NEWS

ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരുവിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്. തുടര്‍ച്ചയായി നാലാം ദിനമാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇഡി ഇന്ന് ഓഫിസില്‍ എത്തിച്ചപ്പോള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയര്‍ത്തു സംസാരിച്ചത് വിവാദമായിരുന്നു.

Signature-ad

അതേസമയം,ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബി കാപിറ്റല്‍ ഫോറക്‌സ്, ബി കാപിറ്റല്‍ സര്‍വീസ് എന്നീ കമ്പനികളെക്കുറിച്ച് ഇഡി അന്വേഷിക്കുന്നുണ്ട്.

Back to top button
error: