കോവിഡിനെ തുരത്താന്‍ ഇനി വൈദ്യുത ഫെയ്‌സ് മാസ്‌ക്
കോവിഡിനെ തടയിടാന്‍ ലോകരാജ്യങ്ങള്‍ നെട്ടോട്ടത്തിലാണ്. വാക്‌സിനുകള്‍ കണ്ടുപിടിക്കുന്നതിന് മുമ്പ് വൈറസില്‍ നിന്ന് ബദലെന്നോണം സാനിറ്റെസറുകള്‍, മാസ്‌കുകള്‍ എന്നിവ ഉപയോഗിക്കുകയാണ് ജനങ്ങള്‍. ഇതിലൂടെ ഒരു പരിധിവരെ വൈറസിനെ ചെറുക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇപ്പോഴിതാ കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കുന്ന ഒരു മാസ്‌ക് വരുന്നു.
യുഎസിലെ മസാച്യുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ മാസിക് പിന്നില്‍. ഇതൊരു വൈദ്യുത ഫെയ്‌സ് മാസ്‌കാണ്. ഈ മാസ്‌ക് വൈറസ് അകത്തേക്ക് എടുക്കുമെങ്കിലും ശ്വസിക്കുന്നതിന് മുമ്പ് അതിനെ ഇല്ലാതാക്കുന്നു. ഇവയ്ക്ക് കൊറോണ വൈറസ് കണങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസ് കണങ്ങളെ നശിപ്പിക്കാന്‍ 90 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കുന്ന രീതിയാണിവിടെ ഉപയോഗിക്കുന്നത്. അതിനായി അതിനുളളില്‍ ഒരു ചെമ്പ് മെഷിന്‍ ഘടിപ്പിച്ചിരിക്കുന്നു. ഇതുവഴി വായുവിനെ കടത്തിവിടുന്നു.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണം, തുണി മാസ്‌ക് എന്നിവ മാത്രമാണ് ഇതിലുളളത്. മറ്റ് മാസ്‌കുകളേക്കാള്‍ ഇവയ്ക്ക് വില കൂടുതല്‍ ആവുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഈ മാസ്‌കിന്റെ മറ്റൊരു പ്രത്യേകത ഇത് അണുവിമുക്തമാക്കേണ്ടതില്ല എന്നാണ്.
ഇന്നത്തെ ബഹുഭൂരിപക്ഷം മാസ്‌കുകളും പ്രവര്‍ത്തിക്കുന്നത് ഫില്‍ട്രേഷന്‍, വലുപ്പമോ വൈദ്യുത ചാര്‍ജോ ഉപയോഗിച്ച് കണങ്ങളെ ഫില്‍ട്ടര്‍ ചെയ്യുന്ന വിധത്തിലാണ്. അതു കൊണ്ട് തന്നെ ഈ ഇലക്ട്രിക്ക് മാസ്‌ക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. വില അല്‍പ്പം കൂടുതലാണെങ്കിലും എന്ന് ഇവ പുറത്തിറങ്ങുമെന്ന വിവരം പുറത്ത് വിട്ടിട്ടില്ല.