TRENDING

ഡ്രൈവറുടെ കൊച്ചുമകള്‍ക്ക് ഹരിശ്രീ കുറിച്ച് മുഖ്യമന്ത്രി

കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ക്ലിഫ് ഹൗസിൽ ഡ്രൈവർ കെ. വസന്ത കുമാറിന്റെ കൊച്ചുമകൾ ദേവനന്ദയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യക്ഷരം കുറിച്ചു.

അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ രക്ഷിതാക്കൾ തന്നെ എഴുത്തിനിരുത്തുന്നതാണ് നല്ലതെന്നാണ് നിർദ്ദേശം.

നാവിൽ എഴുതാൻ ഉപയോഗിക്കുന്ന സ്വർണം അണുവിമുക്തമാക്കണം. ഒരു കുട്ടിയുടെ നാവിൽ എഴുതിയ സ്വർണം കൊണ്ട് മറ്റൊരു കുട്ടിയുടെ നാവിൽ എഴുതാൻ പാടില്ല .ശാരീരീക അകലം നിർബന്ധമായും പാലിക്കണം .മാസ്ക് ധരിക്കണം .അണുനാശിനി ഉറപ്പുവരുത്തണം .

ദേവാലയങ്ങളിലും കർശനമായ നിബന്ധനകൾ പാലിച്ചാണ് എഴുത്തിനിരുത്തൽ .ആൾക്കൂട്ടം ഒഴിവാക്കിക്കൊണ്ടാണ് ചടങ്ങുകൾ മുന്നോട്ട് പോകുന്നത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button