101 കിലോയിൽ നിന്ന് 71ലേയ്ക്ക്; സിമ്പുവിന്റെ ന്യൂ ലുക്ക് വൈറല്‍
തെന്നിന്ത്യന്‍ താരം സിമ്പു ഓരോ ദിവസം ചെല്ലുന്തോറും ചോക്ലേറ്റ് ബോയ് ആയികൊണ്ടിരിക്കുകയാണ്. അതിനുദാഹരണമാണ് സമൂഹ മാധ്യമത്തില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്ന താരത്തിന്റെ ന്യൂ ലുക്ക്.
സുശീന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഈശ്വരന്’ എന്ന ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ ഈ ന്യൂലുക്ക്. 30 കിലോ ഭാരമാണ് സിമ്പു കുറച്ചത്.
ലോക്ക് ഡൗണില്‍ സിനിമാ ചിത്രീകരണം നിലച്ചതോടെ സിമ്പുവിന്റെ ശരീരഭാരം 100 കടന്നിരുന്നു. ഈ ചിത്രങ്ങളും സമൂഹ മാധ്യമത്തില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഭാരം കുറയ്ക്കാനായി സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലായിരുന്നു സിമ്പുവിന്റെ പരിശീലനം.
നടന്റെ പുതിയ ലുക്കിന് പിന്നില്‍ കഠിനാധ്വാനവും സമര്‍പ്പണവുമാണെന്ന് സഹോദരി ഇലാക്കിയ ട്വീറ്റ് ചെയ്തു. ‘ശരീരഭാരം കുറയ്ക്കുക എന്നതിനേക്കാളേറെ സ്വന്തം ലക്ഷ്യങ്ങളെ തിരിച്ചറിയുക എന്നതിനാണ് ഈ മാറ്റം. സിമ്പുവിന്റെ ഫിറ്റ്നസ് യാത്രയില്‍ കുറച്ചുദിവസം ഒപ്പമുണ്ടായിരുന്നു. ലക്ഷ്യത്തിലേയ്ക്ക് എത്താനായുളള കഠിനാധ്വാനവും പ്രയത്നവും ഞാന്‍ നേരില്‍ കണ്ടതാണ്. ആ ഇച്ഛാശക്തിക്ക് മുന്നില്‍ നമസ്കരിക്കുന്നു.’ സഹോദരി പറഞ്ഞു.
സിമ്പുവിന്റെ വര്‍ക്കൗട്ടുകള്‍ ഇങ്ങനെ
സിമ്പു പുലര്‍ച്ചെ 4.30 മുതല്‍ ജിം വര്‍ക്കൗട്ടുകള്‍ ആരംഭിക്കും. ആഴ്ചയില്‍ അഞ്ച് ദിവസവും വ്യായാമങ്ങള്‍ക്കായി മാറ്റിവെയ്ക്കുന്നതിനൊപ്പം കൃത്യമായ ഡയറ്റും പിന്തുടരുന്നു. നോണ്‍-വെജ്, ജങ്ക് ഫുഡ് പൂര്‍ണമായും ഉപേക്ഷിച്ചു. സാലഡുകള്‍ പോലുള്ള പോഷകഗുണങ്ങളുളള ഭക്ഷണങ്ങളിലേക്ക് മാറി. ജിം വര്‍ക്കൗട്ട് കൂടാതെ ടെന്നീസ്, ബോക്സിംഗ്, റോയിംഗ്, നീന്തല്‍, ബാസ്കറ്റ്ബോള്‍ തുടങ്ങിയവയും പരിശീലിച്ചു. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയുമാണ് സിമ്പു തന്റെ ലക്ഷ്യത്തിലെത്തിയതെന്ന് ട്രെയ്നര്‍ സന്ദീപ് പറയുന്നു.
Thanks to the supreme power for guiding & helping me throughout this transformation.
&
Thanks to all my fans for showering unconditional love, your love means the world to me 🙏🏻Forever greatful,
Love #SilambarasanTR #Eeswaran #Atman #Spreadlove #SpreadPositivity pic.twitter.com/K68jtUMdAh— Silambarasan TR (@SilambarasanTR_) October 29, 2020