NEWS

24 മണിക്കൂറിനിടെ 36,469 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 79,46,429 ആയി.

24 മണിക്കൂറിനിടെ 488 പേരാണ് മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ 1,19,502 ആയി. നിലവില്‍ രാജ്യത്ത് 6,25,857 കോവിഡ് കേസുകളാണുള്ളത്.

Signature-ad

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ തലേദിവസത്തെ അപേക്ഷിച്ച് 27,860ന്റെ കുറവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,842 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 72,01,070 ആയി.

ഒക്ടോബര്‍ 26 വരെ 10,44,20,894 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്നലെ മാത്രം 9,58,116 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: