NEWS

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു

ദസറ പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു .30 ലക്ഷം നോൺ ഗസറ്റഡ് ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും .ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത് .

3737 കോടി രൂപയാണ് കേന്ദ്രസർക്കാർ ഇതിനായി ചിലവഴിക്കുന്നത് .റെയിൽവെ ,പോസ്റ്റ് ഓഫീസ് ,ഇ പി എഫ് ഒ ,ഇ എസ് ഐ സി തുടങ്ങിയ ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക .

Signature-ad

വിജയ ദശമിയ്ക്ക് മുൻപ് ഒറ്റത്തവണ അയായിരിക്കും ബോണസ് നൽകുക .കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് .ഉദ്യോഗസ്ഥർക്ക് കൂടുതൽ പണം എത്തുന്നതോടെ വിപണിയിൽ ഉണർവ് ഉണ്ടാകുമെന്നു മന്ത്രി നിരീക്ഷിച്ചു .

Back to top button
error: