Month: November 2020
-
NEWS
പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലാൻഡിൽ മന്ത്രി ,മലയാളികൾക്ക് അഭിമാനം
മലയാളികൾക്ക് അഭിമാനമായി ജസീന്ത ആർഡീൻ മന്ത്രിസഭയിൽ പ്രിയങ്ക രാധാകൃഷ്ണൻ മന്ത്രി .സാമൂഹികം ,യുവജനക്ഷേമം ,സന്നദ്ധ മേഖല തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് . ഒരു ഇന്ത്യക്കാരി ന്യൂസിലാൻഡിൽ മന്ത്രി ആകുന്നത് ഇതാദ്യമാണ് .എറണാംകുളം പറവൂർ സ്വദേശിയാണ് പ്രിയങ്ക . പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ ആണ് പ്രിയങ്കയുടെ പിതാവ് .ഉഷയാണ് മാതാവ് .വെല്ലിംഗ്ടൺ സർവകലാശാലയിൽ ഡെവെലപ്‌മെന്റൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടാൻ ആണ് പ്രിയങ്ക ന്യൂസിലാൻഡിൽ എത്തിയത് .
Read More » -
NEWS
ബിനീഷിനെതിരെ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ കേസ് എടുക്കുമോ ?ഇന്നറിയാം അത്
ബിനീഷ് കൊടിയേരിക്കെതിരെ എൻസിബി കേസ് എടുക്കുമോ എന്ന കാര്യം ഇന്നറിയാം .ഇ ഡിയിൽ നിന്ന് എൻസിബി വിവരങ്ങൾ എടുക്കുന്നുണ്ട് .കേസ് എടുക്കുക ആണെങ്കിൽ ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ എൻസിബിയും ബിനീഷിന്റെ കസ്റ്റഡി ആവശ്യപ്പെടാം . ബിനീഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന പരാതി ഇ ഡിയ്ക്കുണ്ട് .മിക്ക ചോദ്യങ്ങൾക്കും മൗനമാണ് ഉത്തരാമെന്നാണ് ഇ ഡി വൃത്തങ്ങൾ പറയുന്നത് .അതുകൊണ്ടു തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ ഡി കസ്റ്റഡി നീട്ടി ചോദിച്ചേക്കാം . ഇന്ന് ജാമ്യം അനുവദിച്ചില്ലെങ്കിൽ ബിനീഷിനെ കാത്തിരിക്കുന്നത് ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയോ ജയിൽ വാസമോ ആണ് .ഇ ഡിയും എൻസിബിയും കസ്റ്റഡി ആവശ്യപ്പെട്ടില്ലെങ്കിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കോടതി റിമാൻഡ് ചെയ്യും .അങ്ങിനെയെങ്കിൽ പരപ്പന അഗ്രഹാര ജയിലിൽ ആകും ജയിൽവാസം . അതേസമയം തന്നെ കുരുക്കാൻ ശ്രമിക്കുന്നുവെന്നാണ് ബിനീഷിന്റെ ആരോപണം .അനൂപ് മുഹമ്മദിന്റെ ഇടപാടുകൾ തന്റെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്ന് ബിനീഷ് ആരോപിക്കുന്നു .ബിനീഷിനെ കാണാൻ അനുവദിക്കുന്നില്ലെന്ന് കാട്ടി സഹോദരൻ ബിനോയ്…
Read More » -
NEWS
ആ വിലകൂടിയ ഐ ഫോൺ ആരുടെ പക്കൽ ?
ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ 4 .48 കോടിയുടെ കമ്മീഷന് പുറമെ 5 ഐ ഫോണുകളും സ്വപ്ന സുരേഷ് ചോദിച്ചു വാങ്ങിയിരുന്നതായി യൂണിറ്റാക് ഉടമ സന്തോഷ് ഈപ്പൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു .ഇതിൽ 99,900 രൂപയുടെ ഫോൺ ഉപയോഗിച്ചിരുന്നത് എം ശിവശങ്കർ ആണെന്ന് വ്യക്തമായിട്ടുണ്ട് .ഈ പശ്ചാത്തലത്തിൽ ഫോണുകൾ ആർക്കൊക്കെ നൽകിയെന്ന് അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു . നാല് ഫോണുകൾ ഉപയോഗിക്കുന്നവരെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു എന്നാൽ അഞ്ചാമത്തെ ഫോൺ ആരുടെ പക്കൽ ആണെന്നാണ് ഇനി കണ്ടെത്താൻ ഉള്ളത് .അതേസമയം തനിയ്ക്ക് ലഭിച്ച ഫോൺ അസിസ്റ്റൻറ് പ്രോട്ടോകോൾ ഓഫീസർ എ പി രാജീവൻ പൊതുഭരണ വകുപ്പിൽ ഏൽപ്പിച്ചു . സിം മാറ്റി രേഖകൾ എല്ലാം മായ്ച്ചാണ് രാജീവൻ ഫോൺ പൊതുഭരണ വകുപ്പിൽ ഏൽപ്പിച്ചത് .സർക്കാർ ചട്ടം അനുസരിച്ച് ജീവനക്കാരോ കുടുംബത്തിലെ അംഗങ്ങളോ സർക്കാരിന്റെ അനുമതി ഇല്ലാതെ പാരിതോഷികം കൈപ്പറ്റാൻ പാടില്ല .അതുകൊണ്ടു തന്നെ രാജീവിനെതിരെ വകുപ്പുതല നടപടി വന്നേക്കും .ഫോൺ കൈപ്പറ്റാൻ…
Read More » -
NEWS
സ്ത്രീവിരുദ്ധ പരാമർശം :കെ പി സി സി പ്രസിഡന്റിനെതിരെ കേസ് എടുത്ത് വനിതാ കമ്മീഷൻ
സ്ത്രീവിരുദ്ധ പരാമർശത്തിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സ്വമേധയാ കേസ് എടുത്ത് വനിതാ കമ്മീഷൻ.യു ഡി എഫ് സമരവേദിയിൽ ആയിരുന്നു മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം പൊള്ളയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പ്രതികരിച്ചിരുന്നു. പീഡനത്തിന് ഇരയായ പെണ്ണ് ആത്മാഭിമാനം ഉണ്ടെങ്കിൽ മരിക്കുമെന്നും ഇല്ലെങ്കിൽ അത് ആവർത്തിക്കാതിരിക്കൻ ശ്രമിക്കും എന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.സോളാർ കേസ് പ്രതിയെ ആണ് മുല്ലപ്പള്ളി ഉദ്ദേശിച്ചത്.സംസ്ഥാനം മുഴുവൻ തന്നെ ബാലസംഗം ചെയ്തു എന്ന് വിലപിക്കുന്ന സ്ത്രീയാണ് ഇതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവ് എ പി അനിൽകുമാറിനെതിരെ സോളാർ കേസിലെ പ്രതി മൊഴി നൽകിയതാണ് മുല്ലപ്പള്ളിയെ ചൊടിപ്പിച്ചത്. സംഭവം വിവാദമായെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൊബൈലിൽ ചാനലുകളിലെ ബ്രേക്കിങ് കാണിച്ചതോടെ മുല്ലപ്പള്ളി അതേ വേദിയിൽ ഖേദം പ്രകടിപ്പിച്ചു.
Read More » -
NEWS
മധുബാല വീണ്ടും മലയാളത്തില്‍ ” എന്നിട്ട് അവസാനം “
യോദ്ധ യിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ പ്രശസ്ത ചലച്ചിത്രതാരം മധുബാല വീണ്ടും മലയാള ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. വികൃതി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അന്ന ബെന്‍,അര്‍ജ്ജുന്‍ അശോകന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” എന്നിട്ട് അവസാനം ” എന്ന ചിത്രത്തിലാണ് മധുബാല വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്. “എന്നിട്ട് അവസാനം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത യുവ താരങ്ങളായ ഫഹദ് ഫാസില്‍,ടോവിനോ തോമസ്സ് തങ്ങളുടെ ഫേസ് പുസ്തകത്തിലൂടെ ഇന്ന് പുറത്തിറക്കി. എ ജെ ജെ സിനിമാസിന്റെ ബാനറില്‍ അനന്ത് ജയരാജ് ജൂനിയര്‍,ജോബിന്‍ ജോയി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു പ്രഭാകര്‍ നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-സുകുമാര്‍ തെക്കെപ്പാട്ട്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍,എഡിറ്റര്‍-സൂരജ് ഇ എസ്,സംഗീതം-സുഷിന്‍ ശ്യാം,കല-ഗോകുല്‍ ദാസ്,മേക്കപ്പ്-രഞ്ജിത്ത് അമ്പാടി,വസ്ത്രാലങ്കാരം-സമീറ സനീഷ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍ (72), ചവറ സ്വദേശി യേശുദാസന്‍ (74), പരവൂര്‍ സ്വദേശി ഭാസ്‌കരന്‍ പിള്ള (83), കൊല്ലം സ്വദേശി രവീന്ദ്രന്‍ (63), കൊല്ലം സ്വദേശി ജെറാവസ് (65), ആലപ്പുഴ അരൂര്‍ സ്വദേശി കുഞ്ഞ് മുഹമ്മദ് (71), സനാതനപുരം സ്വദേശി…
Read More » -
NEWS
ഊരാളുങ്കല്‍ സൊസൈറ്റിയുടെ എല്ലാ കരാറുകളെക്കുറിച്ചും അന്വേഷിക്കണം: പി.ടി തോമസ് എം.എൽ.എ
കാഞ്ഞങ്ങാട്: ഊരാളുങ്കല്‍ സൊസൈറ്റിയുടെ എല്ലാ കരാറുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. ഊരാളുങ്കല്‍ സൊസൈറ്റിയും മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയായ എക്‌സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ തിരുവന്തപുരത്തെ ഗസ്റ്റ് ഹൗസില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചിലര്‍ ഒത്തുചേര്‍ന്നതിനെക്കുറിച്ചും വിശദമായി പരിശോധിക്കണം. ഈ ഗസ്റ്റ് ഹൗസില്‍ നടത്തിയ ഒത്തുചേരലിലാണ് സ്വര്‍ണക്കടത്തിന് ആസൂത്രണം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഈ ഗസ്റ്റ്ഹൗസില്‍ നിത്യ സന്ദര്‍ശകനാണ്. ഈ കാര്യം കൂടി അന്വേഷണസംഘം പരിശോധിക്കണം. കെ.എം ഷാജി എം.എല്‍.എയുടെ വീട് അളക്കാന്‍ ചില കിങ്കരന്‍മാരെ അയക്കുന്ന മുഖ്യമന്ത്രി ഒന്ന് കണ്ണാടിയില്‍ നോക്കിയാല്‍ നല്ലതായിരിക്കും. കണ്ണാടിയില്‍ നോക്കിയാല്‍ പല വീടുകളും തെളിഞ്ഞുവരും. അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി സെക്രട്ടറിമാരായ എം. അസിനാര്‍, സി.ബാലകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.വി ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് കെ.പി ബാലകൃഷ്ണന്‍, പ്രവാസി…
Read More » -
NEWS
ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബെംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്. തുടര്‍ച്ചയായി നാലാം ദിനമാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇഡി ഇന്ന് ഓഫിസില്‍ എത്തിച്ചപ്പോള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയര്‍ത്തു സംസാരിച്ചത് വിവാദമായിരുന്നു. അതേസമയം,ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബി കാപിറ്റല്‍ ഫോറക്‌സ്, ബി കാപിറ്റല്‍ സര്‍വീസ് എന്നീ കമ്പനികളെക്കുറിച്ച് ഇഡി അന്വേഷിക്കുന്നുണ്ട്.
Read More » -
NEWS
‘ സൂരറൈ പോട്ര്’ മലയാളം ട്രെയിലര്‍ പുറത്ത്; സൂര്യയ്ക്ക് ശബ്ദം കൊടുത്ത് നരേന്‍
നവംബര്‍ 12-ന് ആമസോണ്‍ പ്രൈം വഴി റിലീസിന് ഒരുങ്ങുന്ന ‘ സൂരറൈ പോട്രിന്റെ മലയാളം ട്രെയിലര്‍ പുറത്ത്. നടന്‍ നരേനാണ് സൂര്യക്ക് മലയാളത്തില്‍ ശബ്ദം നല്‍കിയത്. തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ കൂടാതെ മലയാളത്തിലും കന്നടയിലും ചിത്രം ആസ്വദിക്കാന്‍ ആമസോണ്‍ അവസരമൊരുക്കുന്നത്. കുറഞ്ഞ നിരക്കില്‍ എയര്‍ ലൈന്‍ സ്ഥാപിച്ച റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെക്കാന്‍ സ്ഥാപകനുമായ ജി .ആര്‍ ഗോപിനാഥിന്റെ ആത്മ കഥയാണ് ചിത്രത്തിന് അവലംബം. സുധ കൊങ്കര സംവിധാനം ചെയ്യുന്നചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. ഷിബു കാല്ലാറാണ് മലയാളത്തില്‍ ഗാന രചന നിര്‍വഹിച്ചിട്ടുള്ളത്.
Read More »
