NEWS

സ്വപ്ന സുരേഷിന് ജാമ്യം; പുറത്തിറങ്ങാന്‍ സാധിക്കില്ല

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. എന്‍ഫോഴ്സ്മെന്റ് കേസിലാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇതുവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക അര്‍ഹതയുണ്ടെന്ന് കോടതി വിലയിരുത്തി.

എന്നാല്‍ എന്‍ഐഎയുടെ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്വപ്നയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. നേരത്തെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസിലും സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

Signature-ad

സ്വര്‍ണക്കടത്ത് കേസിലെ 17 പ്രതികളില്‍ 10 പേര്‍ക്ക് ഇതിനോടകം ജാമ്യം ലഭിച്ചിട്ടുണ്ട്. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എഫ്‌ഐആറില്‍ പറയുന്ന കുറ്റങ്ങളില്‍ അടിയന്തരമായി തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടിവരുമെന്ന് എന്‍ഐഎ കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Back to top button
error: