LIFE

എങ്ങും മികച്ച പ്രതികരണവുമായി സീ യു സൂണ്‍

പ്രഖ്യാപനം മുതല്‍ ചര്‍ച്ചയായ ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ അഭിനയിച്ച് പുറത്തിറങ്ങിയ സീ യു സൂണ്‍ എന്ന ചിത്രം. ചിത്രം ഇന്നലെ രാത്രി ഒടിടി റിലീസായി പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. പൂര്‍ണമായും ഐഫോണില്‍ ചത്രീകരിച്ച സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട രണ്ടുപേര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതും തുടര്‍ന്ന് അതിലൊരാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷം മിസ്സിംഗ് ആവുന്നതുമാണ് ചിത്രത്തിന്റെ കഥ. പെണ്‍കുട്ടിയുടെ തിരോധാനമന്വേഷിക്കാന്‍ സുഹൃത്തായ സൈബര്‍ സെല്‍ ഓഫീസര്‍ കൂടെ ചേരുന്നതോടെ കഥ കൂടുതല്‍ സങ്കീര്‍ണമാകുന്നു.

ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമായിരുന്നു മാലിക്. കോവിഡ് പ്രശ്‌നങ്ങള്‍ വന്നതോടെയാണ് മാലിക്കിന്റെ നിര്‍മ്മാണം നിര്‍ത്തി വെക്കേണ്ടി വന്നത്. തുടര്‍ന്നാണ് ഐഫോണില്‍ ചിത്രകരിക്കുന്ന സിനിമ എന്ന ആശയവുമായി സംവിധായകനും നടനും മുന്നോട്ട് വന്നത്. ചിത്രത്തെ സംശയത്തോടെ നോക്കിക്കണ്ടിരുന്നവര്‍ തന്നെയാണിപ്പോള്‍ ചിത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.

Back to top button
error: