Month: November 2020
-
NEWS
പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ കഴുത്തറുത്തു; യുവാവ് അറസ്റ്റില്‍
ഹൈദരാബാദ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊന്ന് യുവാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് സംഭവം. 17 കാരിയായ പെണ്‍കുട്ടിയെയാണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ടത്തില്‍ വച്ച് കഴുത്തറുത്ത് കൊന്നത്. സായ്ബാബ ക്ഷേത്രത്തിന് സമീപത്തുവച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും യുവാവ് പെണ്‍കുട്ടിയുടെ കഴുത്ത് മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് അറുക്കുകയുമായിരുന്നു. രക്തം വാര്‍ന്ന് പെണ്‍കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി ഇയാളുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
Read More » -
NEWS
‘അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട’: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി, ഒടുവില്‍ ഖേദപ്രകടനം
തിരുവനന്തപുരം:സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമാണ് മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം.അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കെ.പി.സി.സി പ്രസിഡന്റ് തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് വിലപിക്കുന്ന സ്ത്രീയാണത്. ഒരു സ്ത്രീ ഒരിക്കല്‍ ബലാത്സംഗത്തിന് ഇരയായാല്‍ മരിക്കും. അല്ലെങ്കില്‍ പിന്നീട് സംഭവിക്കാതെ നോക്കുമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നു ആരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. പരാമര്‍ശം വിവാദമായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി തന്നെ രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം, സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കുമെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.
Read More » -
NEWS
എഴുത്തച്ഛന്‍ പുരസ്‌കാരം പോള്‍ സക്കറിയയ്ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോള്‍ സക്കറിയയ്ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയാണ് പുരസ്‌കാരത്തുക. സന്തോഷമുണ്ടെന്നും ഇത് സമൂഹം നല്‍കിയ അംഗീകാരമാണെന്നും സക്കറിയ പ്രതികരിച്ചു. പുരസ്ക്കാരം സക്കറിയയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. പുരസ്ക്കാരദാന ചടങ്ങിന്‍റെ തീയതി പിന്നീട് അറിയിക്കും. മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും, ഒ.വി വിജയൻ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1945 ജൂൺ അഞ്ചിന് മീനച്ചിൽ താലൂക്കിൽ ജനിച്ച പോൾ സക്കറിയയുടെ ‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും’ എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് വിധേയൻ (1993). സലാം അമേരിക്ക, ഒരിടത്ത്, ആർക്കറിയാം, എന്തുണ്ടു വിശേഷം പീലാത്തോസേ, സക്കറിയ കഥകൾ, ഇഷ്ടികയും ആശാരിയും, ജോസഫ് ഒരു പുരോഹിതൻ, ഒരു ആഫ്രിക്കൻ യാത്ര എന്നിവയാണ് പ്രധാന കൃതികൾ.
Read More » -
NEWS
ശിവശങ്കര്‍ മുന്‍കൈയെടുത്ത വന്‍ പദ്ധതികളെക്കുറിച്ചും അന്വേഷിക്കാനൊരുങ്ങി ഇഡി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം.ശിവശങ്കര്‍ മുന്‍കൈയെടുത്ത വന്‍ പദ്ധതികളെക്കുറിച്ചും അന്വേഷിക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കെഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇമൊബിലിറ്റി തുടങ്ങി സര്‍ക്കാരിന്റെ നാലു വന്‍ പദ്ധതികളെ പറ്റിയാണ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് ഇഡി കത്തുനല്‍കി. ഈ പദ്ധതികളുടെ മറവില്‍ വന്‍ തുക കമ്മിഷന്‍ ലഭിച്ചുണ്ടെന്നാണ് ഇഡിയുടെ നിഗമനം. ഇതില്‍ മറ്റു ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. പദ്ധതികളുടെ ധാരണാപത്രം, ഭൂമി ഏറ്റെടുത്തതിന്റെ വിശദാംശങ്ങള്‍ എന്നിവയാണ് അന്വേഷിക്കുന്നത്. ശിവശങ്കര്‍ ഇടപെട്ട ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലു കോടിയുടെ കൈക്കൂലി ഇടപാട് നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു മറ്റു പദ്ധതികളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നത്.
Read More » -
NEWS
കേരളത്തിന് ഇന്ന് 64-ാം പിറന്നാൾ
ഇന്ന് കേരളത്തിന് 64-ാം പിറന്നാൾ. 1956നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകൃതമായത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി വിഭജിച്ചു കിടന്നിരുന്ന കേരളം ഒരൊറ്റ ദേശമായി മാറി. തെക്കേയറ്റത്തു പടിഞ്ഞാറെ കോണിൽ പശ്ചിമ ഘട്ടത്തിനും അറബിക്കടലിനും ഇടയിൽ ആണ് കേരളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മറ്റു നാടുകളെ അപേക്ഷിച്ചു കേരളത്തിന്റെ ഈ കിടപ്പ് കേരളത്തെ കൂടുതൽ സമ്പുഷ്ടമാക്കുന്നു. ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനരൂപീകരണം എന്ന ആവശ്യം മുന്നോട്ട് വെച്ചത് ഐക്യകേരള പ്രസ്ഥാനമായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്, കേരവൃക്ഷങ്ങൾ നിറഞ്ഞനാട്, മതേതരത്തിൽ ജനങ്ങൾ ജീവിക്കുന്ന നാട്, എല്ലാ മതസ്തരും ഒരുമിച്ച് ഓണം എന്ന കേരളോത്സവം കൊണ്ടാടുന്ന നാട്. എന്നിങ്ങനെ കേരളത്തിന് വിശേഷങ്ങൾ ഏറെയാണ്. കേരളം എന്ന നാട് ഉയർന്നു വരാൻ കാരണം മലയാളം എന്ന മാതൃഭാഷയാണ്. എന്നാൽ ഇന്നത്തെ കേരളത്തിൽ മാതൃഭാഷയേക്കാൾ പാശ്ചാത്യ ഭാഷക്കും സംസ്കാരങ്ങൾക്കും പ്രാധാന്യം നൽകുന്നു. കേരളപ്പിറവി ദിനത്തിൽ കേരളവും മലയാള ഭാഷയും അരക്ഷിതാവസ്ഥയിൽ ആണ്. മാതൃഭാഷാടിസ്ഥാനത്തിൽരൂപപ്പെട്ട കേരളത്തിൽ മാതൃഭാഷക്ക്…
Read More » -
NEWS
കെ സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു ; കേന്ദ്ര നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്റെ കത്ത്
സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറും ബംഗളൂരു മയക്കുമരുന്ന് കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും അറസ്റ്റിലായതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമ സഭയിലേക്കുമുളള തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനുളള അപൂര്‍വ അവസരമാണ് ബി ജെ പിക്ക് കൈവന്നത്. അപ്പോഴാണ് ഉള്‍പ്പാര്‍ട്ടി കലഹം ബി ജെ പിയില്‍ തലപൊക്കിയത്. കേന്ദ്ര ഏജന്‍സികള്‍ ഇടത്, വലത് മുന്നണികളിലേക്ക് നീളുമ്പോള്‍ നേട്ടം കൊയ്യാന്‍ നില്‍ക്കുന്ന ബി.ജെ.പി നേതൃത്വത്തിന് തലവേദനയായിരിക്കുന്നത് പാര്‍ട്ടി പുനസംഘടനയെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളാണ്. ഏറെനാളത്തെ മൗനത്തിനുശേഷം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ശോഭാ സുരേന്ദ്രന്‍ സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ്. മാത്രമല്ല സംസ്ഥാന പുനസംഘടനുമായി ബന്ധപ്പെട്ടുണ്ടായ വെട്ടിനിരത്തല്‍ തുറന്നുകാട്ടി പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തു. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രി അമിത് ഷാ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണു കത്തു നല്‍കിയത്. സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു എന്നാണ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ…
Read More » -
NEWS
90കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ ഒളിവില്‍
അഗര്‍ത്തല: വീട്ടില്‍ അതിക്രമിച്ച് കയറി 90കാരിയെ കൂട്ടബലാത്സംഗം ചെയ്തു. കഞ്ചന്‍പുര്‍ സബ്ഡിവിഷനില്‍ ബാര്‍ഹല്‍ദി ഗ്രാമത്തില്‍ ഒക്‌ടോബര്‍ 24നാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ബന്ധുക്കള്‍ വിവരം അറിഞ്ഞതോടെ ഒക്‌ടോബര്‍ 29ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗ്രാമത്തിലെ വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ അടുത്തറിയാവുന്നവര്‍ തന്നെയാണ് ബലാത്സംഗം ചെയ്തിരിക്കുന്നത്. ഇതിലൊരാള്‍ വൃദ്ധയെ മുത്തശ്ശിയെന്നാണ് വിളിക്കുന്നതെന്നും പൊലീസ് പറഞ്ഞു. വീടിന്റെ വാതില്‍ തകര്‍ത്ത് രാത്രിയില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ വൃദ്ധയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് വൃദ്ധക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പൊലീസ് പരാതി നല്‍കിയിരുന്നില്ല. സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ അറിഞ്ഞതോടെ പരാതി നല്‍കുകയായിരുന്നു. പൊലീസ് വൃദ്ധയെ ആശുപത്രിയിലെത്തിച്ചശേഷം മൊഴി രേഖപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
24 മണിക്കൂറിനിടെ 46,964 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,84,083 ആയി ഉയര്‍ന്നു. ഒറ്റ ദിവസത്തിനിടെ 470 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,22,111 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 5,70,458 പേര്‍ ചികിത്സയിലാണ്. 74,91,513 പേരാണ് ഇതുവരെ രോഗമുക്തരായത്. ഏറ്റവും കൂടുതല്‍ കേസുകളുള്ള മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 16,78,406 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ കര്‍ണാടക രണ്ടാം സ്ഥാനത്തെത്തി. കര്‍ണാടകയില്‍ 8,23,412 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ ആകെ കേസുകള്‍ 4,33,105 ആയി. ഇന്നലെ 10,91,239 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
Read More » -
NEWS
പുലര്‍ച്ചെ വരെയുളള വെബ്‌സീരിസ് കാഴ്ച, രക്ഷിച്ചത് 75 ഓളം കുടുംബങ്ങളെ
മുംബൈ: ഉറക്കമളച്ചുളള ഫോണ്‍ ഉപയോഗം ദോഷകരമാണ് എന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും ആ ഉപയോഗം ഇന്ന് ഒരു നാടിനെ തന്നെ രക്ഷിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് സംഭവം. 18 കാരനായ കുനാല്‍ മോഹിതാണ് കഥയിലെ താരം. വെബ് സീരിസിന് അടിക്റ്റായ കുനാല്‍ എന്നും പുലര്‍ച്ചെ വരെ വെബ്‌സീരിസ് കാണാറുണ്ട്. ഇന്നലെ കുനാലിന്റെ വെബ് സീരിസ് കാഴ്ച രക്ഷിച്ചത് 75 ഓളം ജീവനുകളാണ്. വ്യാഴാഴ്ച രാവിലെയായിരുന്നു മഹാരാഷ്ട്രയിലെ ദോംബിവ്‌ളിയിലുളള രണ്ടുനില കെട്ടിടം തകര്‍ന്ന് വീണത്. പുലര്‍ച്ച നാല് മണിക്ക് കുനാല്‍ വെബ്സീരീസ് കാണുന്നതിനിടെ വീടിന്റെ അടുക്കളയുടെ ഒരു ഭാഗം പെട്ടെന്ന് താഴേക്ക് വീഴാന്‍ തുടങ്ങിയത് കണ്ടു. ഉടന്‍ തന്നെ കുടുംബാംഗങ്ങളേയും കെട്ടിടത്തില്‍ താമസിക്കുന്ന മറ്റുള്ളവരേയും ഉണര്‍ത്തി പുറത്തേക്ക് ഓടി. എല്ലാവരോടും പുറത്തേക്ക് ഓടാന്‍ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കം കെട്ടിടം പൂര്‍ണ്ണമായും നിലംപതിക്കുകയായിരുന്നു. കെട്ടിടത്തിലെ 75 ഓളം താമസക്കാരെയാണ് കെട്ടിടം തകര്‍ന്നുവീഴുന്നതിന് മുമ്പ് ഈ 18കാരന്‍ രക്ഷിച്ചത്. കോപ്പര്‍ മേഖലയിലുള്ള ഈ കെട്ടിടം ഒമ്പത് മാസം മുമ്പ് അപകടാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചിരുന്നു.…
Read More » -
NEWS
ജെയിംസ് ബോണ്ട് നായകന് വിട
ഹോളിവുഡിലെ ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനായ ഷോണ്‍ കോണറി അന്തരിച്ചു. 90 വയസ്സായിരുന്നു. കുടുംബമാണ് മരണവാര്‍ത്ത അറിയിച്ചത്. എഴു ബോണ്ട് സിനിമകളില്‍ ജെയിംസ് ബോണ്ട് എന്ന ഇതിഹാസ കഥാപാത്രമായി തിളങ്ങിയ സൂപ്പര്‍ താരം മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. 1962ല്‍ പുറത്തിറങ്ങിയ ‘ഡോ. നോ’ മുതലിങ്ങോട്ട് 1983ല്‍ പുറത്തിറങ്ങിയ നെവര്‍ സേ നെവര്‍ എഗെയിന്‍ എന്ന ചിത്രം വരെയുള്ള ഏഴു ബോണ്ട് ചിത്രങ്ങളില്‍ കോണറി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ് ലാസ്റ്റ് ക്രുസേഡ് (1989) എന്ന ചിത്രത്തില്‍ ഹാരിസണ്‍ ഫോര്‍ഡിന്റെ പിതാവിന്റെ വേഷമായിരുന്നു കോണറിക്ക്. 1987ല്‍ അഭിനയിച്ച ദ് അണ്‍ടച്ചബിള്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍, രണ്ടു ബാഫ്ത പുരസ്‌കാരങ്ങള്‍ എന്നിവയും അദ്ദേഹത്തെ തേടിയെത്തി. മര്‍ഡര്‍ ഓണ്‍ ദ് ഓറിയന്റ് എക്‌സ്‌പ്രെസ്, ദ് റോക്ക്, ഫൈന്‍ഡിങ് ഫോറസ്റ്റര്‍, ഡ്രാഗണ്‍ ഹാര്‍ട്ട്, ദ് എന്‍ട്രാപ്‌മെന്റ്…
Read More »