NEWS

പെന്‍ഗ്വിന് ശേഷം കീര്‍ത്തിയുടെ ‘മിസ് ഇന്ത്യ’ ഒടിടി റിലീസിന്; ട്രെയിലര്‍ പുറത്ത്‌

ടിടി റിലീസിനൊരുങ്ങുന്ന കീര്‍ത്തി സുരേഷിന്റെ തെലുങ്കുചിത്രം മിസ് ഇന്ത്യ യുടെ ട്രെയിലര്‍ പുറത്ത് വിട്ടു. നരേന്ദ്ര നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നവംബര്‍ നാലിന് നെറ്റ്ഫിളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 17ന് പുറത്തിറങ്ങാനിരുന്ന ചിത്രം കോവിഡ് വ്യാപനത്തെതുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു.

കീര്‍ത്തിയുടെ പെന്‍ഗ്വിന്‍ എന്ന ചിത്രത്തിന് ശേഷം ഒടിടി റിലീസിനൊരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആമസോണ്‍ പ്രൈമിലൂടെ ജൂണിലാണ് പെന്‍ഗ്വിന്‍ റിലീസ് ചെയ്തത്.

ഇന്ത്യന്‍ തേയില വിദേശികള്‍ക്ക് പരിചയപ്പെടുത്തുകയും വില്‍ക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്ന ഒരു സംരംഭകയായിട്ടാണ് കീര്‍ത്തി ചിത്രത്തില്‍ വേഷമിടുന്നത്. സംരംഭകയെന്ന നിലയില്‍ ജീവിത വിജയം നേടാന്‍ പരിശ്രമിക്കുകയും അതേ തുടര്‍ന്നു നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്.

കീര്‍ത്തിക്ക് പുറമെ ജഗപതി ബാബു, നരേഷ്, നവീന്‍ ചന്ദ്ര ,നദിയ മൊയ്തു, കമല്‍രാജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Back to top button
error: