NEWS

സ്ത്രീവിരുദ്ധ പരാമർശം :കെ പി സി സി പ്രസിഡന്റിനെതിരെ കേസ് എടുത്ത് വനിതാ കമ്മീഷൻ

സ്ത്രീവിരുദ്ധ പരാമർശത്തിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സ്വമേധയാ കേസ് എടുത്ത് വനിതാ കമ്മീഷൻ.യു ഡി എഫ് സമരവേദിയിൽ ആയിരുന്നു മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം പൊള്ളയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പ്രതികരിച്ചിരുന്നു.

പീഡനത്തിന് ഇരയായ പെണ്ണ് ആത്മാഭിമാനം ഉണ്ടെങ്കിൽ മരിക്കുമെന്നും ഇല്ലെങ്കിൽ അത് ആവർത്തിക്കാതിരിക്കൻ ശ്രമിക്കും എന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.സോളാർ കേസ് പ്രതിയെ ആണ് മുല്ലപ്പള്ളി ഉദ്ദേശിച്ചത്.സംസ്ഥാനം മുഴുവൻ തന്നെ ബാലസംഗം ചെയ്തു എന്ന് വിലപിക്കുന്ന സ്ത്രീയാണ് ഇതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

കോൺഗ്രസ് നേതാവ് എ പി അനിൽകുമാറിനെതിരെ സോളാർ കേസിലെ പ്രതി മൊഴി നൽകിയതാണ് മുല്ലപ്പള്ളിയെ ചൊടിപ്പിച്ചത്. സംഭവം വിവാദമായെന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മൊബൈലിൽ ചാനലുകളിലെ ബ്രേക്കിങ് കാണിച്ചതോടെ മുല്ലപ്പള്ളി അതേ വേദിയിൽ ഖേദം പ്രകടിപ്പിച്ചു.

Back to top button
error: