NEWS

ബിനീഷിനെതിരെ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ കേസ് എടുക്കുമോ ?ഇന്നറിയാം അത്

ബിനീഷ് കൊടിയേരിക്കെതിരെ എൻസിബി കേസ് എടുക്കുമോ എന്ന കാര്യം ഇന്നറിയാം .ഇ ഡിയിൽ നിന്ന് എൻസിബി വിവരങ്ങൾ എടുക്കുന്നുണ്ട് .കേസ് എടുക്കുക ആണെങ്കിൽ ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ എൻസിബിയും ബിനീഷിന്റെ കസ്റ്റഡി ആവശ്യപ്പെടാം .

ബിനീഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന പരാതി ഇ ഡിയ്ക്കുണ്ട് .മിക്ക ചോദ്യങ്ങൾക്കും മൗനമാണ് ഉത്തരാമെന്നാണ് ഇ ഡി വൃത്തങ്ങൾ പറയുന്നത് .അതുകൊണ്ടു തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ ഡി കസ്റ്റഡി നീട്ടി ചോദിച്ചേക്കാം .

Signature-ad

ഇന്ന് ജാമ്യം അനുവദിച്ചില്ലെങ്കിൽ ബിനീഷിനെ കാത്തിരിക്കുന്നത് ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയോ ജയിൽ വാസമോ ആണ് .ഇ ഡിയും എൻസിബിയും കസ്റ്റഡി ആവശ്യപ്പെട്ടില്ലെങ്കിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കോടതി റിമാൻഡ് ചെയ്യും .അങ്ങിനെയെങ്കിൽ പരപ്പന അഗ്രഹാര ജയിലിൽ ആകും ജയിൽവാസം .

അതേസമയം തന്നെ കുരുക്കാൻ ശ്രമിക്കുന്നുവെന്നാണ് ബിനീഷിന്റെ ആരോപണം .അനൂപ് മുഹമ്മദിന്റെ ഇടപാടുകൾ തന്റെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്ന് ബിനീഷ് ആരോപിക്കുന്നു .ബിനീഷിനെ കാണാൻ അനുവദിക്കുന്നില്ലെന്ന് കാട്ടി സഹോദരൻ ബിനോയ് ഹൈക്കോടതിയെ സമീപിക്കാനും സാധ്യത ഉണ്ട് .

Back to top button
error: