NEWS

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 60 ലക്ഷം രൂപയുടെ വന്‍ സ്വര്‍ണവേട്ട

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 60 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്.

സംഭവത്തില്‍ ദുബായില്‍ നിന്ന് വന്ന മലപ്പുറം സ്വദേശി ഹസ്‌കര്‍ പിടിയിലായി. ഇന്ന് രാവിലെയാണ് 1.144 കിലോഗ്രാം സ്വര്‍ണം വിമാനത്താവള അധികൃതര്‍ പിടികൂടിയത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: