അടുത്ത മാസത്തോടെ ബ്രിട്ടണിൽ കോവിഡ് 19 വാക്സിൻ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ നവംബർ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച് സൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
നവംബർ രണ്ടോടെ വാക്സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാൻ ആശുപത്രിക്ക് നിർദേശം ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.