്ഷ്യങ്ങളെ തിരിച്ചറിയുക എന്നതിനാണ് ഈ മാറ്റം. സിമ്പുവിന്റെ ഫിറ്റ്‌നസ് യാത്രയില്‍ കുറച്ചുദിവസം ഒപ്പമുണ്ടായിരുന്നു. ലക്ഷ്യത്തിലേയ്ക്ക് എത്താനായുളള കഠിനാധ്വാനവും പ്രയത്‌നവും ഞാന്‍ നേരില്‍ കണ്ടതാണ്. ആ ഇച്ഛാശക്തിക്ക് മുന്നില്‍ നമസ്‌കരിക്കുന്നു.’ സഹോദരി പറഞ്ഞു. സിമ്പുവിന്റെ വര്‍ക്കൗട്ടുകള്‍ ഇങ്ങനെ സിമ്പു പുലര്‍ച്ചെ 4.30…

    Read More »
  • NEWS

    നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപെട്ട കടുവയെ കണ്ടെത്തി

    തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപെട്ട കടുവയെ കണ്ടെത്തി മയക്കുവെടിവെച്ചു. കൂട്ടില്‍നിന്നു രക്ഷപ്പെട്ട കടുവ പാര്‍ക്കില്‍നിന്നു പുറത്തുപോയിരുന്നില്ല. രാവിലെ കടുവയുള്ള സ്ഥലം കണ്ടെത്തി മയക്കുവെടി വയ്ക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നു. കടുവയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലെ വിദഗ്ധ സംഘം വയനാട്ടില്‍ നിന്ന് നെയ്യാറിലെത്തിയിരുന്നു. വയനാട്ടില്‍നിന്ന് നെയ്യാര്‍ ഡാമിലെ പാര്‍ക്കിലെത്തിയ പെണ്‍കടുവയാണ് ഇന്നലെ ഉച്ചയോടെ കൂട് തകര്‍ത്ത് പുറത്തു ചാടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സഫാരി പാര്‍ക്ക് ജീവനക്കാരും നടത്തിയ തിരച്ചിലിനൊടുവിലാണ് കടുവയെ കണ്ടെത്തിയത്.

    Read More »
  • NEWS

    കോടിയേരി എന്തിന് രാജി വെക്കണം?രാഷ്ട്രീയ വിദഗ്ധൻ ലാൽകുമാറിന്റെ വിശകലനം

    കേന്ദ്ര ഏജൻസികൾ കേരളത്തിലെ ഭരണ പക്ഷത്തെ വേട്ടയാടുന്നുണ്ടോ? മകൻ തെറ്റ് ചെയ്താൽ കോടിയേരി രാജി വയ്ക്കേണ്ടതുണ്ടോ?കേരളത്തിന്റെ സ്വപ്ന പദ്ധതികൾക്ക് കേന്ദ്ര ഏജൻസികളുടെ ചവിട്ടോ? രാഷ്ട്രീയ വിദഗ്ധൻ ലാൽകുമാറിന്റെ വിശകലനം.

    Read More »
Back to top button
error: