NEWS
ഹാഷ് ടാഗുകള്‍ മാത്രമേ മാറുന്നുളളു; ഹത്രാസില്‍ മറ്റൊരു പെണ്‍കുട്ടി കൂടി പീഡനത്തിനിരയായി
ലഖ്നൗ: ഹത്രാസിലെ കൂട്ടബലാത്സംഗത്തിന്റെ മുറിവ് ഉണങ്ങും മുമ്പ് ഇപ്പോഴിതാ മറ്റൊരു പെണ്‍കുട്ടി കൂടി ബലാത്സംഗത്തിനിരയായി. ഹത്രാസിലെ സാസ്നി ഗ്രാമത്തിലെ നാലുവയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവും അയല്‍ക്കാരനുമായ പ്രതിയെ അറസ്റ്റ് ചെയ്തതായി ഹത്രാസ് സര്‍ക്കിള്‍ ഓഫീസര്‍ രുചി ഗുപ്ത അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് ഹത്രാസ് സ്വദേശിയായ പെണ്‍കുട്ടി അലിഗഢില്‍ ബലാത്സംഗത്തിനിരയായിരുന്നു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന പെണ്‍കുട്ടിയെ ബന്ധുവായ ആണ്‍കുട്ടി തന്നെയാണ് ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കെ ഒക്ടോബര്‍ അഞ്ചിനാണ് മരിച്ചത്.
19-കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ രണ്ട് ബലാത്സംഗങ്ങളാണ് ഹത്രാസില്‍ റിപ്പോര്‍ട്ട് ചെയ്തത്.