ബലാത്സംഗത്തെ ചെറുത്തു ,ഉത്തർപ്രദേശിൽ 16 കാരിയെ വീടിനുള്ളിൽ വെടിവെച്ചു കൊന്നു
ബലാത്സംഗത്തെ ചെറുത്ത 16 കാരിയെ ഉത്തർപ്രദേശിൽ വീടിനുള്ളിൽ വെടിവച്ചു കൊന്നു .ഫിറോസാബാദിൽ കഴിഞ്ഞ ദിവസമാണ് സംഭവം .വീടിനുള്ളിൽ കടന്നുകയറിയ 3 പേർ പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുക ആയിരുന്നു .ഇത് ചെറുക്കാൻ ശ്രമിച്ചതോടെയാണ് വെടിവച്ചു കൊന്നത് .
പ്രതികളെ പെൺകുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞിട്ടുണ്ട് .ഉടനെ പ്രതികളെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു .പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി .
“കുറച്ച് പേർ എന്റെ വീട്ടിലേയ്ക്ക് കടന്നുവന്നു മകളെ ഉപദ്രവിക്കാൻ തുടങ്ങി .എന്റെ മകളുടെ തലയിൽ ആണ് അവർ വെടിവച്ചത് .മനീഷ് യാദവ്,ശിവപാലി യാദവ് ,ഗൗരവ് ചക് എന്നിവർ എന്റെ മകളെ കൊന്നു .പ്ലസ് ടു വിദ്യാർത്ഥി ആയിരുന്നു എന്റെ മകൾ .സ്കൂളിൽ നിന്ന് വരുമ്പോൾ ഇവർ മകളെ ശല്യം ചെയ്യാറുണ്ടായിരുന്നു .അതിനെ എന്റെ മകൾ പ്രതിരോധിക്കാറുമുണ്ടായിരുന്നു .”ബലാത്സംഗശ്രമത്തെ തുടർന്നാണ് മകൾ കൊല്ലപ്പെട്ടത് എന്ന് വെളിപ്പെടുത്തിക്കൊണ്ട് പിതാവ് പറഞ്ഞു .
അന്വേഷണത്തിനായി 3 സംഘത്തെ നിയോഗിച്ചതായി എസ്എസ്പി സചിന്ദ് കുമാർ പട്ടേൽ പറഞ്ഞു .പിതാവ് മൂന്ന് പേരുകൾ നൽകിയതായും അദ്ദേഹം വ്യക്തമാക്കി .