സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതി സ്വപ്‌ന സുരേഷിനെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചു എന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോടതി 7 ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെ ഇരുപത്തിയൊന്നോളം തവണ ശിവശങ്കര്‍ സഹായിച്ചിരുന്നുവെന്നും സ്വപ്നയെ നിയന്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു. 2019 ല്‍ നയതന്ത്ര പാഴ്‌സല്‍ കിട്ടാന്‍ ശിവശങ്കര്‍ നേരിട്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നതായും തുറന്ന് സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍്ട്ടില്‍ പറയുന്നു
കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതിയാണ് എം.ശിവശങ്കര്‍. നവംബര്‍ 5 വരെയാണ് ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു നില്‍കിയിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുള്ള ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി ചില പ്രത്യേക നിര്‍ദേശങ്ങളും കോടതി ഇ.ഡി ക്ക് മുന്‍പില്‍ വെച്ചിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ മാത്രം ചോദ്യം ചെയ്യുക, തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്താല്‍ 1 മണിക്കൂര്‍ വിശ്രമം അനുവദിക്കുക എന്നിവയാണ് കോടതി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കോടതി നിര്‍ദേശങ്ങള്‍