Month: November 2020

  • NEWS

    ലൈഫ് മിഷന്‍ പദ്ധതി; ശിവശങ്കറിനെ പ്രതിചേര്‍ത്ത് വിജിലന്‍സ്‌

    സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെ പ്രതിചേര്‍ത്ത് വിജിലന്‍സ്. കേസില്‍ വിജിലന്‍സ് ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും സന്ദീപ് നായരും പ്രതിപ്പട്ടികയില്‍ ഉണ്ട്. ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനായി വിജിലന്‍സ് സംഘം ജയിലിലെത്തി. ആദ്യമായാണ് വിജിലന്‍സ് സ്വപ്നയെ ചോദ്യംചെയ്യുന്നത്. കമ്മീഷന്‍ ലഭിച്ചതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപാടും ചോദിച്ചറിയും. ഐ ഫോണിനെ സംബന്ധിച്ച വിവരങ്ങളും ചോദിക്കുമെന്നാണ് സൂചന.

    Read More »
  • NEWS

    നടിയെ ആക്രമിച്ച കേസില്‍ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തി വെയ്ക്കാന്‍ ഉത്തരവ്

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തി വെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിചാരക്കോടതി മാറ്റണമെന്ന നടി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിയില്‍ നടിയുടേയും സര്‍ക്കാരിന്റെ വാദം കേട്ട ശേഷമാണ് വിചാരണ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടിയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിചാരണക്കോടതി അനുവദിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നടിയെ 20ല്‍ ഏറെ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചു, ദിലീപ് മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയില്ല. നടിയെ വകവരുത്തും എന്ന മൊഴിയും രേഖപ്പെടുത്തിയില്ല. നടി പറഞ്ഞ മറ്റു ചില കാര്യങ്ങളും രേഖപ്പെടുത്തിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കോടതി മാറ്റം ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സര്‍ക്കാരിന്റെ സത്യവാങ്മൂലമടക്കമുള്ള കാര്യങ്ങളും ഇന്ന് കോടതിയുടെ പരിഗണനയില്‍ വരും. കേസിന്റെ വിചാരണയ്ക്കായി ഹൈക്കോടതിയാണ് പ്രത്യേക കോടതിയെ നിയോഗിച്ചിരുന്നത്.

    Read More »
  • NEWS

    ബാബ കാ ദാബയുടെ പേരില്‍ തട്ടിപ്പോ? പരാതിയുമായി വൃദ്ധദമ്പതികള്‍

    ന്യൂഡല്‍ഹി: കോവിഡ് തങ്ങളുടെ ജീവിതം തകര്‍ത്തുവെന്ന് പൊട്ടിക്കരഞ്ഞ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട വൃദ്ധദമ്പതികളെ ആരും തന്നെ മറന്നുകാണില്ല. ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബ കാ ദാബ എന്ന പേരില്‍ ഭക്ഷണശാല നടത്തിയിരുന്നവര്‍. ഇപ്പോഴിതാ തങ്ങളുടെ ദുരിത ജീവിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യൂട്യൂബര്‍ ഗൗരവ് വാസനെതിരെ രംഗത്ത് വന്നിരിക്കുകയാണ് 80 കാരനായ കാന്താപ്രസാദും ഭാര്യയും. തങ്ങള്‍ക്ക് സംഭാവനയെന്ന പേരില്‍ ഗൗരവ് വാസന്‍ ഓണ്‍ലൈനിലൂടെ ഫണ്ട് സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കാന്തപ്രസാദിന്റെ പരാതി. തങ്ങളുടെ വീഡിയോ പങ്കുവെച്ച് കൊണ്ട് ഗൗരവ് വാസന്‍ സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളും നല്‍കി സംഭാവന സ്വീകരിച്ചുവെന്ന് പരാതിയില്‍ പറയുന്നു. സാമ്പത്തിക ഇടപാടുകളുടെ ഒരു വിവരവും ഗൗരവ് വാസവന്‍ തനിക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരവ് വാസനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിക്കുകയാണെന്നും മാളവ്യ നഗര്‍ പോലീസ് അറിയിച്ചു. കാന്താപ്രസാദിന്റെ വീഡിയോ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കടയില്‍ വന്നുതുടങ്ങിയ ആളുകളുടെ തിരക്കിന്റെ…

    Read More »
  • NEWS

    നിഗൂഢതകൾ നിറച്ച് ‘നിഴല്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

    ലേഡി സൂപ്പർസ്റ്റാർ നയന്‍താരയും, മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മലയാളത്തിലെ പ്രശസ്തരായ മുപ്പത്തിരണ്ട് സംവിധായകർ ചേർന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ചാക്കോച്ചന്റെ നാല്പത്തിനാലാം പിറന്നാൾ ദിനത്തിൽ ആരാധകർക്കായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചേർന്ന് കരുതി വച്ച ഗംഭീര ട്രീറ്റ് തന്നെയാണിത്. നിഗൂഢത നിറഞ്ഞ മാസ് ഗെറ്റപ്പിൽ മുഖംമൂടിയിൽ എത്തിയ ചാക്കോച്ചന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ്…

    Read More »
  • NEWS

    24 മണിക്കൂറില്‍ 46,963 കോവിഡ് കേസുകള്‍

    രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുകയാണ്.കഴിഞ്ഞ 24 മണിക്കൂറില്‍ 46,963 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകള്‍ 81,84,082 ആയി ഉയര്‍ന്നു. 74,91,513 പേരാണ് ഇതുവരെ രോഗമുക്തരായി എന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നു. രാജ്യത്തു രോഗമുക്തി നിരക്ക് 91.54 ശതമാനമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 470 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,22,111 ആയി. നവംബര്‍ 1 വരെ 11,07,43,103 കോവിഡ് സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

    Read More »
  • NEWS

    കോവിഡ് രോഗി തൂങ്ങിമരിച്ചനിലയില്‍

    തൃശൂര്‍: കോവിഡ് രോഗി തൂങ്ങിമരിച്ചനിലയില്‍. തൃശ്ശൂര്‍ മുതവറ സ്വദേശി പി.എന്‍.ശ്രീനിവാസന്‍ (58) ആണ് തൂങ്ങിമരിച്ചത്. പാന്‍ക്രിയാസ് രോഗത്തിന് ചികിത്സ തേടിയാണ് ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ എത്തിയത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. ഇന്ന് രാവിലെ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

    Read More »
  • NEWS

    രാഷ്ട്രീയപ്രവേശനത്തില്‍ വീണ്ടും അഭ്യൂഹം; രജനീകാന്ത് എസ്.ഗുരുമൂര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തി

    ചെന്നൈ: നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തില്‍ വീണ്ടും അഭ്യൂഹം. ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി നടന്‍ കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നത്. ഞായറാഴ്ച വൈകുന്നേരം പോയസ് ഗാര്‍ഡനിലെ വസതിയില്‍ വച്ച് നടന്ന കൂടിക്കാഴ്ച രണ്ടു മണിക്കൂര്‍ നീണ്ടു നിന്നിരുന്നു. അതേസമയം,കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. രജനീകാന്തിന് രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവിയുണ്ടെന്നും ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്തിന് നല്ലതാണെന്നും ഗുരുമൂര്‍ത്തി നേരത്തെ പറഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാല്‍ കോവിഡ് സമയത്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനോട് ഡോക്ടര്‍മാര്‍ എതിരഭിപ്രായം പറഞ്ഞതായി കുറച്ചുനാള്‍ മുമ്പ് രജനീകാന്ത് തന്നെ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല രജനി മക്കള്‍ മന്‍ട്രത്തിന്റെ ഭാരവാഹികളുമായി ആലോചിച്ച് ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നും അറിയിച്ചിരുന്നു.

    Read More »
  • NEWS

    ഇടയാൻ ജോസഫ് ,വഴങ്ങാതെ കോൺഗ്രസ് ,ഉമ്മൻ ചാണ്ടി ജോസഫിനെ മെരുക്കുമോ ?

    സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസ് -കേരള കോൺഗ്രസ് ചർച്ച ഇന്ന് നടക്കാൻ ഇരിക്കെ ഏവരും ഉറ്റുനോക്കുന്നത് പി ജെ ജോസഫിനെ ഉമ്മൻ ചാണ്ടിയ്ക്ക് മെരുക്കാൻ ആകുമോ എന്നാണ് .ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ കോട്ടയം ഡിസിസിയിൽ നടക്കുന്ന യോഗത്തിൽ പിജെ ജോസഫും മോൻസ് ജോസഫും പങ്കെടുക്കും . സിറ്റിംഗ് സീറ്റുകൾ നൽകാമെന്നാണ് കോൺഗ്രസ് വാഗ്ദാനം .എന്നാൽ മത്സരിച്ച എല്ലാ സീറ്റുകളും വേണമെന്നാണ് ജോസഫിന്റെ നിലപാട് .കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മാത്രം 450 സീറ്റുകൾ ആണ് കേരള കോൺഗ്രസിന് ലഭിച്ചത് .ഇതിൽ ജോസഫ് വിഭാഗത്തിന് ലഭിച്ചത് 140 സീറ്റുകൾ ആണ് . കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച 450 സീറ്റുകളും വേണമെന്ന നിലപാടിൽ തന്നെയാണ് പിജെ ജോസഫ് .കോട്ടയം ജില്ലാ പഞ്ചായത്തിൽ 11 സീറ്റുകൾ ആണ് കേരള കോൺഗ്രസിന് ലഭിച്ചത് .ഇത്തവണയും ഇത് വേണമെന്ന് ജോസഫ് ആവശ്യപ്പെടും .ഇടുക്കിയിലും എറണാകുളത്തും അഞ്ച് വീതം സീറ്റുകളും പത്തനംതിട്ടയിൽ മൂന്നു സീറ്റുകളും ആണ് ജോസഫ് ആവശ്യപ്പെടുന്നത് .ഇടുക്കിയിൽ ജോസഫിന്റെ…

    Read More »
  • NEWS

    കോവിഡനന്തരം രാഷ്ട്രീയ മനസ് എങ്ങിനെ ?സിപിഐഎമ്മിന്റെ സർവ്വേ

    കേരളത്തിന്റെ രാഷ്ട്രീയ മനസ് മനസിലാക്കാൻ സർവ്വേയുമായി സിപിഐഎമ്മെന്ന് റിപ്പോർട്ട് .സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ,പ്രതിപക്ഷ സമരങ്ങൾ കോവിഡ് വ്യാപനത്തിന് കാരണമായോ തുടങ്ങിയ ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെട്ടിട്ടുണ്ട് . ഭരണത്തെ കുറിച്ചും പ്രതിപക്ഷത്തെ കുറിച്ചും ചോദ്യങ്ങൾ ഉണ്ട് .സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ഗൂഗിൾ ഫോം ഉപയോഗിച്ചാണ് സർവ്വേ .പാസ്‌വേഡ് നൽകിയാൽ ഫോം തുറക്കാം . പരമാവധി വോട്ടർമാരെ സർവേയുടെ ഭാഗം ആക്കാൻ ആണ് നിർദേശം .ഡിവൈഎഫ്ഐ പ്രവർത്തകർ വഴിയാകും സർവ്വേ നടത്തുക .

    Read More »
  • NEWS

    കേരളത്തിൽ സ്‌കൂളുകൾ 15 ന് ശേഷം തുറന്നേക്കും

    കോവിഡ് പ്രതിസന്ധിക്കിടയിലും സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച ആലോചനയുമായി സംസ്ഥാന സർക്കാർ .വിദ്യാഭ്യാസ വകുപ്പ് ഇതിനു ഒരുങ്ങിക്കഴിഞ്ഞു .ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ചെയ്തു . നയപരമായ തീരുമാനം എടുത്ത് കഴിഞ്ഞാൽ ഈ മാസം 15 ന് സ്‌കൂളുകൾ തുറക്കാം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് .10 ,12 ക്‌ളാസുകൾ തുറക്കാൻ ആണ് ആലോചന .കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാമൂഹിക അകലം പാലിച്ചായിരിക്കും ക്‌ളാസുകൾ . ഒക്ടോബർ 15 ന് ശേഷം സ്‌കൂളുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു .എന്നാൽ സംസ്ഥാന സർക്കാർ മടിച്ചു .ഈ മേഖലയിലെ വിദഗ്ധരുമായി ആലോചിച്ചാവും സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനവും .

    Read More »
Back to top button
error: