തെറ്റായ തീരുമാനങ്ങള്‍ തിരുത്താനുളളതാണ്: വിവാഹമോചനത്തെക്കുറിച്ച് മനസ്സ് തുറന്ന് രഞ്ജിനി ജോസ്
വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ വളരെ പെട്ടെന്ന് സ്ഥാനം പിടിച്ച ഗായികയാണ് രഞ്ജിനി ജോസ്. ഭക്തിഗാന ആല്‍ബങ്ങളില്‍ പാടികൊണ്ട് പിന്നണി ഗാനരംഗത്ത് എത്തിയ രഞ്ജിനി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് നല്ലൊരു ഗാനവുമായി മലയാള സിനിമയില്‍ അരങ്ങേറ്റംകുറിച്ചത്.പിന്നീടങ്ങോട്ട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ബോളിവുഡിലും പാടിയ താരം പിന്നീട് അങ്ങോട്ട് പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറുകയായിരുന്നു.
2013ല്‍ എറണാകുളം സ്വദേശിയും ഡിജെയും സൗണ്ട് എഞ്ചിനിയറുമായ റാം നായരുമായി വിവാഹം കഴിഞ്ഞെങ്കിലും 2018ല്‍ വേര്‍പിരിഞ്ഞിരുന്നു. മുമ്പ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ആരും അറിയാതെ ഇരുന്ന ആ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
പലതും ചെയ്യുമ്പോഴാണ് നമുക്ക് അതിലെ തെറ്റുകളും ശരികളും മനസിലാവുക.എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാവണമെന്നില്ല. പക്ഷേ എവിടെയെങ്കിലും ശരിയാവുമെന്ന പ്രതീക്ഷയുടെ പുറത്തായിരിക്കും നമ്മള്‍ മുന്നോട്ട് പോവുക. രഞ്ജിനി പറയുന്നു.
ഒരു കാര്യവും തെറ്റായി മാറുമെന്ന് കരുതി നമ്മള്‍ ചെയ്യില്ല. എവിടെയെങ്കിലും ശരിയാവുമെന്ന് പ്രതീക്ഷയുണ്ടാവും. ഒരുപാട് പേര് ഈ ബന്ധം വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും മുമ്പോട്ട് പോവുകയായിരുന്നു.
ഞാനോ മറ്റ് ആരെങ്കിലുമോ ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ മാറില്ല. അതാണ് ഞാന്‍ പഠിച്ച ഒരു കാര്യം. സാഹചര്യം മാറില്ലെന്ന് മനസിലാക്കി തുടങ്ങിയതോടെ അതുമായി അഡ്ജസ്റ്റ് ചെയ്ത് പോവാന്‍ നോക്കും. ആ അഡ്ജസ്റ്റ്‌മെന്റിസിനും ലെവലുകളുണ്ട്. അഡ്ജസ്റ്റ് ചെയ്യുന്നത് ഗുണത്തേക്കാള്‍ ദോഷമാണോ അങ്ങനെയെങ്കില്‍ ഇത് വേണ്ടെന്ന് വെക്കുന്നതല്ലേ നല്ലതെന്ന് ചിന്തിക്കും.
അഡ്ജസ്റ്റ് ചെയ്യുന്നതിലും നല്ലത് ബന്ധം ഉപേക്ഷിക്കുന്നതാണെന്ന് തീരുമാനിച്ചു. അദ്ദേഹം ഇന്നും എനിക്ക് പ്രിയപ്പെട്ടവനാണ്. നമ്മള്‍ എവിടെയെങ്കിലും ഒരു പേപ്പറില്‍ ഒപ്പ് വെച്ചെന്നോ മുറിച്ച് മാറ്റിയെന്നോ കരുതി മനസ്സിലെ സ്‌നേഹം ഇല്ലാതാകില്ലെന്നും രഞ്ജിനി പറയുന്നു.
ജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് ഒരുപാട് വില കൊടുക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ അങ്ങനെ പെട്ടെന്ന് മനസില്‍ നിന്നും സ്‌നേഹം മറന്ന് പോകുന്ന ഒരാളല്ല.
അദ്ദേഹവും ഞാനും നല്ല പൊസിഷനിലാണ് ജീവിക്കുന്നത്. പരസ്പരം ജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ആ സ്‌നേഹം ഇനിയും നിലനില്‍ക്കും. രഞ്ജിനി പറഞ്ഞു.